COVID 19| രാജ്യത്ത് മരണസംഖ്യ ആയിരം കവിഞ്ഞു; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 31332 പേരിൽ

കഴിഞ്ഞ 24 മണിക്കൂറിനിടെ 73 പേര്‍ മരിച്ചതിനെ തുടര്‍ന്നാണ് മരണസംഖ്യ 1,000 പിന്നിട്ടത്

News18 Malayalam | news18india
Updated: April 29, 2020, 12:59 PM IST
COVID 19| രാജ്യത്ത് മരണസംഖ്യ ആയിരം കവിഞ്ഞു; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 31332 പേരിൽ
Coronavirus
  • Share this:
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. കോവിഡ്- 19 മൂലം ഇതുവരെ 1007 പേരാണ് മരിച്ചത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെങ്കിലും കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സർക്കാരിനെ ആശങ്കയിലാക്കുന്നു.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 31,332 പേര്‍ക്കാണ് കൊറോണ വൈറസ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ 934 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 73 പേര്‍ മരിച്ചതിനെ തുടര്‍ന്നാണ് മരണസംഖ്യ 1,000 പിന്നിട്ടത്.

You may also like:'മെഗാ സീരിയലിലെ ആദ്യ നടി ആരോഗ്യ മന്ത്രിയായിരുന്നു; റേറ്റിങ് കൂടിയപ്പോൾ നടൻ എത്തി'; രാജ്മോഹൻ ഉണ്ണിത്താൻ[NEWS]COVID 19| യുഎഇയിൽ കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി മരിച്ചു; വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 53 ആയി[NEWS]47 സ്റ്റേഡിയങ്ങൾ; ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും പുറമേ പ്രവാസികൾക്ക് ക്വാറന്റീനായി സർക്കാർ ഒരുക്കുന്നു[NEWS]
രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു ദിവസം മരിക്കുന്നവരുടെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. രാജ്യത്ത് ഇതുവരെ 7,695 പേര്‍ രോഗമുക്തി നേടി. ഇന്ന് രാവിലെയുള്ള കണക്കു പ്രകാരം, രാജ്യത്ത് രോഗമുക്തി നേടുന്നവര്‍ 24.56 % ആണ്.

First published: April 29, 2020, 12:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading