• HOME
  • »
  • NEWS
  • »
  • india
  • »
  • SpiceJet flight| ഇൻഡിക്കേറ്റർ ലൈറ്റ് തകരാറിലായി; ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം കറാച്ചിയിൽ ഇറക്കി

SpiceJet flight| ഇൻഡിക്കേറ്റർ ലൈറ്റ് തകരാറിലായി; ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം കറാച്ചിയിൽ ഇറക്കി

ഇൻഡിക്കേറ്റർ ലൈറ്റ് തകരാറിലായതിനെ തുടർന്നാണ് വിമാനം കറാച്ചിയിലേക്ക് വഴിതിരിച്ചു വിട്ടത്.

  • Last Updated :
  • Share this:
    ഡ‍ൽഹി: ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം ലാൻഡ് ചെയ്തത് പാക്കിസ്ഥാനിൽ. സ്പൈസ് ജെറ്റ് വിമാനമാണ് കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. ഇൻഡിക്കേറ്റർ ലൈറ്റ് തകരാറിലായതിനെ തുടർന്നാണ് വിമാനം കറാച്ചിയിലേക്ക് വഴിതിരിച്ചു വിട്ടത്.


    വിമാനത്തിലെ യാത്രക്കാരെ ദുബായിലേക്ക് എത്തിക്കാൻ മറ്റൊരു വിമാനം കറാച്ചിയിലേക്ക് അയച്ചതായി കമ്പനി അറിയിച്ചു. കറാച്ചിയിൽ വിമാനം സുരക്ഷിതമായാണ് ഇറങ്ങിയതെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരായി ഇരിക്കുന്നുവെന്നും സ്പൈസ് ജെറ്റ് വക്താവ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു.


    സ്‌പൈസ് ജെറ്റ് B737 SG-11 (ഡൽഹി - ദുബായ്) വിമാനമാണ് വഴി തിരിച്ചുവിട്ടത്. 150 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.


    വിമാനം പുറപ്പെടുന്നതിന് മുമ്പ് തകരാർ റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നും കറാച്ചിയിൽ ഇറക്കിയതിനു ശേഷം യാത്രക്കാർക്ക് ലഘുഭക്ഷണം വിതരണം ചെയ്തതായും കമ്പനി അറിയിച്ചു.

    യാത്രാമധ്യേ വിമാനത്തിന്റെ ഇടത് ടാങ്കിലെ ഇന്ധനത്തിന്റെ അളവിൽ അസാധാരണമായ കുറവ് കണ്ടതായി ഡിജിസിഎ പ്രസ്താവനയിൽ പറയുന്നു.
    Published by:Naseeba TC
    First published: