• HOME
  • »
  • NEWS
  • »
  • india
  • »
  • INDIAN RAILWAYS NOVEL PLAN BEE KEEPS ELEPHANTS AWAY FROM TRAIN

ട്രാക്കിൽ നിന്ന് ആനകളെ ഒഴിവാക്കാൻ 'തേനീച്ച വിദ്യ'യുമായി ഇന്ത്യൻ റെയിൽവെ

തേ​​​​നീ​​​​ച്ച​​​​ക​​​​ളു​​​​ടെ ശ​​​​ബ്ദം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കു​​​​ന്ന ഉ​​​​പ​​​​ക​​​​ര​​​​ണം ട്രാക്കുകളിൽ സ്ഥാപിച്ച് ആനകളെ ഓടിക്കാനാണ് 'പ്ലാൻ ബീ'

News18

News18

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: വനത്തിന് സമീപത്തു കൂടിയുള്ള റെയിൽ പാതകൾ പലപ്പോഴും ആനകൾക്ക് ഭീഷണി സൃഷ്ടിക്കാറുണ്ട്. റെയിൽവേ ട്രാക്കുകൾ മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് ആനകൾ മരിക്കുന്നത് വർധിച്ചിട്ടുണ്ട്. വടക്കേ ഇന്ത്യയിൽ നൂറുകണക്കിന് ആനകളാണ് ട്രയിൻ തട്ടിയുള്ള അപകടങ്ങളിൽ ചെരിഞ്ഞിട്ടുള്ളത്. ഈ പ്രശ്നത്തിനൊരു പരിഹാരവുമായാണ് ഇന്ത്യൻ റെയിൽവേ രംഗത്തെത്തിയിരിക്കുന്നത്. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയാണ് ഇത്തരമൊരു ആശയം അവതരിപ്പിച്ചത്. 2018-19 വർഷത്തെ ഏറ്റവും മികച്ച ആശയത്തിനുള്ള അവാർഡും ഇതുവഴി അവർക്ക് ലഭിച്ചു.

    വലിപ്പക്കുറവുണ്ടെങ്കിലും ആനകളേറെ ഭയപ്പെടുന്ന ജീവികളാണ് തേനീച്ചകൾ. തേനീച്ചകളുടെ ശബ്ദം എവിടെ കേട്ടാലും ആനകൾ അവിടെനിന്ന് സ്ഥലം കാലിയാക്കും. അതുകൊണ്ടു തന്നെ ഈ തേനീച്ച വിദ്യ റെയിൽവേ ട്രാക്കിൽ പരീക്ഷിക്കാനാണ് ഇവരുടെ തീരുമാനം. തേ​​​​നീ​​​​ച്ച​​​​ക​​​​ളു​​​​ടെ ശ​​​​ബ്ദം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കു​​​​ന്ന ഉ​​​​പ​​​​ക​​​​ര​​​​ണം ട്രാക്കുകളിൽ സ്ഥാപിച്ച് പ്രവർത്തിപ്പിച്ചാൽ ആനകൾ പേടിച്ചോടിക്കോളും. അങ്ങനെ അപകടവും ഒഴിവാക്കാനാകുമെന്നാണ് റെയിൽവേയുടെ കണ്ടെത്തൽ.

    ഏകദേശം 2000 രൂപ വിലവരുന്ന ഈ ഉപകരണത്തിൽ നിന്നുള്ള ശബ്ദം 600 മീറ്റർ ദൂരെവരെയുള്ള ആനകൾക്ക് കേൾക്കാം. തേനീച്ചകളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്താണ് ഈ ഉപകരണത്തിലൂടെ കേൾപ്പിക്കുന്നത്. ആനത്താരകളുടെ സമീപമുള്ള പല റെയിൽവേ ട്രാക്കുകളിലും 2017ൽ ഇത് പരീക്ഷിച്ച് വിജയിച്ചതായും റെയിൽവേ വ്യക്തമാക്കുന്നു. നാട്ടാനകളിലാണ് ഉപകരണം ആദ്യം പരീക്ഷിച്ചത്. പിന്നീട് 46 ഇടത്ത് ഈ ഉപകരണങ്ങൾ സ്ഥാപിച്ചതും വിജയം കണ്ടു.

    വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രം റെയിൽ പാതകളിൽ 29 ഓളം ഇടത്ത് ആനകൾ‌ക്ക് ഭീഷണിയാണെന്നാണ് കണ്ടെത്തല്‍. ഇവിടെ നിലവിൽ ട്രെയിനുകൾ വേഗത കുറച്ചാണ് പോകുന്നത്. ഈ ഉപകരണം സ്ഥാപിക്കുന്നതോടെ ട്രെയിൻ തട്ടിയുള്ള ആനകളുടെ ജീവഹാനി സംഭവിക്കുന്നത് കുറയ്ക്കാനാകുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. ജനവാസ കേന്ദ്രങ്ങളിൽ ആനയിറങ്ങുന്നതും ആളുകളെ കൊല്ലുന്നതുമായ സംഭവങ്ങളും വർധിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ 2300ത്തോളം പേർക്ക് ആനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടുവെന്നാണ് കണക്ക്.

    First published:
    )}