ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ 2017-18 സാമ്പത്തിക വര്‍ഷം 6.1 ശതമാനമാണെന്നു വ്യക്തമാക്കി സര്‍ക്കാര്‍. 45 വര്‍ഷത്തിനിടെയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നതെന്ന് ജനുവരിയില്‍ ഒരു ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട കണക്ക്.
രണ്ടാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു പിന്നാലെയാണ് കണക്ക് പുറത്തു വന്നിരിക്കുന്നത്.
പുറത്തു വന്ന വിവരങ്ങള്‍ അനുസരിച്ച് നഗര പ്രദേശങ്ങളിലെ 7.8 ശതമാനം യുവാക്കളും തൊഴില്‍ രഹിതരാണ്. ഗ്രാമീണ മേഖലയില്‍ ഇത് 5.3 ശതമാനമാണെന്നും പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു. പുരുഷന്മാര്ക്കിടയില് തൊഴിലില്ലായ്മ 6.2 ശതമാനമാണ്. സ്ത്രീകൾക്കിടയിൽ ഇത് 5.7 ശതമാനവും. 1972 - 73 കാലത്തിന് ശേഷമുള്ള രൂക്ഷമായ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നതെന്നാണ് പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.