• HOME
  • »
  • NEWS
  • »
  • india
  • »
  • INDIAN RAILWAY WILL INTRODUCE MASSAGE SERVICE IN

വെറും 100 രൂപ മതി; മസാജ് ചെയ്ത് ട്രെയിന്‍ യാത്ര സുഖകരമാക്കാം

ഡെറാഡൂണ്‍-ഇന്‍ഡോര്‍ എക്സ്പ്രസ് (14317), ന്യൂഡല്‍ഹി -ഇന്‍ഡോര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് (12416), ഇന്‍ഡോര്‍ അമൃത്സര്‍ എക്സ്പ്രസ് (19325) തുടങ്ങിയവ 39 ട്രെയിനുകളിലാണ് മസാജ് സേവനം നിലവില്‍ വരുന്നത്.

news18

news18

  • News18
  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: ട്രെയിനിലെ ദിവസങ്ങളോളമുള്ള ബോറന്‍ യാത്ര രസകരമാക്കാനുള്ള പോംവഴിയുമായി ഇന്ത്യന്‍ റെയില്‍വെ. ട്രെയിനുകളില്‍ മസാജ് സര്‍വീസ് ഏര്‍പ്പെടുത്തി യാത്രക്കാരുടെ ബോറടി മാറ്റാനാണ് റെയില്‍വെയുടെ പദ്ധതി.

    പരീക്ഷണാടിസ്ഥാനത്തില്‍ ഇന്‍ഡോറില്‍ നിന്നുള്ള 39 ട്രെയിനുകളില്‍ റെയില്‍വേ മൂന്നാഴ്ചയ്ക്കുള്ളില്‍ മസാജ് സൗകര്യം ഒരുക്കും. തലയ്ക്കും കാല്‍പാദത്തിനും ഉന്മേഷം പകരുന്ന മസാജിന 100 രൂപയാണു നിരക്ക്. പകല്‍ ആറിനും പത്തിനുമിടയിലാണ് മസാജ്.

    ഡെറാഡൂണ്‍-ഇന്‍ഡോര്‍ എക്സ്പ്രസ് (14317), ന്യൂഡല്‍ഹി -ഇന്‍ഡോര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് (12416), ഇന്‍ഡോര്‍ അമൃത്സര്‍ എക്സ്പ്രസ് (19325) തുടങ്ങിയവ 39 ട്രെയിനുകളിലാണ് മസാജ് സേവനം നിലവില്‍ വരുന്നത്. പശ്ചിമ റെയില്‍വെയുടെ രത്ലം ഡിവിഷനാണ് 'മസാജ്' നിര്‍ദേശം മുന്നോട്ടുവച്ചത്. മസാജില്‍ നിന്നും പ്രതിവര്‍ഷം 20 ലക്ഷം രൂപയുടെ അധിക വരുമാനമുണ്ടാക്കമെന്നാണ് റെയില്‍വെയുടെ കണക്കു കൂട്ടല്‍.

    Also Read അപകടത്തില്‍പ്പെടുമ്പോള്‍ ബാലഭാസ്‌കറിന്റെ കാറിലുണ്ടായിരുന്നത് 44 പവനും രണ്ടു ലക്ഷം രൂപയും

    First published:
    )}