• HOME
 • »
 • NEWS
 • »
 • india
 • »
 • Railway Stations | ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനുകള്‍ ഇനി ഭിന്നശേഷി സൗഹൃദമാകും

Railway Stations | ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനുകള്‍ ഇനി ഭിന്നശേഷി സൗഹൃദമാകും

കാഴ്ച വൈകല്യമുള്ളവര്‍, വീല്‍ചെയർ ഉപയോഗിക്കുന്നവർ, ശ്രവണ വൈകല്യമുള്ളവര്‍ എന്നിവര്‍ക്ക് സഹയാത്രികരെ ആശ്രയിക്കുന്നത് പരമാവധി കുറച്ച് സ്വതന്ത്രമായി യാത്ര ചെയ്യാന്‍ സഹായിക്കാനാണ് ഈ പദ്ധതി വഴി ഉദ്ദേശിക്കുന്നത്

 • Share this:
  പല ലോകരാജ്യങ്ങളും ഇപ്പോള്‍ എല്ലാത്തരം വിവേചനങ്ങളെയും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്. ആധുനിക ജനതയ്ക്കാവശ്യമായ അടിസ്ഥാന ആവശ്യം തന്നെയാണ് വിവേചനങ്ങള്‍ ഇല്ലാതാക്കുകയെന്നത്. കേന്ദ്രസര്‍ക്കാരും രാജ്യത്തെ ഭിന്നശേഷിക്കാരായ ആളുകളെ സമൂഹത്തില്‍ സജീവമാക്കാന്‍ പുതിയ പദ്ധതിയുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേ (Indian Railway) രാജ്യത്തുടനീളമുള്ള 30 സ്റ്റേഷനുകൾ ഭിന്നശേഷി സൗഹൃദ (Disabled-Friendly) സ്റ്റേഷനുകളാക്കി (Stations) മാറ്റും. കാഴ്ച വൈകല്യമുള്ളവര്‍, വീല്‍ചെയർ ഉപയോഗിക്കുന്നവർ, ശ്രവണ വൈകല്യമുള്ളവര്‍ എന്നിവര്‍ക്ക് സഹയാത്രികരെ ആശ്രയിക്കുന്നത് പരമാവധി കുറച്ച് സ്വതന്ത്രമായി യാത്ര ചെയ്യാന്‍ സഹായിക്കാനാണ് ഈ പദ്ധതി വഴി ഉദ്ദേശിക്കുന്നത്.

  read also- Indian Railway | ട്രെയിനില്‍ ഉച്ചത്തില്‍ സംസാരിക്കുകയോ പാട്ട് വെയ്ക്കുകയോ ചെയ്താൽ പിഴശിക്ഷ; ഇന്ത്യൻ റെയിൽവേ

  റെയില്‍വേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളിലും റെയിലുകളിലും നമ്പറുകളും സൗകര്യങ്ങളും മറ്റും മനസ്സിലാക്കാനായുള്ള അടയാളങ്ങളും കാഴ്ചശേഷിയില്ലാത്ത ആളുകള്‍ക്കും മനസ്സിലാകുന്നതിനായി ബ്രെയിലി സൂചനകളും, പരിമിതമായ കാഴ്ചയുള്ള ആളുകള്‍ക്ക് സ്റ്റെയര്‍കെയ്സുകളില്‍ പ്രകാശം പ്രതിഫലിക്കുന്ന സ്ട്രിപ്പുകളും, സ്ത്രീ-പുരുഷ വിശ്രമമുറി തുടങ്ങിയ സൗകര്യങ്ങള്‍ മനസ്സിലാക്കുന്നതിനായി ബ്രെയ്ലി പൊതു അടയാളങ്ങളും റെയില്‍വേ സ്റ്റേഷന്റെ ബ്രെയിലി മാപ്പുകള്‍ എന്നിവയും ഈ ഭിന്നശേഷി സൗഹൃദ റെയില്‍വേ സ്റ്റേഷനുകളില്‍ ഉണ്ടാകും. കൂടാതെ സ്റ്റേഷനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ക്യുആര്‍ കോഡ് സംവിധാനവും നല്‍കും.

  read also-Indian Railway | ഇന്ത്യൻ റെയില്‍വേയില്‍ 2.65 ലക്ഷത്തിലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു: കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍

  ഈ റെയില്‍വേ സ്റ്റേഷനുകളിലെ അന്വേഷണ കൗണ്ടറുകളില്‍ ബ്രെയിലി വിവരണ ലഘുലേഖകളും, ട്രെയിനിലെ ഭിന്നശേഷി കോച്ചില്‍ കയറാന്‍ പോര്‍ട്ടബിള്‍ റാമ്പും വീല്‍ചെയർ സൌകര്യവും ലഭിക്കും. സാമൂഹിക സംഘടനകളായ അനുപ്രയാസ്, സമര്‍ത്ഥനം ട്രസ്റ്റ് എന്നിവയുടെ പങ്കാളിത്തത്തോടെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കാണ് ഈ സംരംഭം ഏറ്റെടുത്തിരിക്കുന്നത്. കാഴ്ച വൈകല്യത്തെ തരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ബാങ്കിന്റെ ''സീയിംഗ് ഈസ് ബിലീവിംഗ്'' പദ്ധതിയുടെ ഭാഗമാണ് പ്രവര്‍ത്തനങ്ങള്‍.

  സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന്റെ ഇന്ത്യയിലെ സസ്റ്റൈനെബിലിറ്റി മേധാവി കരുണ ഭാട്ടിയ, ഈ സഹകരണ സംരഭത്തെക്കുറിച്ച് വലിയ ശുഭാപ്തിവിശ്വാസമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ''ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടെങ്കിലും, ഞങ്ങളുടെ സീയിംഗ് ഈസ് ബിലീവിംഗ് കാമ്പെയ്നിന് കീഴിലുള്ള ഈ ശ്രമം, ഭിന്നശേഷിക്കാര്‍ക്ക് പ്രവേശനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും തടസ്സങ്ങള്‍ തരണം ചെയ്യുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ്'' അദ്ദേഹം പറഞ്ഞു.

  read also- Railway Travel Insurance| ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ റെയില്‍വേ ട്രാവല്‍ ഇന്‍ഷുറന്‍സ് കൂടി തിരഞ്ഞെടുക്കൂ; നേട്ടങ്ങൾ നിരവധി

  മഹാരാഷ്ട്രയിലെ താനെ റെയില്‍വേ സ്റ്റേഷനാണ് ഈ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ആദ്യം തുറക്കുന്നതെങ്കിലും, 2022 ഏപ്രില്‍ 1-ഓടെ രാജ്യത്തെ 30 റെയില്‍വേ സ്റ്റേഷനുകളില്‍ ഈ സൗകര്യങ്ങൾ ലഭ്യമാകും. ബാന്ദ്ര, ആഗ്ര, ജയ്പൂര്‍, അഹമ്മദാബാദ്, എഗ്മൂര്‍ ചെന്നൈ, ഭോപ്പാല്‍, മഥുര, സെക്കന്തരാബാദ് തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
  First published: