'ഇന്നു രാത്രി ഒമ്പത് മണിക്ക് ഇന്ത്യ ആക്രമിക്കും'; അഭിനന്ദനെ മോചിപ്പിച്ചത് ആക്രമണം ഭയന്നെന്ന് പാക് മന്ത്രി

അഭിനന്ദനെ വിട്ടയച്ചില്ലെങ്കിൽ അന്ന് രാത്രി ഒൻപത് മണിയോടെ ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുമെന്നായിരുന്നു വിദേശകാര്യമന്ത്രി ഷാ മഹ്മ്മൂദ് ഖുറേഷി ഇമ്രാൻ ഖാന് മുന്നറിയിപ്പ് നൽകിയത്

News18 Malayalam | news18-malayalam
Updated: October 29, 2020, 7:36 PM IST
'ഇന്നു രാത്രി ഒമ്പത് മണിക്ക് ഇന്ത്യ ആക്രമിക്കും'; അഭിനന്ദനെ മോചിപ്പിച്ചത് ആക്രമണം ഭയന്നെന്ന് പാക് മന്ത്രി
abhinandan
  • Share this:
ഇന്ത്യയുടെ എയർ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാനെ മോചിപ്പിക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി പാക് മുസ്ലീം ലീഗ് നേതാവ്. പാകിസ്ഥാൻ മുസ്​ലിം ലീഗ് നേതാവ് അയാസ് സിദ്ദിഖിന്റേതാണ് വെളിപ്പെടുത്തലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇന്ത്യയുടെ ആക്രമണം ഭയന്നും എത്രയുംവേഗം പാക് പ്രധാനമന്ത്രി ഇമ്രാൻഖാനോട്, അഭിനന്ദനെ മോചിപ്പിക്കാൻ വിദേശകാര്യമന്ത്രി ഷാ മഹ്മ്മൂദ് ഖുറേഷി മുന്നറിയിപ്പ് നൽകുകയായിരുന്നുവെന്നാണ് അയാസ് സിദ്ദിഖി വെളിപ്പെടുത്തിയിരിക്കുന്നത്.

അഭിനന്ദനെ വിട്ടയച്ചില്ലെങ്കിൽ അന്ന് രാത്രി ഒൻപത് മണിയോടെ ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുമെന്നായിരുന്നു വിദേശകാര്യമന്ത്രി ഷാ മഹ്മ്മൂദ് ഖുറേഷി ഇമ്രാൻ ഖാന് മുന്നറിയിപ്പ് നൽകിയത്. വിദേശകാര്യമന്ത്രി ഇത് പറഞ്ഞപ്പോൾ പാക് പട്ടാള മേധാവി ഖമർ ജാവേദ് ബജ്​വ ഞെട്ടിപ്പോയെന്നും വിയർത്തുവെന്നും നാഷണൽ അസംബ്ലിയിൽ അയാസ് സാദിഖ് പ്രസംഗിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. അള്ളാഹുവിനെയോർത്ത് അഭിനന്ദനെ വിട്ടയക്കണമെന്ന് ഒടുവിൽ വിദേശകാര്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു.

കഴിഞ്ഞ സർക്കാരിൽ ദേശീയ അസംബ്ലി സ്പീക്കറായിരുന്ന സാദിഖ് ബുധനാഴ്ച പാർലമെന്റിൽ സമാനമായ പ്രസ്താവന നടത്തിയിരുന്നു. ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുന്നതിനാൽ വർത്തമാനെ തിരികെ പോകാൻ അനുവദിക്കണമെന്ന് വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടതായാണ് വെളിപ്പെടുത്തിയിരിക്കുന്നത്. 37 കാരനായ വ്യോമസേന പൈലറ്റിനെ ഫെബ്രുവരി 27 നാണ് പാകിസ്ഥാൻ സൈന്യം പിടികൂടിയത്. മിഗ് -21 ബൈസൺ ജെറ്റ് വ്യോമാക്രമണത്തിൽ പാകിസ്ഥാൻ ജെറ്റുകളുമായുള്ള ഡോഗ് ഫൈറ്റിൽ വെടിവെച്ചതിനെ തുടർന്നായിരുന്നു അഭിനന്ദനെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തത്.

2019 ഫെബ്രുവരി 26 ന് അതിരാവിലെ, വ്യോമസേന ജെറ്റുകൾ പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വയിലെ ബാലകോട്ടിലെ ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം) തീവ്രവാദ ക്യാമ്പുകളിൽ ആക്രമണം നടത്തി. 40 സിആർ‌പി‌എഫ് സൈനികർ വധിക്കപ്പെട്ട പുൽവാമ ഭീകരാക്രമണത്തിന് പ്രതികാരമായിട്ടായിരുന്നു ഇന്ത്യയുടെ ആക്രമണം.

പാക് പിടിയിലായ അഭിനന്ദനെ മാർച്ച് ഒന്ന് 2019നാണ് അട്ടാരി– വാഗാ ബോർഡറിലെത്തിച്ച് പാകിസ്ഥാൻ കൈമാറിയത്. വീർ ചക്ര ബഹുമതിനൽകി രാജ്യം അഭിനന്ദനെ ആദരിക്കുകയും ചെയ്തിരുന്നു.
Published by: Anuraj GR
First published: October 29, 2020, 7:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading