HOME » NEWS » India » INDIAN RAILWAYS ESTABLISHED CAMERAS ON VANDE BHARATH

കല്ലേറിന് ശമനമില്ല; വന്ദേഭാരത് എക്സ്പ്രസിൽ ക്യാമറ സ്ഥാപിച്ചു

കല്ലേറ് തടയാനായി റെയിൽവെ നേരത്തെ പ്രദേശവാസികളെ ബോധവത്കരിക്കുകയും ചേരിയിലുള്ള കുട്ടികൾക്ക് ചോക്കളേറ്റ് വിതരണം ചെയ്യുകയും ചെയ്തിരുന്നു.

news18
Updated: April 6, 2019, 9:19 PM IST
കല്ലേറിന് ശമനമില്ല; വന്ദേഭാരത് എക്സ്പ്രസിൽ ക്യാമറ സ്ഥാപിച്ചു
vande bharath express
  • News18
  • Last Updated: April 6, 2019, 9:19 PM IST
  • Share this:
ന്യൂഡൽഹി: ട്രെയ്ൻ 18 എന്നറിയപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസിൽ ക്യാമറ സ്ഥാപിച്ചു. ട്രെയ്നിനു പുറത്താണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. ട്രെയ്നിനു നേരെയുള്ള കല്ലേറ് ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് ക്യാമറ സ്ഥാപിക്കാൻ റെയിൽവെ തീരുമാനിച്ചത്. രാജ്യത്തെ ആദ്യ സെമി ഹൈസ്പീഡ് ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ്. കല്ലേറിൽ നാശം ഉണ്ടാകുന്നത് തടയുന്നതിനാണ് റെയിൽവെയുടെ നീക്കം.

ഫെബ്രുവരിയിൽ കൊമേഷ്യൽ ഓപ്പറേഷൻ ആരംഭിച്ചതിനു പിന്നാലെയാണ് കല്ലേറ് വർധിച്ചത്. നാല് ക്യാമറയാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതുവരെ 12 ജനൽ ചില്ലുകളാണ്  കല്ലേറിനെ തുടർന്ന് മാറ്റിയത്. മാർച്ച് 17നുണ്ടായ കല്ലേറിന്റെ ദൃശ്യങ്ങൾ ക്യാമറയുടെ സഹായത്തോടെ കണ്ടെത്തിയിട്ടുണ്ട്.

ഡൽഹിക്കും വാരണാസിക്കും ഇടയിൽ ഓടുന്ന ട്രെയിനാണ് വന്ദേ ഭാരത് ട്രെയിൻ. ഫെബ്രുവരി 15ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇത് ഫ്ലാഗ്ഓഫ് ചെയ്തത്. ഫെബ്രുവരി 22ന് സ്റ്റീലും ഫൈബറും കൊണ്ട് നിർമ്മിച്ച ട്രെയിനിന്റെ എയ്റോ ഡൈനാമിക് നോസിന് കല്ലേറിൽ വലിയ നാശം സംഭവിച്ചിരുന്നു.

കല്ലേറ് തടയാനായി റെയിൽവെ നേരത്തെ പ്രദേശവാസികളെ ബോധവത്കരിക്കുകയും ചേരിയിലുള്ള കുട്ടികൾക്ക് ചോക്കളേറ്റ് വിതരണം ചെയ്യുകയും ചെയ്തിരുന്നു.
First published: April 6, 2019, 9:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories