ബുലന്ദ്ഷഹര്‍ കൊലപാതകത്തിൽ പങ്കില്ലെന്ന് അറസ്റ്റിലായ സൈനികൻ

- News18 India
- Last Updated: December 9, 2018, 7:56 PM IST
ബുലന്ദ്ഷഹറിൽ കലാപത്തിനിടെ പൊലീസ് ഇൻസ്പെക്ടർ സുബോധ്കുമാർ സിംഗ് കൊല്ലപ്പെട്ട സംഭവത്തിലാണ് സൈനികനായ ജിത്തു ഫൗജിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 36 മണിക്കൂർ നിരീക്ഷിച്ച ശേഷം ഇന്ന് പുലർച്ചെയായിരുന്നു ഇയാളുടെ അറസ്റ്റ്. ചോദ്യം ചെയ്യലിൽ കലാപസമയത്ത് സംഭവസ്ഥലത്ത് ഉണ്ടായിരുന്നെന്ന് ജിത്തു ഫൗജി പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞു.
എന്നാൽ, കലാപവുമായി തനിക്കു ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുഹൃത്തുക്കളോടൊപ്പം ബുലന്ദ്ഷഹറിലേക്ക് പോയപ്പോഴാണ് അക്രമസംഭവങ്ങൾ ഉണ്ടായതെന്നും ജിത്തു ഫൗജി പൊലീസിനോട് പറഞ്ഞു. എന്നാൽ ഇയാൾ പൊലീസ് ഉദ്യോഗസ്ഥന് നേരെ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ ഉണ്ടെന്നാണ് പൊലീസിന്റെ വാദം.
ബുലന്ദ്ഷഹര്‍ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്ന സൈനികന് അറസ്റ്റില്‍
കേസിലെ മുഖ്യപ്രതിയായ ബജ്റംഗ്ദൾ പ്രവർത്തകൻ യോഗേഷ് രാജ് ഉൾപ്പെടെയുള്ളവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. യോഗേഷിനെ ഉടൻ പിടികൂടുമെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, പൊലീസ് വേട്ടയാടുന്നെന്ന് ആരോപിച്ച് ജിത്തു ഫൗജിയുടെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.