• HOME
  • »
  • NEWS
  • »
  • india
  • »
  • Indian Railway | അച്ഛനും അമ്മയും അപകടത്തിൽ മരിച്ചു; 10 മാസമുള്ള കുഞ്ഞിന് ജോലി നൽകി റെയില്‍വേ

Indian Railway | അച്ഛനും അമ്മയും അപകടത്തിൽ മരിച്ചു; 10 മാസമുള്ള കുഞ്ഞിന് ജോലി നൽകി റെയില്‍വേ

മരണപ്പെട്ട സർക്കാർ ജീവനക്കാരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായം എത്തിക്കുകയാണ് ഇത്തരം കാരുണ്യ നിയമനങ്ങൾ കൊണ്ട് റെയില്‍വേ ലക്ഷ്യമിടുന്നത്

  • Last Updated :
  • Share this:
    ഛത്തീസ്ഗഡിൽ അച്ഛനെയും അമ്മയെയും അപകടത്തിൽ നഷ്ടപ്പെട്ട 10 മാസം പ്രായമുള്ള പെൺകുട്ടിക്ക് ജോലി നൽകി ഇന്ത്യൻ റെയിൽവേ. 18 വയസ്സ് തികഞ്ഞാൽ പെൺകുട്ടിക്ക് റെയിൽവേയിൽ ജോലി ചെയ്യാം. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഈ പ്രായത്തിലുള്ള ഒരു കുട്ടിക്ക് കാരുണ്യത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരമൊരു നിയമനം നൽകുന്നതെന്ന് റെയില്‍വേ അധികൃതർ പറഞ്ഞു.

    മരണപ്പെട്ട സർക്കാർ ജീവനക്കാരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായം എത്തിക്കുകയാണ് ഇത്തരം കാരുണ്യ നിയമനങ്ങൾ കൊണ്ട് റെയില്‍വേ ലക്ഷ്യമിടുന്നത്. ജൂലൈ 4 നാണ് റായ്പൂർ റെയിൽവേ ഡിവിഷനിലെ സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ പേഴ്സണൽ ഡിപ്പാർട്ട്മെന്റിൽ  കാരുണ്യ നിയമനത്തിനായി 10 മാസം പ്രായമുള്ള ഒരു പെൺകുട്ടി രജിസ്റ്റർ ചെയ്തത്.

     Also Read- പതിനെട്ട് ദിവസത്തിനുള്ളിൽ എട്ടാമത്തെ തകരാർ; സ്‌പൈസ് ജെറ്റിന് കാരണം കാണിക്കൽ നോട്ടീസ്

    കുട്ടിയുടെ പിതാവ് രാജേന്ദ്ര കുമാർ ഭിലായിലെ റെയിൽവേ യാർഡിൽ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു.  ജൂൺ ഒന്നിന് ഒരു റോഡപകടത്തിലാണ് അദ്ദേഹവും ഭാര്യയും  മരണപ്പെട്ടത്. അപകടത്തില്‍ നിന്ന് പത്ത് മാസം പ്രായമുള്ള മാത്രമാണ് കുട്ടി രക്ഷപ്പെട്ടത്.

    റായ്പൂർ റെയിൽവേ ഡിവിഷൻ രാജേന്ദ്ര കുമാറിന്റെ കുടുംബത്തിന് എല്ലാ സഹായവും നൽകി. റെയിൽവേ രേഖകളിൽ ഔദ്യോഗിക രജിസ്‌ട്രേഷൻ നടത്തുന്നതിനായി കുട്ടിയുടെ വിരലടയാളം എടുത്തതായി അധികൃതർ പറഞ്ഞു. ബന്ധുക്കൾക്കൊപ്പമെത്തിയ പെൺകുട്ടി തന്റെ തള്ളവിരലിന്റെ മുദ്ര പതിപ്പിച്ചപ്പോൾ കരഞ്ഞുവെന്ന് ഒരു ഉദ്യോഗസ്ഥൻ ഓർമിച്ചതായി എന്‍ഡിടിവി റിപ്പോർട്ട് ചെയ്തു.
    Published by:Arun krishna
    First published: