HOME /NEWS /India / ആരോഗ്യമേഖലയിലും അടിസ്ഥാനസൗകര്യ വികസനത്തിലും രാജ്യം കുതിക്കുന്നു; പത്മ അവാർഡുകൾ ജനകീയം: News18 സർവേ

ആരോഗ്യമേഖലയിലും അടിസ്ഥാനസൗകര്യ വികസനത്തിലും രാജ്യം കുതിക്കുന്നു; പത്മ അവാർഡുകൾ ജനകീയം: News18 സർവേ

പത്മ അവാർഡുകൾ പോലുള്ള ദേശീയ ബഹുമതികൾ കൂടുതൽ ജനാധിപത്യവൽക്കരിക്കപ്പെട്ടതായും ജനകീയമായതായും സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

പത്മ അവാർഡുകൾ പോലുള്ള ദേശീയ ബഹുമതികൾ കൂടുതൽ ജനാധിപത്യവൽക്കരിക്കപ്പെട്ടതായും ജനകീയമായതായും സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

പത്മ അവാർഡുകൾ പോലുള്ള ദേശീയ ബഹുമതികൾ കൂടുതൽ ജനാധിപത്യവൽക്കരിക്കപ്പെട്ടതായും ജനകീയമായതായും സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

  • Share this:

    പൂനവല്ല ഫിൻകോർപ്പും ന്യൂസ് 18നും സംയുക്തമായി സംഘടിപ്പിച്ച റൈസിംഗ് ഇന്ത്യ ഉച്ചകോടിക്ക് മുന്നോടിയായി നടത്തിയ ഒരു ഓൺലൈൻ സർവേയിൽ കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യ ആരോഗ്യമേഖലയിലും അടിസ്ഥാന സൗകര്യ വികസനത്തിലും വിദ്യാഭ്യാസ മേഖലയിലും തൊഴിൽ മേഖലയിലും ഗൗരവതരമായ പുരോഗതി കൈവരിച്ചതായി കണ്ടെത്തി. അതുപോലെ കഴിഞ്ഞ ദശകത്തിൽ പത്മ അവാർഡുകൾ പോലുള്ള ദേശീയ ബഹുമതികൾ കൂടുതൽ ജനാധിപത്യവൽക്കരിക്കപ്പെട്ടതായും ജനകീയമായതായും സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. സാധാരണക്കാരായ ഇന്ത്യക്കാരിൽ കൂടുതൽ പേരും മാതൃകാപരമായ പ്രവർത്തനത്തിനുള്ള അംഗീകാരമായി ഇത്തരം ബഹുമതികളെ കാണുന്നുവെന്നും സർവേ ഫലം വെളിപ്പെടുത്തുന്നു.

    ഇൻസ്റ്റാഗ്രാമിൽ പ്രതികരിച്ച 30 ശതമാനം പേർ ഇൻഫ്രാ & ഹെൽത്ത് വിഭാഗത്തിൽ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചതായി അഭിപ്രായപ്പെട്ടു. 24 ശതമാനം പേർ വിദ്യാഭ്യാസത്തിനും തൊഴിലിനും അനുകൂലമായി വോട്ട് ചെയ്തു. വനിതാ ക്ഷേമത്തിന് 16 ശതമാനം വോട്ട് ലഭിച്ചപ്പോൾ ബാക്കിയുള്ള 30 ശതമാനം പേർമേൽപ്പറഞ്ഞതിനെല്ലാം ഒരുപോലെ നേട്ടം കൈവരിച്ചതായി വോട്ടു ചെയ്തു.

    Also Read-ആഗോളതലത്തിൽ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് മെച്ചപ്പെട്ടതായി ന്യൂസ്18 സർവേ

    ട്വിറ്ററിലാകട്ടെ 44.10 ശതമാനം പേർ ഇൻഫ്രാ & ഹെൽത്തിനും, 8.60 ശതമാനം പേർ വിദ്യാഭ്യാസത്തിനും ജോലിക്കും, 4.30 ശതമാനം വനിതാ ക്ഷേമത്തിനും, 43 ശതമാനം പേർ എല്ലാവിഭാഗത്തിനും എന്ന ഓപ്ഷനും വോട്ട് ചെയ്തു.

    പത്മ പുരസ്‌കാരങ്ങളെക്കുറിച്ചും സാധാരണ ഇന്ത്യക്കാർക്ക് കിട്ടുന്ന അംഗീകാരത്തെക്കുറിച്ചുമുള്ള ചോദ്യത്തിന് ഇൻസ്റ്റാഗ്രാമിൽ 50 ശതമാനം പേരും പറഞ്ഞത് അഭിമാനകരമായ ബഹുമതി, തീർച്ചയായും ഇപ്പോൾ കൂടുതൽ ജനാധിപത്യപരമാണ് എന്നായിരുന്നു. 19 ശതമാനം പേർ ‘കുറച്ച്’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്തു. അതേസമയം 16 ശതമാനം പേർ ‘അല്ല’ എന്നാണ് പറഞ്ഞത്. 15 ശതമാനം പേർ ‘അഭിപ്രായം പറയാൻ കഴിയില്ല’ എന്നും രേഖപ്പെടുത്തി.

    സർക്കാരിന്റെ നയങ്ങൾക്ക് ഇന്ത്യയെ ഉൽപ്പാദനരംഗത്ത് വൻശക്തിയാക്കാൻ കഴിയുമോ എന്നതായിരുന്നു ട്വിറ്ററിൽ മാത്രം ചോദിച്ച അവസാനത്തെ ചോദ്യം. 57.90 ശതമാനം പേർ ‘അതെ’ എന്നും 10.50 ശതമാനം പേർ ‘ഒരുപക്ഷേ’ എന്നും 31.60 ശതമാനം പേർ ‘മെച്ചപ്പെടണം’ എന്നും പറഞ്ഞു.

    പൂനവല്ല ഫിൻകോർപ്പും ന്യൂസ് 18നും സംയുക്തമായി സംഘടിപ്പിച്ച റൈസിംഗ് ഇന്ത്യ ഉച്ചകോടി രാജ്യത്തെ കുറിച്ചും വികസനത്തെക്കുറിച്ചും ചിന്തിക്കുന്ന നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള വളരെ ക്രിയാത്മകമായ ചുവട് വയ്പ്പായിരുന്നു. മാർച്ച് 29, 30 തീയതികളിൽ ന്യൂഡൽഹിയിൽ വച്ചാണ് ഉച്ചകോടി നടന്നത്. RIL, ഡിജിറ്റൽ പാർട്ണർ ഹാവെൽസ്, സോഷ്യൽ ഇന്നൊവേഷൻ പാർട്ണർ M3M ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയും ഹിന്ദുസ്ഥാൻ ടൈംസിന്റെ പങ്കാളിത്തത്തോടെയും പൂനവല്ല ഫിൻകോർപ്പ് അവതരിപ്പിച്ച മെഗാ ഇവന്റ് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറാണ് ഉദ്‌ഘാടനം ചെയ്തത്.

    First published:

    Tags: News18, Rising India, Rising India 2023