• HOME
  • »
  • NEWS
  • »
  • india
  • »
  • Top 10 Police Stations 2020| ഇന്ത്യയിലെ ഏറ്റവും മികച്ച 10 പൊലീസ് സ്റ്റേഷനുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് ഒന്നുപോലുമില്ല

Top 10 Police Stations 2020| ഇന്ത്യയിലെ ഏറ്റവും മികച്ച 10 പൊലീസ് സ്റ്റേഷനുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് ഒന്നുപോലുമില്ല

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നിന്നുള്ള ഒരു പൊലീസ് സ്റ്റേഷനും പട്ടികയിൽ ഇല്ല.

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
    ന്യൂഡൽഹി: രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുകളുടെ പട്ടിക വ്യാഴാഴ്ച രാവിലെ സർക്കാർ പുറത്തുവിട്ടു. മികച്ച 10 പൊലീസ് സ്റ്റേഷനുകളാണ് പട്ടികയിലുള്ളത്. കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനും പട്ടികയിൽ ഇടംനേടിയില്ല. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നിന്നുള്ള ഒരു പൊലീസ് സ്റ്റേഷനും പട്ടികയിൽ ഇല്ല. മണിപ്പൂരിലെ തൗബാൾ ജില്ലയിലെ നോങ്‌പോക്‌സെകമയി പൊലീസ് സ്റ്റേഷനാണ് പട്ടികയിൽ ഒന്നാമതെത്തിയത്. തമിഴ്‌നാട് രണ്ടാം സ്ഥാനത്തും അരുണാചൽ പ്രദേശ് മൂന്നാം സ്ഥാനത്തുമാണ്.

    പൊലീസ് സ്റ്റേഷനുകൾ (സംസ്ഥാനം- ജില്ല- സ്ഥലം)

    1. മണിപ്പൂർ- തൗബാൾ- നോങ്പോക്സെക്മയി

    2. തമിഴ്നാട്- സേലം സിറ്റി- എഡബ്ല്യുപിഎസ്- സുരമംഗലം

    3. അരുണാചൽ പ്രദേശ്- ചങ്ലങ്- ഖർസങ്

    4. ചത്തീസ്ഗഡ്- സുരജ്പൂീർ- ജിൽമിലി

    5. ഗോവ- സൗത്ത് ഗോവ- സങ്ഗെം

    6. ആൻഡമാൻ നിക്കോബാർ- നോർത്ത് ആൻഡ് മിഡിൽ ആൻഡമാൻ- കാളിഘട്ട്

    7. സിക്കിം- കിഴക്കൻ ജില്ല- പാക്യോങ്

    8. ഉത്തർപ്രദേശ്- മൊറാദാബാദ്- കാന്ത്

    9. ദാദ്ര നഗർ ഹവേലി- ദാദ്ര നഗർ ഹവേലി- ഖൻവേൽ

    10. തെലങ്കാന- കരിംനഗർ- ജമ്മികുന്ത ടൗൺ പൊലീസ് സ്റ്റേഷൻ

    2015 ൽ ഗുജറാത്തിലെ കച്ചിൽ നടന്ന സമ്മേളനത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശങ്ങൾ അനുസരിച്ചാണ് രാജ്യത്തെ പൊലീസ് സ്റ്റേഷനുകൾക്ക് റാങ്കിങ് നൽകാൻ തീരുമാനിച്ചത്. പൊലീസ് സ്റ്റേഷനുകൾ ഗ്രേഡ് ചെയ്യുന്നതിന് ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിൽ അവയുടെ പ്രകടനം വിലയിരുത്തി റാങ്കിങ് നൽകണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിർദ്ദേശം.

    കോവിഡ് നിയന്ത്രണങ്ങൾക്കിടെയാണ് ഈ വർഷത്തെ മികച്ച പൊലീസ് സ്റ്റേഷനുകളെ കണ്ടെത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സർവേ നടത്തിയത്. സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് സർവേ നടത്തിയത്. ഗ്രാമീണ മേഖലകളിലും ചെറുപട്ടണങ്ങളിലുമുള്ള ആയിരക്കണത്തിന് പൊലീസ് സ്റ്റേഷനുകളാണ് ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറ‍ഞ്ഞു. മികച്ച് പത്ത് പൊലീസ് സ്റ്റേഷനുകളുടെ കാര്യത്തിലും ഇത് വ്യക്തമാണ്. ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം തന്നെ പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളും പ്രധാനമാണെന്ന് ഇത് കാണിക്കുന്നു.

    ALSO READ:ബുറേവി ചുഴലിക്കാറ്റ്: അതീവജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ[NEWS]What is Burevi Cyclone | ബുറെവി ചുഴലിക്കാറ്റിനെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാം?[NEWS]Burevi Cyclone| ബുറെവി ചുഴലിക്കാറ്റ്: 'മുഖ്യമന്ത്രിയുമായി സംസാരിച്ചു; എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു; പ്രാർത്ഥിക്കുന്നു'; മലയാളത്തിൽ പ്രധാനമന്ത്രിയുടെ ട്വീറ്റ്[NEWS]

    രാജ്യത്തെ 16,671 പൊലീസ് സ്റ്റേഷനുകളിൽ നിന്നാണ് പത്തെണ്ണത്തെ തെരഞ്ഞെടുത്തത്. വിവരശേഖരണം, പൊതുജനാഭിപ്രായം, ഡാറ്റാ വിശകലനം എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു റാങ്കിങ് നിശ്ചയിച്ചത്. സ്വത്ത് തർക്കം, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, ദുർബലവിഭാഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ, കാണാതായവരുടെ വിവരങ്ങള്‍ തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തവണ റാങ്കിങ്ക് തയാറാക്കിയത്.
    Published by:Rajesh V
    First published: