• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Howdy Modi: ട്വിറ്ററിൽ പ്രൊഫെൽ പടം മാറ്റി അമേരിക്കയിലെ ഇന്ത്യക്കാർ

പ്രധാനമന്ത്രി മോദി എത്തുന്നതിന്‍റെ ആഹ്ളാദം പ്രകടിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ട്വിറ്ററിലെ ഒരു കൂട്ടം ഇന്ത്യക്കാർ അവരുടെ പ്രൊഫൈൽ ചിത്രങ്ങൾ 'ഹൗഡി മോദി' ലോഗോയിലേക്ക് മാറ്റിയത്

news18
Updated: September 22, 2019, 7:32 PM IST
Howdy Modi: ട്വിറ്ററിൽ പ്രൊഫെൽ പടം മാറ്റി അമേരിക്കയിലെ ഇന്ത്യക്കാർ
പ്രധാനമന്ത്രി നരേന്ദ്ര മോദി
  • News18
  • Last Updated: September 22, 2019, 7:32 PM IST IST
  • Share this:
ഹൂസ്റ്റൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തുന്നതിന്‍റെ ഭാഗമായി ട്വിറ്ററിൽ പ്രൊഫൈൽ പടം മാറ്റി അമേരിക്കൻ ഇന്ത്യക്കാർ. ഹൂസ്റ്റണിലെ എൻ ആർ ജി സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി മോദി അമേരിക്കയിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യും. ഏകദേശം അരലക്ഷത്തോളം ഇന്ത്യക്കാർ ഈ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

അതേസമയം, ഹൗഡി മോദി പരിപാടിക്ക് മുന്നോടിയായി അമേരിക്കയിലെ ഇന്ത്യക്കാർ തങ്ങളുടെ ട്വിറ്റർ പ്രൊഫലുകളിലെ പടം 'ഹൗഡി മോദി' എന്നാക്കി മാറ്റിക്കഴിഞ്ഞു. 'ഹൗഡി മോദി' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ യു എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും പങ്കെടുക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ട്രംപ് പരിപാടിയിൽ പങ്കെടുക്കുന്നത്. പരിപാടിയിൽ 30 മിനിറ്റ് നീണ്ടു നിൽക്കുന്ന പ്രസംഗം ട്രംപ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.



പ്രധാനമന്ത്രി മോദി എത്തുന്നതിന്‍റെ ആഹ്ളാദം പ്രകടിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ട്വിറ്ററിലെ ഒരു കൂട്ടം ഇന്ത്യക്കാർ അവരുടെ പ്രൊഫൈൽ ചിത്രങ്ങൾ 'ഹൗഡി മോദി' ലോഗോയിലേക്ക് മാറ്റിയത്. ടെക്സസ് ഇന്ത്യൻ ഫോറം (പരിപാടിയുടെ സംഘാടകർ) ജനപ്രിയമാക്കിയ ചുവപ്പും വെള്ളയും ലോഗോ ഇതോടെ വൈറലായി.

First published: September 22, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...