• HOME
  • »
  • NEWS
  • »
  • india
  • »
  • ജീവനക്കാർ കൂട്ടത്തോടെ 'സിക്ക് ലീവ്' എടുത്ത് എയർ ഇന്ത്യയുടെ അഭിമുഖത്തിൽ പങ്കെടുക്കാൻ പോയി; ഇൻഡിഗോ വിമാനങ്ങൾ വൈകി

ജീവനക്കാർ കൂട്ടത്തോടെ 'സിക്ക് ലീവ്' എടുത്ത് എയർ ഇന്ത്യയുടെ അഭിമുഖത്തിൽ പങ്കെടുക്കാൻ പോയി; ഇൻഡിഗോ വിമാനങ്ങൾ വൈകി

ഭൂരിഭാഗം കാബിൻ ക്രൂ ജീവനക്കാരും ‘സിക്ക് ലീവ്’ എടുത്ത് എയർ ഇന്ത്യയുടെ അഭിമുഖത്തിൽ പങ്കെടുക്കാൻ പോയതാണ് ഇൻഡിയോ സർവീസുകൾ വൈകാൻ കാരണമെന്ന് ദേശീയ വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്തു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ന്യൂഡൽഹി: ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തതിനെ തുടര്‍ന്ന് ഇൻഡിഗോ എയർലൈൻസിന്റെ (Indigo Airlines) പ്രവർത്തനം ശനിയാഴ്ച പ്രതിസന്ധിയിലായതായി റിപ്പോർട്ട്. ആഭ്യന്തര സർവീസുകളിൽ 45 ശതമാനം മാത്രമാണ് കൃത്യ സമയം പാലിച്ച് സർവീസ് നടത്തിയതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കുന്നു. ഭൂരിഭാഗം കാബിൻ ക്രൂ ജീവനക്കാരും ‘സിക്ക് ലീവ്’ എടുത്ത് എയർ ഇന്ത്യയുടെ അഭിമുഖത്തിൽ പങ്കെടുക്കാൻ പോയതാണ് ഇൻഡിയോ സർവീസുകൾ വൈകാൻ കാരണമെന്ന് ദേശീയ വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്തു.

    ആഭ്യന്തര സർവീസുകൾ ഇത്രയധികം വൈകിയതിനെ തുടർന്ന് ഡിജിസിഐ ഇൻഡിഗോയോട് വിശദീകരണം തേടിയതായും റിപ്പോർട്ടുകൾ പറയുന്നു. 1600 ഓളം സർവീസുകളാണ് ഇൻഡിഗോ വിമാനങ്ങൾ ആഭ്യന്തര- രാജ്യാന്തര തലത്തിൽ ദിവസേന നടത്തിവരുന്നത്. സംഭവത്തിൽ ഇൻഡിഗോ ഔദ്യോഗികമായി ഇതുവരേയും പ്രതികരിച്ചിട്ടില്ല.

    Also Read- Fever| സംസ്ഥാനത്ത് പകർച്ചപ്പനി ബാധിതരുടെ എണ്ണം കുതിക്കുന്നു; 10​ ദിവസത്തിനിടെ ഒന്നര ലക്ഷത്തോളം പേർ പനിക്കിടക്കയിൽ 

    ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യ കഴിഞ്ഞ മാസവും റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തിയിരുന്നു. എന്നാല്‍ ആവശ്യമായ ജീവനക്കാരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടുണ്ട്. ഇതേ തുടർന്ന് 2020ൽ പിരിച്ചുവിട്ട ചില കാബിൻ ക്രൂ ജീവനക്കാരെ തിരികെ വിളിച്ചതായാണ് വിവരം.

    എയർലൈനുകൾ സാധാരണയായി കോക്ക്പിറ്റ് ക്യാബിൻ ക്രൂ അംഗങ്ങളെ അവരുടെ പ്രധാന ഓപ്പറേറ്റിംഗ് സെന്ററുകളിലേക്ക് നിയമിക്കാറുണ്ട്. വിമാന യാത്രക്കാരുടെ എണ്ണം കൂടുന്നത് അനുസരിച്ച് കാലാകാലങ്ങളിൽ പുതിയ നിയമനവും നടത്താറുണ്ട്. നിലവിൽ, പുതിയ ഉടമയ്ക്ക് കീഴിൽ മാറ്റത്തിന് തയാറെടുക്കുന്ന എയർ ഇന്ത്യയ്ക്ക് പുറമേ ജെറ്റ് എയർവേസ് 2.0, ആകാശ തുടങ്ങിയ എയർലൈനുകളും ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നുണ്ട്.

    English Summary: More than half of the flights operated by IndiGo, India’s largest airline, were delayed on Saturday as a large number of its cabin crew members called in sick. The Directorate General of Civil Aviation (DGCA) has taken a note of this development, and has sought a report from the airline on the delays, officials said. Notably, Saturday also marked the beginning of the second phase of Tata Group-owned Air India’s recruitment drive for cabin crew members.
    Published by:Rajesh V
    First published: