നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Independence Day 2021: ദേശീയ ഗാനം ആലപിക്കേണ്ടത് 52 സെക്കൻഡിനുള്ളിൽ; ജനഗണമനയെക്കുറിച്ച് കൗതുകരമായ കാര്യങ്ങൾ

  Independence Day 2021: ദേശീയ ഗാനം ആലപിക്കേണ്ടത് 52 സെക്കൻഡിനുള്ളിൽ; ജനഗണമനയെക്കുറിച്ച് കൗതുകരമായ കാര്യങ്ങൾ

  1905ല്‍ തത്ത്വബോധിനി പത്രികയിലാണ് ഈ ഗാനം ആദ്യമായി പ്രസിദ്ധീകരിച്ചത്.

  (Representative image: Shutterstock)

  (Representative image: Shutterstock)

  • Share this:
   ഇന്ത്യയുടെ ദേശീയഗാനമായ 'ജന ഗണ മന' കുട്ടിക്കാലം മുതല്‍ ഓരോ ഇന്ത്യന്‍ പൗരന്റെയും മനസ്സിലും ഹൃദയത്തിലും പതിഞ്ഞ വരികളാണ്. ഓരോ ഇന്ത്യക്കാരനും അഭിമാനവും ദേശസ്‌നേഹവും നിറയ്ക്കുന്ന വരികളാണിവ. ദേശീയ ഗാനത്തിലെ ഓരോ വാക്കുകളും നമ്മുടെ നാവില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും ഈ ഗാനത്തെക്കുറിച്ച് ചില രസകരമായ വസ്തുതകള്‍ പലര്‍ക്കും പരിചിതമല്ല. കവിയും നാടകകൃത്തുമായ രബീന്ദ്രനാഥ ടാഗോര്‍ എഴുതിയ 'ഭരോടോ ഭാഗ്യോ ബിധാതാ' എന്ന ബംഗാളി ഗാനത്തില്‍ നിന്നാണ് ദേശീയ ഗാനം പിറന്നത്. ഇന്ത്യയുടെ സംസ്‌കാരവും മൂല്യങ്ങളും സ്വാതന്ത്ര്യസമരവും പ്രതിഫലിപ്പിക്കുന്ന സംസ്‌കൃതം കലര്‍ന്ന ബംഗാളി ഭാഷയിലെ 5 ചരണങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ഗാനം. 1905ല്‍ തത്ത്വബോധിനി പത്രികയിലാണ് ഈ ഗാനം ആദ്യമായി പ്രസിദ്ധീകരിച്ചത്.

   1911 ഡിസംബര്‍ 27 ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നടത്തിയ കല്‍ക്കട്ട സമ്മേളനത്തിന്റെ രണ്ടാം ദിവസം ഗാനം ആദ്യമായി പരസ്യമായി ആലപിച്ചത് ടാഗോര്‍ ആണ്. പിന്നീട് 1950 ജനുവരി 24ന് ഭരതോ ഭാഗ്യോ ബിധാതാ എന്ന ഗാനത്തിന്റെ ആദ്യ ചരണം ഭരണഘടന അസംബ്ലി ഇന്ത്യയുടെ ദേശീയ ഗാനമായി ഔദ്യോഗികമായി അംഗീകരിച്ചു. 1942 സെപ്റ്റംബര്‍ 11 ന് ജര്‍മ്മനിയിലെ ഹാംബര്‍ഗിലാണ് ഗാനം ആദ്യമായി അവതരിപ്പിച്ചത് (ആലപിച്ചതല്ല).

   1919 ഫെബ്രുവരി 28ന് ടാഗോര്‍ 'ദി മോണിംഗ് സോംഗ് ഓഫ് ഇന്ത്യ' എന്ന പേരില്‍ ഈ ഗീതത്തിന്റെ ഇംഗ്ലീഷ് പരിഭാഷ എഴുതി. ഇതിന് സംഗീതം നല്‍കിയത് മദനപ്പള്ളിയിലെ ബെസന്റ് തിയോസഫിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ കവി ജെയിംസ് എച്ച്. കസിന്‍സിന്റെ ഭാര്യ മാര്‍ഗരറ്റ് കസിന്‍സാണ്. ടാഗോര്‍ ഇവിടെ സന്ദര്‍ശനം നടത്തിയപ്പോഴാണ് വരികള്‍ക്ക് സംഗീതം നല്‍കിയത്. ജന ഗണ മനയുടെ ഹിന്ദി-ഉര്‍ദു പരിഭാഷ എഴുതിയത് അന്നത്തെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ക്യാപ്റ്റന്‍ ആബിദ് അലിയാണ്.

   ദേശീയ ഗാനത്തെക്കുറിച്ച് അധികം ആര്‍ക്കും അറിയപ്പെടാത്ത മറ്റൊരു വസ്തുത, നിയമപ്രകാരം 52 സെക്കന്‍ഡിനുള്ളില്‍ പൂര്‍ണ്ണമായി ദേശീയഗാനം ആലപിക്കണം എന്നാണ്. അതേസമയം ദേശീയ ഗാനത്തിന്റെ ഹ്രസ്വ പതിപ്പ് 20 സെക്കന്‍ഡിനുള്ളില്‍ ആലപിക്കണം.

   ബ്രിട്ടീഷ് രാജാവായ രാജാവ് ജോര്‍ജ്ജ് അഞ്ചാമന്റെ ബഹുമാനാര്‍ത്ഥമാണ് ദേശീയ ഗാനം എഴുതിയതെന്ന വാദം ഇതിനിടെ ഉയര്‍ന്ന് വന്നിരുന്നു. കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ ആദ്യമായി ടാഗോറിന്റെ കവിത ആലപിച്ചതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ബ്രിട്ടനിലെ ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവിന് സ്വീകരണം നല്‍കിയത്. 1937 നവംബര്‍ 10ന് എഴുതിയ ഒരു കത്തില്‍ ടാഗോര്‍ തന്നെ ഇത് തള്ളിക്കളഞ്ഞു. ബംഗ്ലാദേശിന്റെ ദേശീയഗാനം എഴുതിയതും ടാഗോര്‍ ആണ്.
   Published by:Jayashankar AV
   First published:
   )}