നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വയോധികരായ യാത്രക്കാർക്ക് ലോവർ ബെർത്ത് നൽകിയില്ല; 11 വർഷത്തിനു ശേഷം റെയിൽവേക്ക് മൂന്ന് ലക്ഷം പിഴ

  വയോധികരായ യാത്രക്കാർക്ക് ലോവർ ബെർത്ത് നൽകിയില്ല; 11 വർഷത്തിനു ശേഷം റെയിൽവേക്ക് മൂന്ന് ലക്ഷം പിഴ

  യാത്രക്കാരിൽ ഒരാൾ ഭിന്നശേഷിക്കാരനായിരുന്നു. ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് മാറ്റിവെച്ച ക്വാട്ടയിലായിരുന്നു അദ്ദേഹം ടിക്കറ്റെടുത്തത്. എന്നാൽ റെയിൽവേ ഇവർക്ക് ലോവർ ബെർത്ത് നൽകിയിരുന്നില്ല.

  Indian Railway

  Indian Railway

  • Share this:
   ബംഗളൂരു: പതിനൊന്ന് വർഷം മുമ്പുള്ള കേസിൽ ഇന്ത്യൻ റെയിൽവെ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച് കോടതി. കർണാടകയിലെ ബെൽഗാമിലെ സോലാപൂരിൽ വയോധികരായ ദമ്പതികൾക്ക് ദുരിതമനുഭവിക്കേണ്ടി വന്നഒരു കേസാണ് ഇന്ത്യൻ റെയിൽവേക്ക് ഇപ്പോൾ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയിരിക്കുന്നത്. സംഭവത്തിൽ റെയിൽവെ മൂന്ന് ലക്ഷം രൂപ പിഴയടയ്ക്കണം എന്നാണ് കർണാടകയിലെ ഒരു കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

   2010 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായമായ ദമ്പതികൾ സോലാപൂരിൽ നിന്നാണ് തേഡ് എസി ടിക്കറ്റ് ബുക്ക് ചെയ്തത്. യാത്രക്കാരിൽ ഒരാൾ ഭിന്നശേഷിക്കാരനായിരുന്നു. ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് മാറ്റിവെച്ച ക്വാട്ടയിലായിരുന്നു അദ്ദേഹം ടിക്കറ്റെടുത്തത്. എന്നാൽ റെയിൽവേ ഇവർക്ക് ലോവർ ബെർത്ത് നൽകിയിരുന്നില്ല.

   Also Read-മാങ്ങ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് കുട്ടികളെ കെട്ടിയിട്ട് മർദിച്ചു; വായിൽ ചാണകം നിറച്ചു

   അതേസമയം കംപാർട്ട്മെന്റിൽ ആറ് ലോവർ ബെർത്ത് സീറ്റുകൾ കാലി ഉണ്ടായിരുന്നുവെന്നും ടിക്കറ്റ് പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥ൯ ഇവയിൽ നിന്ന് ഒരു ബർത്ത് പോലും വയോധികരായ യാത്രക്കാർക്ക് അനുവദിച്ചു കൊടുത്തില്ല എന്നും പരാതിയിൽ പറയുന്നു. നിരവധി തവണ ടിക്കറ്റ് പരിശോധിക്കുന്ന ഉദ്യോഗസ്ഥനോട്  ബെർത്ത് അനുവദിച്ചു തരാൻ വയോധികൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഇവരുടെ ആവശ്യം കേൾക്കാൻ കൂട്ടാക്കിയില്ല എന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

   ഇരുവര്‍ക്കും തെറ്റായ വിവരങ്ങൾ നൽകിയ റെയിൽവെ ഉദ്യോഗസ്ഥൻ,  അവർക്ക് ഇറങ്ങേണ്ടിയിരുന്ന റെയിൽവേ സ്റ്റേഷനിൽ മിനിമം നൂറു കിലോമീറ്ററെങ്കിലും ദൂരയുള്ള മറ്റൊരു സ്റ്റേഷനിൽ ഇറക്കി വിട്ടെന്നും ആരോപണമുണ്ട്.  മാതാപിതാക്കളെ സ്വീകരിക്കാൻ സ്റ്റേഷനിൽ കാത്തുനിന്നിരുന്ന അവരുടെ മകനാണ്  പിന്നീട് ഇന്ത്യൻ റെയിൽവേ ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

   Also Read-COVID 19| 11 സംസ്ഥാനങ്ങളിൽ സ്ഥിതി ഗുരുതരം; പ്രതിരോധത്തിനുള്ള 5 മാർഗങ്ങൾ

   11 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇരകൾക്കനുകൂലമായി കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. നഷ്ട പരിഹാരമായി വൃദ്ധ ദമ്പതികൾക്ക് മൂന്ന് ലക്ഷം രൂപ നൽകണമെന്നും ഒപ്പം കേസ് നടത്താൻ ചെലവായ ഇനത്തിൽ 2500 രൂപ നൽകണമെന്നുമാണ് കോടതി വിധി.   ഈയടുത്ത് ഇന്ത്യൻ റെയിൽവേ സ്വകാര്യവൽക്കരിക്കാനിരിക്കുന്നു എന്ന് വാർത്തകൾ പുറത്ത് വന്നത് ഏറെ വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. എന്നാൽ കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ സ്വകാര്യ കമ്പനികൾക്ക് നൽകില്ല എന്ന് ഉറപ്പു നൽകിയിട്ടുണ്ട്. റെയിൽവേയുടെ നല്ല നടത്തിപ്പിനു വേണ്ടി സ്വകാര്യ നിക്ഷേപങ്ങൾ ക്ഷണിക്കുന്നു എന്നാണ് ഗോയൽ പറഞ്ഞത്.

   റെയിൽവേക്ക് കൂടുതൽ ഗ്രാന്റുകൾ ആവശ്യമുണ്ട് എന്ന ചർച്ചയ്ക്ക് മറുപടി പറയവെയാണ് സ്വകാര്യവത്കരണം സംബന്ധിച്ച വിശദാംശങ്ങൾ മന്ത്രി പുറത്തുവിട്ടത്. രണ്ടു വർഷമായി റെയില്‍ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നും യാത്രക്കാരുടെ സുരക്ഷിതത്വത്തിന് വലിയ പരിഗണനയാണ് റെയിൽവേ മന്ത്രാലയം നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു

   ഏതു രാജ്യത്തും കൂടുതൽ വികസനം ഉണ്ടാവണമെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിക്കൽ അത്യാവശ്യമാണെന്നും മന്ത്രി പറയുന്നു. ഇന്ത്യൻ റെയിൽവേ ഒരിക്കലും സ്വകാര്യവത്കരിക്കുകയില്ല, ഓരോ ഇന്ത്യക്കാരുടെയും സ്വത്താണ് റെയിൽവേ, അങ്ങനെതന്നെ തുടരും, അദ്ദേഹം കൂട്ടിച്ചേർത്തു.
   Published by:Asha Sulfiker
   First published:
   )}