ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയിൽ-റോഡ് പാലം 'ബോഗി ബീൽ' ഇന്ന് തുറക്കും

News18 Malayalam
Updated: December 25, 2018, 10:31 AM IST
ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയിൽ-റോഡ് പാലം 'ബോഗി ബീൽ' ഇന്ന് തുറക്കും
  • Share this:
ദിബ്രുഗഢ്: ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയിൽ- റോഡ‍് പാലമായ ബോഗി ബീൽ ഇന്ന് രാജ്യത്തിന് സമർപ്പിക്കും. വടക്കു - കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിൽ നിർണ്ണായക പങ്കു വഹിക്കുന്ന പാലം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്യുക.

അസമിലെ ദിബ്രുഗഡ് ജില്ലയേയും അരുണാചൽ പ്രദേശിലെ ധേമാജി ജില്ലയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന് അഞ്ചു കിലോമീറ്ററോളം ദൈർഘ്യമുണ്ട്(4.94 കിലോമീറ്റർ). ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള പാലത്തിന് 32 മീറ്ററാണ് ഉയരം. മുകളിൽ മൂന്നുവരി റോഡും താഴെ ഇരട്ട റെയിൽപാതയുമായാണ് പാലത്തിന്റെ നിർമ്മാണം.

ഇനി IPC 354 A ട്രാൻസ് ജെൻഡറുകൾക്കും ബാധകം

അസമിൽ നിന്ന് അരുണാചലിലേക്കുള്ള ദൂരം 170 കിലോമീറ്ററിലേറെയായി ചുരുങ്ങും. ഇതുവഴി ചൈനയുമായി അതിർത്തി തർക്കമുള്ള അരുണാചലിലേക്ക് അതിവേഗം സൈന്യത്തെ എത്തിക്കാനാകും.
First published: December 25, 2018, 7:32 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading