• HOME
  • »
  • NEWS
  • »
  • india
  • »
  • മേഘാലയയില്‍ ആദ്യമായി ഇലക്ട്രിക് ട്രെയിന്‍ സര്‍വീസിന് ഇന്ത്യന്‍ റെയില്‍വേ

മേഘാലയയില്‍ ആദ്യമായി ഇലക്ട്രിക് ട്രെയിന്‍ സര്‍വീസിന് ഇന്ത്യന്‍ റെയില്‍വേ

2023 ഓടെ 'നെറ്റ് സീറോ കാര്‍ബണ്‍ എമിറ്റര്‍' ആകാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് മേഖലയിലെ റെയില്‍ പാതകള്‍ വൈദ്യുതീകരിക്കുന്നത്.

  • Share this:

    വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇലക്ട്രിക് ട്രെയിന്‍ സര്‍‌വീസ് നടത്താനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. മേഘാലയയിലാകും വടക്ക് കിഴക്കന്‍ റെയില്‍‌പാതയിലെ ആദ്യ ഇലക്ട്രിക് ട്രെയിന്‍ സര്‍വീസ് നടത്തുക. പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയില്‍ ഗ്രീന്‍ റെയില്‍വേ എന്ന നേട്ടം കൈവരിക്കുന്നതിനായി 2023 ഓടെ ‘നെറ്റ് സീറോ കാര്‍ബണ്‍ എമിറ്റര്‍’ ആകാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് മേഖലയിലെ റെയില്‍ പാതകള്‍ വൈദ്യുതീകരിക്കുന്നത്.

    നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയുടെ പരിധിയലുള്ള ഈ ഭാഗങ്ങളില്‍ സെൻട്രൽ ഓർഗനൈസേഷൻ ഫോർ റെയിൽവേ ഇലക്ട്രിഫിക്കേഷൻറെ (CORE) നേതൃത്വത്തിലാണ് വൈദ്യുതീകരണം നടപ്പാക്കിയത്.

    Also Read – ഇലക്‌ട്രിക് വാഹനങ്ങൾക്ക് പ്രോത്സാഹനം; ഗതാഗതസൗകര്യ രംഗത്ത് ഇന്ത്യൻ വിപ്ലവം

    2023 മാർച്ച് 15-ന് ദുധ്‌നോയ്-മെൻഡിപഥർ 22.823 കിലോമീറ്റർ സിംഗിൾ-ലൈൻ സെക്ഷനും അഭയപുരി-പഞ്ചരത്‌ന 34.59 കിലോമീറ്റർ ഡബിൾ ലൈൻ സെക്ഷനും കമ്മീഷൻ ചെയ്തുകൊണ്ട് എൻഎഫ് റെയിൽവേ മറ്റൊരു സുപ്രധാനമായ നേട്ടം കൈവരിച്ചിരുന്നു. 2014 നവംബർ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത  മേഘാലയയിലെ ഏക റെയിൽവേ സ്റ്റേഷനാണ് മെൻഡിപഥര്‍.

    ഇലക്‌ട്രിക് ട്രാക്ഷൻ കമ്മീഷൻ ചെയ്‌ത ശേഷം, ഇലക്‌ട്രിക് ലോക്കോമോട്ടീവ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ട്രെയിനുകൾക്ക് ഇനി മുതല്‍ മേഘാലയയിലെ മെൻഡിപഥറിൽ നിന്ന് നേരിട്ട് സർവീസ് നടത്താൻ കഴിയും. ട്രെയിനിന്‍റെ ശരാശരി വേഗത വര്‍ധിപ്പിക്കുന്നതിന് ഇത് സഹായിക്കും. കൂടാതെ കൂടുതൽ പാസഞ്ചർ, ചരക്ക്-വാഹന ട്രെയിനുകൾ ഈ സെക്ഷനുകൾ വഴി പൂർണ്ണ സെക്ഷണൽ വേഗതയിൽ സര്‍വീസ് നടത്താനും കഴിയും.

    Also Read – 1507 മീറ്റർ! ലോകത്തിലെ ഏറ്റവും നീളമേറിയ റെയിൽവേ പ്ലാറ്റ്‌ഫോം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

    വൈദ്യുതീകരണം നടപ്പാക്കിയതിലൂടെ വടക്ക് കിഴക്കന്‍ മേഖലയിലെ ട്രെയിനുകള്‍ക്ക് ഇതിമുതല്‍ സമയബന്ധിതമായി സര്‍വീസ് നടത്താം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഇലക്ട്രിക് ലോക്കോമോട്ടീവ് ഗുഡ്സ് ട്രെയിനുകളും ഇനി നേരിട്ട് മേഘാലയയിലെത്തും. വടക്കുകിഴക്കൻ ട്രെയിനുകളുടെ മൊബിലിറ്റി ഗണ്യമായി മെച്ചപ്പെടുത്താനും വൈദ്യുതീകരണം സഹായിക്കും.

    ഫോസിൽ ഇന്ധനത്തിൽ നിന്ന് വൈദ്യുതിയിലേക്കുള്ള മാറ്റം മൂലം  മലിനീകരണം കുറയ്ക്കുന്നതിനൊപ്പം മേഖലയിലെ റെയിൽവേ സംവിധാനത്തിന്റെ കാര്യക്ഷമതയും മെച്ചപ്പെടുമെന്നും വിലയിരുത്തപ്പെടുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും പുറത്തേക്കും പോകുന്ന ട്രെയിനുകളുടെ സമയം ലാഭിക്കാം എന്നതിനൊപ്പം തടസ്സമില്ലാത്ത ഗതാഗതം സാധ്യമാക്കുകയും അതിലൂടെ വിദേശ നാണ്യം കണ്ടെത്താനും മേഖലയിലെ വൈദ്യുതീകരണം സഹായകമാകും.

    തടസ്സമില്ലാതെ ഗതാഗതം സുഗമമാക്കുകയും വിലയേറിയ വിദേശനാണ്യം ലാഭിക്കുന്നതിന് പുറമെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും പുറത്തേക്കും പോകുന്ന ട്രെയിനുകളുടെ സമയവും ലാഭിക്കും

    Published by:Arun krishna
    First published: