• HOME
 • »
 • NEWS
 • »
 • india
 • »
 • INDIAS LARGEST WARSHIP INS VIKRANT SUCCEEDS MARITIME TEST

രാജ്യത്തെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ INS വിക്രാന്തിന്റെ സമുദ്ര പരീക്ഷണം വിജയകരം

ഒരേ സമയം ഹെലികോപ്റ്ററുകളെയും, ഫൈറ്റര്‍ വിമനങ്ങളെയും വഹിക്കാന്‍ കഴിയുന്ന വിക്രാന്തിനു 28 മൈല്‍ വേഗതയും, 18 മൈല്‍ ക്രൂയിസിംഗ് വേഗതയും 7,500 മൈല്‍ ദൂരം പോകുവാനുള്ള ശേഷിയും ഉണ്ട്.

ഒരേ സമയം ഹെലികോപ്റ്ററുകളെയും, ഫൈറ്റര്‍ വിമനങ്ങളെയും വഹിക്കാന്‍ കഴിയുന്ന വിക്രാന്തിനു 28 മൈല്‍ വേഗതയും, 18 മൈല്‍ ക്രൂയിസിംഗ് വേഗതയും 7,500 മൈല്‍ ദൂരം പോകുവാനുള്ള ശേഷിയും ഉണ്ട്.

ഒരേ സമയം ഹെലികോപ്റ്ററുകളെയും, ഫൈറ്റര്‍ വിമനങ്ങളെയും വഹിക്കാന്‍ കഴിയുന്ന വിക്രാന്തിനു 28 മൈല്‍ വേഗതയും, 18 മൈല്‍ ക്രൂയിസിംഗ് വേഗതയും 7,500 മൈല്‍ ദൂരം പോകുവാനുള്ള ശേഷിയും ഉണ്ട്.

 • Share this:
  ഡല്‍ഹി: രാജ്യത്ത് നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധകപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ സമുദ്രപരീക്ഷണം വിജയകരമായി നടന്നു. ഉള്‍ക്കടലില്‍ വെച്ചാണ് പരീക്ഷണം നടന്നത് അടുത്തവര്‍ഷം കപ്പല്‍ കമ്മീഷന്‍ ചെയ്യാനാണ് പദ്ധതി. കപ്പലിന്റെ കടന്ന് വരവ് രാജ്യത്തിന് കൂടുതല്‍ കരുത്ത് നല്‍കുമെന്ന് നാവിക സേന വക്താവ് പ്രതികരിച്ചു.

  കഴിഞ്ഞ നവംബറില്‍ ബേസിന്‍ ട്രയല്‍സിന്റെ ഭാഗമായി കപ്പലിന്റെ പ്രൊപ്പല്‍ഷന്‍, പവര്‍ ജനറേഷന്‍ ഉപകരണങ്ങളുടെ കാര്യക്ഷമത തുറമുഖത്ത് പരീക്ഷിച്ചിരുന്നു.
  പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ മാസം കപ്പല്‍ സന്ദര്‍ശിച്ച് കപ്പലിന്റെ നിര്‍മ്മാണ പുരോഗതി അവലോകനം ചെയ്തിരുന്നു. വിമാനവാഹിനിക്കപ്പലിന് 262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയും, സൂപ്പര്‍ സ്ട്രക്ചര്‍ ഉള്‍പ്പെടെ 59 മീറ്റര്‍ ഉയരവും ഉണ്ട്. സൂപ്പര്‍ സ്ട്രക്ചറില്‍ അഞ്ചെണ്ണം ഉള്‍പ്പെടെ ആകെ 14 ഡെക്കുകളിലായി 2,300 കംപാര്‍ട്ട്‌മെന്റുകളുമാണുള്ളത്. 1700 ഓളം വരുന്ന ക്രൂവിനായി രൂപകല്‍പ്പന ചെയ്ത കപ്പലില്‍ വനിതാ ഓഫീസര്‍മാര്‍ക്ക് വേണ്ടി പ്രത്യേക ക്യാബിനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

  ഒരേ സമയം ഹെലികോപ്റ്ററുകളെയും, ഫൈറ്റര്‍ വിമനങ്ങളെയും വഹിക്കാന്‍ കഴിയുന്ന വിക്രാന്തിനു 28 മൈല്‍ വേഗതയും, 18 മൈല്‍ ക്രൂയിസിംഗ് വേഗതയും 7,500 മൈല്‍ ദൂരം പോകുവാനുള്ള ശേഷിയും ഉണ്ട്.

  ഇന്ത്യന്‍ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ രൂപകല്‍പ്പന ചെയ്ത്, ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ കപ്പല്‍ശാലയായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡില്‍ 76 ശതമാനത്തിലധികം തദ്ദേശീയമായി നിര്‍മിക്കുന്ന ഇന്ത്യയുടെ പ്രഥമ വിമാനവാഹിനി കപ്പല്‍ ആണ് 'വിക്രാന്ത്'.

  യന്ത്രസാമഗ്രികള്‍, കപ്പല്‍ നാവിഗേഷന്‍, അതിജീവനം (ഹാബിറ്റബിലിറ്റി) എന്നിവയ്ക്കായി വളരെ ഉയര്‍ന്ന നിലവാരമുള്ള യന്ത്രവത്കൃത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കപ്പല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

  കോവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് കടല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതിന് കാലതാമസം നേരിട്ടെങ്കിലും തൊഴിലാളികള്‍, എഞ്ചിനീയര്‍മാര്‍, മേല്‍നോട്ടക്കാര്‍, ഇന്‍സ്പെക്ടര്‍മാര്‍, ഡിസൈനര്‍മാര്‍, കപ്പല്‍ ജീവനക്കാര്‍ എന്നിവരുടെ ആത്മാര്‍ത്ഥമായ പരിശ്രമത്തിന്റെ ഫലമായി കപ്പല്‍ കടല്‍ പരീക്ഷണങ്ങള്‍ക്കായി വേഗത്തില്‍ തയ്യാറാക്കാന്‍ സാധിച്ചു. കന്നി പരീക്ഷണ യാത്രയ്ക്കിടെ, കപ്പലിന്റെ പ്രകടനം, ഹള്‍, പ്രധാന പ്രൊപ്പല്‍ഷന്‍, പിജിഡി സഹായ ഉപകരണങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിക്കും.

  ഐ.എ.സി യുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യ, തദ്ദേശീയമായി ഒരു വിമാനവാഹിനി കപ്പല്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ചേരും, ഇത് ഇന്ത്യന്‍ സര്‍ക്കാരിന്റെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ സാക്ഷത്കാരമായിരിക്കും.

  ഇന്ത്യയുടെ തദ്ദേശീയ നിര്‍മ്മിതിയായ ഈ വിമാനവാഹിനി കപ്പല്‍ രാജ്യത്തിന്റെ 'ആത്മ നിര്‍ഭര്‍ ഭാരതിലേക്കും 'മേക്ക് ഇന്‍ ഇന്ത്യ ഇനിഷ്യെറ്റിവിലേക്കമുള്ള ചുവടുവെപ്പിന്റെ ഉത്തമ ഉദാഹരണമാണ്. ഈ നിര്‍മാണത്തിലൂടെ 2000 സി.എസ്.എല്‍ ഉദ്യോഗസ്ഥര്‍ക്കും മറ്റ് അനുബന്ധ വ്യവസായങ്ങളില്‍ ഉള്ള 12000 ജീവനക്കാര്‍ക്കും തൊഴിലവസരങ്ങള്‍ ഉണ്ടായി എന്നതിനപ്പുറം രാജ്യത്തിന് ദേശീയ രൂപകല്പനയിലും നിര്‍മ്മാണ പ്രവര്‍ത്തനത്തിലും വലിയ വളര്‍ച്ച കൈവരിക്കുനതിനും സാധിച്ചിട്ടുണ്ട്.

  76 ശതമാനത്തിനു മുകളില്‍ തദ്ദേശീയമായി ഉപകരണങ്ങള്‍ വാങ്ങുന്നതിനു പുറമേ സി.എസ്.എല്ലിന്റേയും മറ്റു ഉപ-കരാറുകാരുടെയും പ്രവര്‍ത്തനങ്ങള്‍ നേരിട്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ തിരികെ നിക്ഷേപിക്കാനും സാധിച്ചിട്ടുണ്ട്. 100 എം.എസ്.എം.ഇ അടക്കം സി എസ് എല്‍ രജിസ്റ്റര്‍ ചെയ്ത ഏകദേശം 550 ഓളം സ്ഥാപനങ്ങളുടെ വിവിധ തരത്തിലുള്ള സേവനങ്ങളാണ് വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിതിയില്‍ കാഴ്ച വച്ചിട്ടുള്ളത്.
  Published by:Jayashankar AV
  First published:
  )}