• HOME
 • »
 • NEWS
 • »
 • india
 • »
 • നമ്മൾ ഇത്ര തറയോ ? ഗൂഗിളിൽ 'ഹൈദരാബാദ് കൂട്ട ബലാത്സംഗ വീഡിയോ' തിരഞ്ഞ് ഇന്ത്യക്കാർ

നമ്മൾ ഇത്ര തറയോ ? ഗൂഗിളിൽ 'ഹൈദരാബാദ് കൂട്ട ബലാത്സംഗ വീഡിയോ' തിരഞ്ഞ് ഇന്ത്യക്കാർ

ജഷോദര മുഖർജി

News 18

News 18

 • News18
 • Last Updated :
 • Share this:
  ന്യൂഡൽഹി: കഴിഞ്ഞയാഴ്ച ആയിരുന്നു തെലങ്കാനയിൽ 26 വയസുള്ള വെറ്ററിനറി ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. ആ വാർത്ത മിക്ക മാധ്യമങ്ങളും, ഞങ്ങൾ ഉൾപ്പെടെ, റിപ്പോർട്ട് ചെയ്തത് ഞെട്ടിക്കുന്ന വാർത്ത, ഹൈദരാബാദ് ഭീകരത എന്നൊക്കെ ആയിരുന്നു. എന്നാൽ, വാർത്തകളുടെ തലക്കെട്ടിൽ മാത്രമായിരുന്നു ഭീകരതും നടുക്കവും ഉണ്ടായിരുന്നത് എന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

  ശരിക്കും ഈ വാർത്ത നമ്മളെ നടുക്കിയോ? അൽപമെങ്കിലും ഭയാനകമായ അവസ്ഥ നമുക്ക് തോന്നിയോ? ഇല്ലെന്നാണ് ഗൂഗിൾ പറയുന്നത്. കാരണം, തെലങ്കാനയിൽ വെറ്ററിനറി ഡോക്ടർ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വാർത്ത വന്നതിനു പിന്നാലെ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ പേരിനു വേണ്ടിയായിരുന്നു.

  സമീപത്തുള്ള ഓവുചാലിൽ നിന്ന് വെള്ളിയാഴ്ച ആയിരുന്നു തെലങ്കാന പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. വിശദമായ അന്വേഷണത്തിലും സി സി ടി വി ഫൂട്ടേജിലും ക്ലിനിക്കിൽ നിന്ന് തിരിച്ചെത്തിയ ഇവർ തന്‍റെ സ്കൂട്ടർ പഞ്ചറായി കിടക്കുന്നത് കാണുകയായിരുന്നു. തുടർന്ന് രണ്ട് പുരുഷൻമാർ അവരുടെ സമീപത്ത് എത്തുകയും സ്കൂട്ടർ നന്നാക്കാൻ സഹായം വാഗ്ദാനം നൽകുകയും ചെയ്തു. ടോൾ പ്ലാസയ്ക്ക് സമീപമായിരുന്നു സ്കൂട്ടർ പാർക്ക് ചെയ്തിരുന്നത്.



  എന്തോ പന്തികേട് തോന്നിയ പെൺകുട്ടി തന്‍റെ സഹോദരിയെ ഫോണിൽ വിളിച്ചു. ഒരു പക്ഷേ 100ൽ വിളിക്കുന്നതിനേക്കാൾ അവൾക്ക് സുരക്ഷിതമായി തോന്നിയത് തന്‍റെ വീട്ടുകാരെ വിളിക്കുന്നതായിരിക്കും. 2012ൽ നിർഭയ കൂട്ട ബലാത്സംഗ കേസിൽ കണ്ടെത്തിയതിന് സമാനമാണ് തെലങ്കാനയിലെ കൂട്ട ബലാത്സംഗ കൊലപാതകവും. സംഭവത്തിൽ പ്രതികളായ മൊഹമ്മദ് ആരിഫ്, ചിന്തകുന്ദ ചെന്നകേശവുളു, ജൊല്ലു ശിവ, ജൊല്ലു നവീൻ എന്നിവരെ 24 മണിക്കൂറിനുള്ളിൽ പൊലീസ് അറസ്റ്റി ചെയ്തിരുന്നു. നാലുപേരും നിഷ്‌ഠൂരമായ കുറ്റകൃത്യം ചെയ്തതായി സമ്മതിച്ചു.

  സംഭവം വെളിച്ചത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ നീതിക്കായുള്ള മുറവിളി ഉയർന്നു. ആൾക്കൂട്ട നീതിയാണ് ബലാത്സംഗത്തിന് നൽകാവുന്ന ഏറ്റവും വലിയ ശിക്ഷയെന്ന് സാമൂഹ്യമാധ്യമങ്ങൾ വിധിച്ചു. ഇതിനൊപ്പം തന്നെ ഇരയെ വേട്ടയാടാനും സദാചാര പൊലീസിങ് നടത്താനും ചിലരെത്തി. സാമൂഹ്യാവബോധം അങ്ങേയറ്റം മോശമായ നിലയിലായിരുന്നു ചിലരുടെ പ്രതികരണം. ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ ചിത്രം വ്യാപകമായി ഓൺലൈനിൽ ഷെയർ ചെയ്യപ്പെട്ടു. ഒരു വ്യക്തിയുടെ മാന്യതയെയും സ്വകാര്യതയെയും ലംഘിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ചിലരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

  കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഗൂഗിൾ ട്രെൻഡിൽ ഒന്നാമത് നിൽക്കുന്നത് ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ പേരും വിശദാംശങ്ങളും അറിയുന്നതിനു വേണ്ടിയുള്ള തിരച്ചിലാണ്. 'ഹൈദരാബാദ് റേപ് വീഡിയോ' സെർച്ച് ചെയ്തവരാണ് കൂടുതലും. ഇത് ആദ്യമായല്ല ഇങ്ങനെ ഒരു കാര്യം സംഭവിക്കുന്നത്. ജമ്മു കശ്മീരിലെ കത്വയിൽ എട്ടു വയസുകാരി പെൺകുട്ടി പീഡനത്തിന് ഇരയായി ദാരുണമായി കൊല്ലപ്പെട്ടപ്പോൾ അവരുടെ പേര് അറിയുന്നതിനും ഫോട്ടോയ്ക്ക് വേണ്ടിയും വീഡിയോയ്ക്ക് വേണ്ടിയും വ്യാപകമായ തിരച്ചിലാണ് ഗൂഗിളിലും പോൺ സൈറ്റുകളിലും നടന്നത്.

  തെലങ്കാന ബലാത്സംഗ കൊലപാതകം: പ്രതികളെ ആൾക്കൂട്ടത്തിന് വിട്ടു കൊടുക്കണമെന്ന് ജയ ബച്ചൻ

  ഒരു മകൾ കൂടി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിൽ രാജ്യം ദുഃഖിതമായിരിക്കുമ്പോൾ ഒരു വിഭാഗം ആളുകൾ ആ കൂട്ട ബലാത്സംഗത്തിന്‍റെ ദൃശ്യങ്ങൾ കിട്ടുന്നതിനു വേണ്ടി ഓൺലൈനിൽ നിരന്തരം തിരഞ്ഞു കൊണ്ടിരിക്കുകയാണ്. എന്താണ് കാരണം? ഒരു തരം കാമാന്ധത ബാധിച്ച സുഖം തന്നെ. ഈ കണക്കുകൾ സൂക്ഷിച്ച് വെയ്ക്കണം. ലോകത്ത് സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യം ഇന്ത്യയാണെന്ന വാദത്തെ ഖണ്ഡിക്കാൻ ഇറങ്ങി പുറപ്പെടും മുമ്പ് ഈ കണക്കുകൾ ഓർക്കുന്നത് വളരെ നന്നായിരിക്കും.
  First published: