• HOME
  • »
  • NEWS
  • »
  • india
  • »
  • Indigo വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി; ടയറുകൾ ചെളിയില്‍; യാത്രക്കാര്‍ സുരക്ഷിതര്‍

Indigo വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി; ടയറുകൾ ചെളിയില്‍; യാത്രക്കാര്‍ സുരക്ഷിതര്‍

ടേക്ക് ഓഫിന് ഒരുങ്ങുമ്പോൾ റൺവേയിൽ നിന്നും തെന്നിമാറി ചെളിയിൽ പുതയുകയായിരുന്നു.

  • Share this:
    ഗുവാഹത്തി: ടേക്ക് ഓഫിന് മുൻപ് ഇൻഡിഗോ വിമാനം റൺവേയിൽ തെന്നിമാറി. അസം ജോർഹത് വിമാനത്താവളത്തിലണ് സംഭവം. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.20ന് ജോർഹതിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകേണ്ട 6എഫ്757 വിമാനമാണ് റൺവെയിൽ നിന്ന് തെന്നിമാറിയത്.

    വിമാനത്തിന്റെ ടയറുകൾ ചെളിയിൽ പുതഞ്ഞെങ്കിലും അപകടത്തിൽ ആർക്കും പരുക്കില്ല.ടേക്ക് ഓഫിന് ഒരുങ്ങുമ്പോൾ റൺവേയിൽ നിന്നും തെന്നിമാറി ചെളിയിൽ പുതയുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

    98 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതമാണ്.വിമാനത്തിന്റെ ചക്രങ്ങള്‍ റണ്‍വേയ്ക്ക് സമീപത്തെ പുല്ലില്‍ താഴ്ന്നിരിക്കുന്നത് ചിത്രത്തില്‍ കാണാം.



    വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചുവെന്നും രാത്രി 8.15 ഓടെ സര്‍വീസ് റദ്ദ് ചെയ്തുവെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യഅറിയിച്ചു.
    Published by:Jayesh Krishnan
    First published: