COVID 19 | ജനത കർഫ്യൂ എന്തെന്ന് തിരയൽ; പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു ശേഷം ഇന്ത്യൻ ജനത നേരെ പോയത് 'ഗൂഗിളി'ലേക്ക്

കൊറോണ വൈറസിന്റെ സാമൂഹ്യവ്യാപനം തടയുന്നതിന്റെ മുൻകരുതലായാണ് ജനത കർഫ്യൂ പാലിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്

News18 Malayalam | news18
Updated: March 19, 2020, 9:58 PM IST
COVID 19 | ജനത കർഫ്യൂ എന്തെന്ന് തിരയൽ; പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു ശേഷം ഇന്ത്യൻ ജനത നേരെ   പോയത് 'ഗൂഗിളി'ലേക്ക്
PM-Narendra-Modi
  • News18
  • Last Updated: March 19, 2020, 9:58 PM IST IST
  • Share this:
ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത് കേട്ടതിനു ശേഷം ഇന്ത്യൻ ജനത നേരെ പോയത് ഗൂഗിൾ സെർച്ചിലേക്ക്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ പ്രതിരോധ നടപടിയായി ഞായറാഴ്ച 'ജനത കർഫ്യൂ' ആയി
പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ ജനത കർഫ്യൂ എന്താണെന്ന് അറിയുന്നതിനു വേണ്ടിയാണ് ഇന്ത്യക്കാർ ഗൂഗിളിനെ ആശ്രയിച്ചത്.

"മാർച്ച് 22 ഞായറാഴ്ച രാവിലെ ഏഴുമണി മുതൽ രാത്രി ഒൻപതു മണി വരെ എല്ലാ ഇന്ത്യൻ പൗരൻമാരും ജനത കർഫ്യൂവിൽ തുടരണം. ആ സമയത്ത് ആരും വീടിനു പുറത്ത് ഇറങ്ങാൻ പാടില്ല' - പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ പറഞ്ഞു.

You may also like:'പ്രതിരോധത്തിന് ജയ്പ്പൂർ മാതൃക: എച്ച്ഐവി മരുന്നുകൾ പ്രയോജനപ്പെടുത്തി എറണാകുളം മെഡിക്കല്‍ കോളേജ് [NEWS]കൊറോണയെ നേരിടുന്ന കാര്യത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാൾ മുന്നിൽ [NEWS]10-15 മിനിട്ട് വെയിലു കൊള്ളുക'; കൊറോണയെ നേരിടാൻ വിചിത്ര നിർദേശവുമായി കേന്ദ്ര മന്ത്രി [NEWS]

കൊറോണ വൈറസിന്റെ സാമൂഹ്യവ്യാപനം തടയുന്നതിന്റെ മുൻകരുതലായാണ് ജനത കർഫ്യൂ പാലിക്കാൻ  പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്

എന്താണ് ജനത കർഫ്യൂ ?ഈ വരുന്ന ഞായറാഴ്ച, അതായത് മാർച്ച് 22ന്, രാവിലെ ഏഴു മണി മുതൽ രാത്രി ഒൻപതുമണി വരെ ആളുകൾ പുറത്തോട്ട് ഇറങ്ങുന്നതിന് നിയന്ത്രണം ഉണ്ടാകും, കോവിഡ് 19 വ്യാപിക്കുന്നത് തടയാൻ ആളുകൾ സ്വയം ജനത കർഫ്യൂവിൽ തുടരണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

കർഫ്യൂ കൂടുതൽ പ്രയോജനകരമാകുന്നതിന് ഓരോരുത്തരും പത്തു പേരെയെങ്കിലും വിളിച്ച് ജനത കർഫ്യൂവിനെക്കുറിച്ച് അറിയിക്കണമെന്നും പ്രധാനമന്ത്രി അറിയിച്ചു. ആവശ്യമില്ലാത്ത പുറത്തുപോകലുകൾ ആളുകൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആളുകൾ നിർബന്ധമായും സാമൂഹിക അകലം പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, രാജ്യത്ത് ഇതുവരെ 173 കോവിഡ് 19 കേസുകൾ സ്ഥിരീകരിച്ചു.

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 19, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍