• HOME
  • »
  • NEWS
  • »
  • india
  • »
  • Indian Railway | റീഫണ്ട് തട്ടിപ്പ്: ലിങ്കുകൾ തുറക്കരുത്; യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവേ

Indian Railway | റീഫണ്ട് തട്ടിപ്പ്: ലിങ്കുകൾ തുറക്കരുത്; യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവേ

ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സംശയാസ്പദമായ ഒരു ലിങ്കുകളോടും കോളുകളോടും പ്രതികരിക്കരുതെന്ന് റെയിൽവേ അറിയിച്ചു

  • Last Updated :
  • Share this:
    ഐആര്‍സിടിസിയുടെ റീഫണ്ട് നടപടികൾ (refund process) എന്ന പേരില്‍ നടക്കുന്ന തട്ടിപ്പിനെതിരെ യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ റെയില്‍വേ (indian railway).  ''ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സംശയാസ്പദമായ ഒരു ലിങ്കുകളോടും കോളുകളോടും പ്രതികരിക്കരുതെന്നും മറുപടി നല്‍കരുതെന്നും അഭ്യര്‍ത്ഥിക്കുന്നു. ഇത് യുപിഐ ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കളുടെ പണം നഷ്ടപ്പെടാന്‍ കാരണമാകും. ചില ട്വിറ്റര്‍ ഫോളോവേഴ്സ് ബുക്കിംഗ്, റീഫണ്ട്/ ടിഡിആര്‍ എന്നിവയെക്കുറിച്ചുള്ള സംശയങ്ങള്‍ ട്വിറ്ററിൽ ചോദിക്കുന്ന ഐആര്‍സിടിസി ഉപഭോക്താക്കളെ ലക്ഷ്യമിടുന്നുണ്ട്,'' - റെയില്‍വേ സേവ ട്വീറ്റ് ചെയ്തു.

    '' അത്തരം ആളുകള്‍ വ്യത്യസ്ത നമ്പറുകളില്‍ നിന്ന് കോള്‍ (calls) ചെയ്യുകയും ചില ലിങ്കുകള്‍ (links) അയക്കുകയും ചെയ്യും. റീഫണ്ട് നല്‍കുന്നത് ഒരു ഓട്ടോമാറ്റിക് പ്രക്രിയയാണ്. ഐആര്‍സിടിസി റീഫണ്ടുകളില്‍ ഒരിക്കലും ഒരു ഉദ്യോഗസ്ഥര്‍ക്കും ഇടപെടേണ്ട ആവശ്യം വരുന്നില്ല. ദയവായി അത്തരം ലിങ്കുകളോടും കോളുകളോടും പ്രതികരിക്കരുത്'', - ഐആര്‍സിടിസി അധികൃതർ പറഞ്ഞു.

    Also Read- വിദേശത്തുനിന്നെത്തുന്നവരെ ആരോഗ്യപരിശോധനയ്ക്ക് വിധേയരാക്കണം; കേന്ദ്ര സര്‍ക്കാര്‍

    ഇത്തരം തട്ടിപ്പ് കോളുകളെ കുറിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് റെയിൽവേയുടെ പ്രസ്താവന. അടുത്തിടെ, ഒരു ട്വിറ്റര്‍ ഉപയോക്താവ് തനിക്ക് ലഭിച്ച തട്ടിപ്പ് കോളിനെ കുറിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. റെയില്‍ സേവയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്. ഉടന്‍ തന്നെ ഇന്ത്യന്‍ റെയില്‍വേ പിഎന്‍ആര്‍ നമ്പറും കോള്‍ ലഭിച്ച മൊബൈല്‍ നമ്പറും ഉപയോക്താവിനോട് ആവശ്യപ്പെട്ടു. അല്‍പ്പ സമയത്തിനകം റെയില്‍ സേവ ഉദ്യോഗസ്ഥന്‍ പരാതിയുടെ സ്റ്റാറ്റസ് പരിശോധിക്കാന്‍ ഉപയോക്താവിന് ഒരു ലിങ്ക് നല്‍കുകയും ചെയ്തു.

    മറ്റൊരു ഉപയോക്താവും തന്റെ ടിക്കറ്റിന് റീഫണ്ട് ലഭിക്കാത്തതില്‍ ട്വിറ്ററിലൂടെ പരാതി അറിയിച്ചിരുന്നു. ഐആര്‍സിടിസി ഉദ്യോഗസ്ഥര്‍ പിഎന്‍ആര്‍ നമ്പറും മൊബൈല്‍ നമ്പറും ട്രാന്‍സാക്ഷന്‍ ഐഡിയും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് രണ്ട് തട്ടിപ്പ് കോളുകളും വാട്‌സ്ആപ്പ് മുഖാന്തിരം ഒരു ലിങ്കുമാണ് ഇയാള്‍ക്ക് ലഭിച്ചത്. ഒരു ഗൂഗിള്‍ ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ ടിക്കറ്റ് റീഫണ്ട് നല്‍കാമെന്നാണ് തട്ടിപ്പുകാര്‍ അവകാശപ്പെട്ടത്. റെയില്‍വേ സേവനങ്ങളുമായി ബന്ധപ്പെട്ട എന്ത് കാര്യങ്ങള്‍ക്കും ഉപയോക്താക്കളെ സഹായിക്കാനുള്ള ഏക പ്ലാറ്റ്‌ഫോം റെയില്‍ സേവയാണ്. വൈകിയ ഓടുന്ന ട്രെയിനുകളെക്കുറിച്ചും ഭക്ഷണത്തെ സംബന്ധിച്ച പരാതികളും സാനിറ്റേഷനെ കുറിച്ചുള്ള പരാതികളുമെല്ലാം പരിഹരിക്കുന്നത് റെയില്‍ സേവയാണ്.

    Also Read- Cow Urine | ഛത്തീസ്ഗഢ് സർക്കാർ ഗോമൂത്രം വാങ്ങും; വില ലിറ്ററിന് നാല് രൂപ

    '' ഇന്ത്യന്‍ റെയില്‍വേയോ ഐആര്‍സിടിസിയോ റീഫണ്ടുമായി ബന്ധപ്പെട്ട് നിങ്ങളെ ഒരിക്കലും ഫോണില്‍ ബന്ധപ്പെടില്ല. മാത്രമല്ല, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, ഒടിപി, എടിഎം പിന്‍, സിവിവി നമ്പര്‍, പാന്‍ നമ്പര്‍, ജനന തീയതി മുതലായ വിവരങ്ങളൊന്നും തന്നെ ആവശ്യപ്പെടില്ല,'' - ഐആര്‍സിടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു.

    അതേസമയം, യൂസര്‍ ഐഡിയും ആധാറും തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് ഐആര്‍സിടിസി വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും ഇനി മുതല്‍ ഒരു മാസം 24 ട്രെയിന്‍ ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാന്‍ കഴിയും എന്ന് റെയില്‍വെ മന്ത്രാലയം അറിയിച്ചിരുന്നു. അതേസമയം ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്ക് ഇനി പ്രതിമാസം 12 ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാമെന്നും മന്ത്രാലയം അറിയിച്ചു.
    Published by:Rajesh V
    First published: