ഇന്റർഫേസ് /വാർത്ത /India / Operation Ganga | ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ലിവീവിലെത്തി; ഓപ്പറേഷന്‍ ഗംഗാ രക്ഷാദൗത്യം അന്തിമഘട്ടത്തിലേക്ക്

Operation Ganga | ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ലിവീവിലെത്തി; ഓപ്പറേഷന്‍ ഗംഗാ രക്ഷാദൗത്യം അന്തിമഘട്ടത്തിലേക്ക്

Image: PTI/File

Image: PTI/File

ഇന്ത്യയുടെ അഭ്യര്‍ഥനമാനിച്ച് യുക്രെയ്നും റഷ്യയും സഹകരിച്ച്  സുരക്ഷ പാത ഒരുക്കിയതോടെയാണ് രക്ഷാ ദൗത്യം തുടരാന്‍ കഴിഞ്ഞത്

  • Share this:

യുക്രെയ്ന്‍-റഷ്യ സംഘര്‍ഷത്തെ തുടര്‍ന്ന് ആക്രമണം തുടരുന്ന  സുമിയില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യന്‍ സംഘം പോള്‍ട്ടോവയില്‍ നിന്നും ലിവീവിലെത്തി. ലിവീവില്‍ നിന്നും ട്രെയിന്‍ മാര്‍ഗം പോളണ്ടിലെത്തിക്കും അവിടെ നിന്നും  ഇന്ന് ഡല്‍ഹിയിലെത്തും. ഓപ്പറേഷന്‍ ഗംഗ (Operation Ganga) വിജയകരമാണ്, ഇന്ത്യയുടെ രക്ഷാ ദൗത്യം  അവസാന മണിക്കൂറുകളിലേക്ക് കടക്കുകയാണെന്നും ഇന്ത്യയുടെ നയതന്ത്രശേഷി  വ്യക്തമായെന്നും വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

ഇന്ത്യയുടെ അഭ്യര്‍ഥനമാനിച്ച് യുക്രെയ്നും റഷ്യയും സഹകരിച്ച്  സുരക്ഷ പാത ഒരുക്കിയതോടെയാണ് രക്ഷാ ദൗത്യം തുടരാന്‍ കഴിഞ്ഞത്. ഇരുനൂറോളം മലയാളികള്‍ അടക്കം 694 വിദ്യാര്‍ത്ഥികളെയാണ് ശക്തമായ ആക്രമണം  തുടരുന്ന സുമിയില്‍ നിന്ന് പുറത്തെത്തിച്ചത്. നേപ്പാള്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ടുണീഷ്യ എന്നിവിടങ്ങളിലെ പൗരന്മാരും ഇക്കൂട്ടത്തിലുണ്ട്.

read also- M K Stalin | യുക്രെയിൻ രക്ഷാപ്രവര്‍ത്തനം; നാലു ജനപ്രതിനിധികളെ അതിര്‍ത്തി രാജ്യങ്ങളിലേക്കയച്ച് തമിഴ്നാട് ‍

ഇവരെ 12 ബസുകളായി ഇന്ത്യന്‍ എംബസിയുെടയും റെഡ് ക്രോസിന്‍റെയും വാഹനങ്ങളുടെ അകമ്പടിയോടെ 10 മണിക്കൂറോളം എടുത്താണ്  പോള്‍ട്ടോവയില്‍ എത്തിച്ചത്. അവിടെ നിന്നും ട്രെയിന്‍ മാര്‍ഗം ലിവ്യൂവിലെത്തിയ സംഘം പോളണ്ട് അതിര്‍ത്തി വഴി നാളെ ഇന്ത്യയിലെത്തും.  ഇനിയും ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചാല്‍ അവരെ കൂടി നാട്ടിലെത്തിക്കുന്നതിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഇന്ത്യന്‍ സംഘത്തോടൊപ്പമുണ്ടായിരുന്ന പാകിസ്ഥാന്‍ സ്വദേശി അസ്മ ഷഫീഖ് ഇന്ത്യന്‍ എംബസിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി അറിയിച്ചു. ബംഗ്ലാദേശ് പൗരന്‍മാരെ അപകടമേഖലകളില്‍ നിന്ന് ഒഴിപ്പിച്ചതിന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞു.

Imran Khan | 'ഇന്ത്യയ്ക്ക് നിങ്ങള്‍ ഇങ്ങനെ കത്ത് നല്‍കുമോ? പാകിസ്ഥാന്‍ എന്താ അടിമയോ?' പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഇസ്ലാമബാദ്: ഐക്യരാഷ്ട്ര സഭയില്‍ റഷ്യയ്‌ക്കെതിരെ(Russia) നിലപാടെടുക്കാന്‍ പാകിസ്ഥാനെ(Pakistan) സമ്മര്‍ദം ചൊലുത്തിയ നയതന്ത്രപ്രതിനിധികള്‍ക്കെതിരെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍(Imran Khan). റഷ്യയ്‌ക്കെതിരായ പ്രമേയത്തെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാനിലെ 22 നയതന്ത്ര പ്രതിനിധികള്‍ കത്ത് നല്‍കിയിരുന്നു.

'നിങ്ങള്‍ എന്താണ് ധരിച്ചുവെച്ചിരിക്കുന്നത്. എന്തു പറഞ്ഞാലും അനുസരിക്കാന്‍ ഞങ്ങള്‍ നിങ്ങളുടെ അടിമകളാണോ?' ഒരു രാഷ്ട്രീയ റാലി അഭിസംബോധന ചെയ്ത് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യയ്ക്ക് ഇത്തരമൊരു കത്തെഴുതാന്‍ പശ്ചാത്യ രാജ്യങ്ങള്‍ തയ്യാറാവുമോയെന്നും ഇമ്രാന്‍ ചോദിച്ചു.

യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, കാനഡ, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിനിധികളാണ് റഷ്യയ്‌ക്കെതിരെ നിലപാടെടുക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. നിഷ്പക്ഷ നിലപാട് അവസാനിപ്പിച്ച് റഷ്യയ്‌ക്കെതിരായ പ്രമേയത്തെ പിന്തുണയ്ക്കനായിരുന്നു ആവശ്യം. ഇന്ത്യയും നിഷ്പക്ഷ നിലപാടാണ് എടുത്തതെന്നും ഈ രാജ്യങ്ങളൊന്നും കത്തയച്ചില്ലെന്നും ഇമ്രാന്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ പാശ്ചാത്യ നാറ്റോ സഖ്യത്തെ പിന്തുണച്ചതിനാലാണ് പാക്കിസ്ഥാന്‍ ദുരിതമനുഭവിച്ചെന്നും നന്ദിക്കു പകരം വിമര്‍ശനങ്ങളാണ് നേരിട്ടതെന്നും ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി.

ഞങ്ങള്‍ റഷ്യയുമായി സൗഹൃദത്തിലാണ്, ഞങ്ങള്‍ അമേരിക്കയും ചൈനയുമായും യൂറോപ്പുമായും സൗഹൃദത്തിലാണ്. ഞങ്ങള്‍ പ്രത്യേകിച്ച് ഒരു ക്യാംപിലുമില്ല' ഇമ്രാന്‍ പറഞ്ഞു. യുഎന്‍ പൊതുസഭയില്‍ റഷ്യയ്‌ക്കെതിരായ പ്രമേയത്തില്‍ നിന്ന് ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടെ 34 രാജ്യങ്ങള്‍ വിട്ടുിനിന്നിരുന്നു

First published:

Tags: Operation ganga, Russia ukraine