HOME /NEWS /India / Railway| അമ്മയ്ക്കും കുഞ്ഞിനുമായി പ്രത്യേക ബെർത്ത്; റെയിൽവേയുടെ മാതൃദിന സമ്മാനം

Railway| അമ്മയ്ക്കും കുഞ്ഞിനുമായി പ്രത്യേക ബെർത്ത്; റെയിൽവേയുടെ മാതൃദിന സമ്മാനം

പരീക്ഷണം വിജയമെന്നു കണ്ടാൽ കൂടുതൽ കോച്ചുകളിലേക്കു വ്യാപിപ്പിക്കുമെന്നുമാണ് റെയിൽവേ അധികൃതർ പറയുന്നത്.

പരീക്ഷണം വിജയമെന്നു കണ്ടാൽ കൂടുതൽ കോച്ചുകളിലേക്കു വ്യാപിപ്പിക്കുമെന്നുമാണ് റെയിൽവേ അധികൃതർ പറയുന്നത്.

പരീക്ഷണം വിജയമെന്നു കണ്ടാൽ കൂടുതൽ കോച്ചുകളിലേക്കു വ്യാപിപ്പിക്കുമെന്നുമാണ് റെയിൽവേ അധികൃതർ പറയുന്നത്.

  • Share this:

    അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ച് കിടക്കാൻ പ്രത്യേക ബെർത്ത് എന്ന പരീക്ഷണവുമായി ഇന്ത്യൻ റെയിൽവേ. ലക്നൗ ഡിവിഷനാണ് മാതൃദിനത്തോടനുബന്ധിച്ച് ഒരു തേഡ് എസി കോച്ചിൽ 2 പ്രത്യേക ബെർത്തുകൾ ഒരുക്കിയത്. സീറ്റ് നമ്പർ 12, 60 എന്നിവയിലായിരുന്നു പരീക്ഷണം. സാധാരണ സീറ്റിനോടനുബന്ധിച്ച് സ്റ്റോപ്പർ ഉള്ള ബേബി സീറ്റു കൂടി ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതു മടക്കിവയ്ക്കാനുമാവും.

    പരീക്ഷണം വിജയമെന്നു കണ്ടാൽ കൂടുതൽ കോച്ചുകളിലേക്കു വ്യാപിപ്പിക്കുമെന്നുമാണ് റെയിൽവേ അധികൃതർ പറയുന്നത്. എന്നാൽ, അമ്മയ്ക്കും കുഞ്ഞിനും തന്നെ ഈ ബെർത്ത് കിട്ടണമെങ്കിൽ അതിനനുസരിച്ച സംവിധാനം റിസർവേഷൻ സംവിധാനത്തിൽ വരുത്തേണ്ടി വരും. വർഷങ്ങൾക്കു മുൻപ് തൊട്ടിൽ ഒരുക്കിയിരുന്നെങ്കിലും തൊട്ടിൽ ഒരു ഭാഗത്തും അമ്മയുടെ സീറ്റ് മറ്റൊരു ഭാഗത്തുമായി വരുന്ന സംഭവങ്ങളുണ്ടായതോടെ പദ്ധതി ഉപേക്ഷിച്ചു.

    സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഈ സംരംഭത്തെ സ്വാഗതം ചെയ്ത് ഒട്ടേറെപേരാണ് രംഗത്തെത്തിയത്. റെയിൽവേയുടെ ശ്രമത്തെ അഭിനന്ദിക്കുകയും ചെയ്തു. എന്നിരുന്നാലും, ഓൺലൈനിൽ ടിക്കറ്റ് കുഞ്ഞിനൊപ്പം യാത്ര ചെയ്യുന്നവർക്ക് സീറ്റ് മാറ്റാൻ ഓൺ-ബോർഡ് ടിക്കറ്റ് എക്‌സാമിനറോട് അഭ്യർത്ഥിക്കാമെന്നും ലഖ്‌നൗ ഡിവിഷൻ ഡിആർഎം സുരേഷ് കുമാർ സപ്ര പറഞ്ഞു. പദ്ധതിക്ക് മികച്ച പ്രതികരണം ലഭിച്ചാൽ എല്ലാ ട്രെയിനുകളിലും ബേബി ബെർത്തുകളുമായി ഇന്ത്യൻ റെയിൽവേ എത്തുമെന്ന് സപ്ര പറഞ്ഞു.

    English Summary: Indian Railways’ Northern Railway (NR) zone has introduced a baby seat to facilitate mothers traveling with their little ones. “Happy Mother’s Day. A baby berth has been introduced in Coach no 194129/ B4, berth no 12 & 60 in Lucknow Mail, to facilitate mothers traveling with their baby. Fitted baby seat is foldable about hinge and is secured with a stopper," tweeted NR’s Lucknow division divisional railway manager (DRM). The initiative was welcomed by citizens who took to social media platform and lauded national transporter’s effort. However, some questioned how to request for baby berth while booking tickets online.

    First published:

    Tags: Indian railway, Mother's Day