ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാർ സുരക്ഷിതരെന്ന് കേന്ദ്രസർക്കാർ

ജീവനക്കാരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഇറാൻ അറിയിച്ചതായും വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു

news18
Updated: July 21, 2019, 8:35 PM IST
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാർ സുരക്ഷിതരെന്ന് കേന്ദ്രസർക്കാർ
News 18
  • News18
  • Last Updated: July 21, 2019, 8:35 PM IST
  • Share this:
ഇറാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യക്കാർ സുരക്ഷിതരെന്ന് കേന്ദ്ര സർക്കാർ. ബ്രിട്ടീഷ് കപ്പലിലുള്ളവർ സുരക്ഷിതരെന്ന് ഇറാൻ അറിയിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കടത്താൻ ശ്രമിച്ചതിനാണ് ഇറാന്റെ കപ്പൽ ബ്രിട്ടൻ പിടിച്ചത്. ബ്രിട്ടീഷ് കപ്പൽ പിടിച്ചെടുത്ത് ഇറാനും തിരിച്ചടിച്ചു. രണ്ടു കപ്പലുകളിലെയും മലയാളികൾ അടക്കമുള്ള ജീവനക്കാർ കപ്പലുകളിൽ തന്നെ തടവിലാണ്.

മത്സ്യബന്ധന ബോട്ടിനെ ഇടിച്ചിട്ടു നിർത്താതെ പോയതിനാണ് കപ്പൽ പിടിച്ചതെന്നും അന്വേഷണം പൂർത്തിയാകാതെ മോചിപ്പിക്കില്ലെന്നുമാണ് ഇറാന്റെ നിലപാട്. കസ്റ്റഡിയിലുള്ള ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ജീവനക്കാരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഇറാൻ അറിയിച്ചതായും വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.

കപ്പലിലുള്ള പതിനെട്ട് ഇന്ത്യക്കാരെയും വിട്ടയക്കണമെന്ന് ഇറാനോട് ഇന്ത്യ അഭ്യർത്ഥിച്ചിട്ടുണ്ട്. ഇറാനുമായും ബ്രിട്ടനുമായും ഇന്ത്യക്ക് നേരിട്ട് തർക്കമൊന്നും ഇല്ലാത്തതിനാൽ നാവികരെ സുരക്ഷിതരായി മടക്കിയെത്തിക്കാൻ കഴിയുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതീക്ഷ. ആയിരക്കണക്കിന് ഇന്ത്യക്കാർ ജോലി ചെയ്യുന്ന ഗൾഫിലെ എണ്ണവ്യാപാര മേഖല യുദ്ധഭീതിയിലായത് കേരളമടക്കമുള്ള പ്രവാസി പ്രദേശങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു.

പിടിച്ചെടുക്കപ്പെട്ട രണ്ടു കപ്പലുകളിലെയും മലയാളികൾ അടക്കമുള്ളവരുടെ ആരോഗ്യംനില തൃപ്തികരമാണെന്നും വെള്ളവും മരുന്നും ഭക്ഷണവും നൽകുന്നുണ്ടെന്നും കപ്പൽ കമ്പനി അധികൃതർ പറയുന്നുണ്ട്. എണ്ണക്കപ്പലുകൾ ആക്രമിക്കുന്നതും മത്സരിച്ചു പിടിച്ചെടുക്കുന്നതും പതിവായതോടെ ഗൾഫ് സമുദ്ര മേഖല പൊട്ടിത്തെറിയുടെ വക്കിലാണ്... മാസങ്ങളായി നിലനിൽക്കുന്ന അമേരിക്ക ഇറാൻ സംഘർഷത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ കപ്പൽ പിടിത്തങ്ങൾ.

First published: July 21, 2019, 8:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading