നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Harnaaz Sandhu | വിശ്വസുന്ദരി പട്ടം ഹർനാസ് സന്ധുവിന്‌; നേട്ടം സ്വന്തമാക്കുന്ന മൂന്നമത്തെ ഇന്ത്യൻ വനിത

  Harnaaz Sandhu | വിശ്വസുന്ദരി പട്ടം ഹർനാസ് സന്ധുവിന്‌; നേട്ടം സ്വന്തമാക്കുന്ന മൂന്നമത്തെ ഇന്ത്യൻ വനിത

  India's Harnaaz Sandhu crowned Miss Universe the third after Sushmita Sen and Lara Dutta | 2000-ൽ ലാറ ദത്ത കിരീടം നേടിയതിന് 21 വർഷത്തിന് ശേഷമാണ് കിരീടം വീണ്ടും ഇന്ത്യയിൽ എത്തുന്നത്

  ഹർനാസ് സന്ധു

  ഹർനാസ് സന്ധു

  • Share this:
   ഇസ്രായേലിൽ നടന്ന മിസ് യൂണിവേഴ്സ് 2021 (Miss Universe pageant 2021) മത്സരത്തിൽ, നടിയും മോഡലുമായ ഹർനാസ് കൗർ സന്ധുവിനെ (Harnaaz Kaur Sandhu) മത്സര വിജയിയായി പ്രഖ്യാപിച്ചതോടെ ഇന്ത്യയുടെ അഭിമാനം ഒരിക്കൽക്കൂടി ലോകത്തിന്റെ നെറുകയിൽ എത്തിയിരിക്കുകയാണ്. ഹർനാസിനെ കൂടാതെ ദക്ഷിണാഫ്രിക്കയുടെ ലാലേല മസ്വനെ സെക്കൻഡ് റണ്ണറപ്പും പരാഗ്വേയുടെ നാദിയ ഫെരേര ഫസ്റ്റ് റണ്ണറപ്പുമായി പ്രഖ്യാപിക്കപ്പെട്ടു. പരിപാടിയുടെ 70-ാം പതിപ്പായിരുന്നു ഇത്.

   ഇസ്രയേലിലെ ഐലാറ്റിൽ നടന്ന 70-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പഞ്ചാബിൽ നിന്നുള്ള 21 കാരിയായ ഹർനാസ് പങ്കെടുത്തു. 2000-ൽ ലാറ ദത്ത കിരീടം നേടിയതിന് 21 വർഷത്തിന് ശേഷമാണ് കിരീടം വീണ്ടും ഇന്ത്യയിൽ എത്തുന്നത്. ലാറയ്ക്കും ഹർനാസിനും പുറമെ സുസ്മിത സെൻ 1994-ൽ കിരീടം നേടിയിട്ടുണ്ട്.   ഹർനാസ് കൗർ സന്ധു മിസ് യൂണിവേഴ്സ് 2021 ആയി റാംപിൽ ഇറങ്ങിയ നിമിഷം ഏറെ ആക്മക്ഷ നിറഞ്ഞതായിരുന്നു. ആദ്യ മൂന്ന് റൗണ്ടിന്റെ ഭാഗമായി, മത്സരാർത്ഥികളോട് ചോദിച്ച ചോദ്യങ്ങളിൽ ഒന്നായിരുന്നു ഇത്, “ഇന്ന് യുവതികൾ നേരിടുന്ന സമ്മർദ്ദങ്ങൾ അവർ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ഉപദേശമാണ് നിങ്ങൾ നൽകുക.?," എന്നായിരുന്നു ചോദ്യം.

   ഇതിന് ഹർനാസ് നൽകിയ മറുപടി ഇങ്ങനെ: “ഇന്നത്തെ യുവത നേരിടുന്ന ഏറ്റവും വലിയ സമ്മർദ്ദം തങ്ങളിൽ വിശ്വസിക്കുക എന്നതാണ്. നിങ്ങൾ അതുല്യമാണെന്ന് അറിയുന്നത് നിങ്ങളെ സുന്ദരമാക്കുന്നു. മറ്റുള്ളവരുമായി നിങ്ങളെത്തന്നെ താരതമ്യം ചെയ്യുന്നത് നിർത്തുക, ലോകമെമ്പാടും നടക്കുന്ന കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് നമുക്ക് സംസാരിക്കാം. പുറത്തുവരൂ, സംസാരിക്കൂ, കാരണം നിങ്ങളാണ് നിങ്ങളുടെ ജീവിതത്തിന്റെ നേതാവ്. നിങ്ങൾ നിങ്ങളുടെ സ്വന്തം ശബ്ദമാണ്. ഞാൻ എന്നിൽ വിശ്വസിച്ചു, അതുകൊണ്ടാണ് ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത്."   ഒക്ടോബറിൽ മിസ് യൂണിവേഴ്സ് ഇന്ത്യ 2021 ആയി ഹർനാസ് തിരഞ്ഞെടുക്കപ്പെട്ടു. Insider.com റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് അവരുടെ രണ്ട് പഞ്ചാബി ചിത്രങ്ങൾ അടുത്തതായി പുറത്തിറങ്ങും.
   Published by:user_57
   First published: