ഇന്റർഫേസ് /വാർത്ത /India / Coronavirus Outbreak: ബംഗളൂരു - ഹോങ്കോംഗ് വിമാനങ്ങൾ നിർത്തലാക്കി ഇൻഡിഗോ

Coronavirus Outbreak: ബംഗളൂരു - ഹോങ്കോംഗ് വിമാനങ്ങൾ നിർത്തലാക്കി ഇൻഡിഗോ

ഇൻഡിഗോ വിമാനം

ഇൻഡിഗോ വിമാനം

ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് ഇന്ത്യൻ പൗരൻമാരെ കൊണ്ടു വരുന്നതിന് മുംബൈയിൽ നിന്ന് 423 സീറ്റുകളുള്ള എയർ ഇന്ത്യയുടെ ജംബോ വിമാനമാണ് തയ്യാറാക്കിയിരിക്കുന്നത്.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

ന്യൂഡൽഹി: കൊറോണ വൈറസ് പൊട്ടി പുറപ്പെട്ട സാഹചര്യത്തിൽ ബംഗളൂരുവിൽ നിന്ന് ഹോങ്കോംഗിലേക്കുള്ള വിമാനം നിർത്തലാക്കി ഇൻഡിഗോ. ഫെബ്രുവരി ഒന്നു മുതലാണ് ബംഗളൂരുവിൽ നിന്നുള്ള വിമാനങ്ങൾ ഇൻഡിഗോ നിർത്തലാക്കിയിരിക്കുന്നത്. 2020 ജനുവരി 24 മുതൽ ഫെബ്രുവരി 24 വരെ ചൈനയിൽ നിന്നോ ചൈനയിലേക്കോ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഇൻഡിഗോ വിമാനം മാറ്റുന്നതിനും ടിക്കറ്റ് റദ്ദു ചെയ്യുന്നതിനും ഫീസ് ഇളവും വാഗ്ദാനം ചെയ്യുന്നുണ്ട്.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സൗകര്യമൊരുക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ ചൈനയോട് അഭ്യർത്ഥിച്ചിരുന്നുവെന്ന് ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

Corona Virus: വുഹാനിൽ നാല് പാകിസ്ഥാനി വിദ്യാർഥികൾക്ക് കൊറോണ ബാധിച്ചതായി സ്ഥിരീകരണം

ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് ഇന്ത്യൻ പൗരൻമാരെ കൊണ്ടു വരുന്നതിന് മുംബൈയിൽ നിന്ന് 423 സീറ്റുകളുള്ള എയർ ഇന്ത്യയുടെ ജംബോ വിമാനമാണ് തയ്യാറാക്കിയിരിക്കുന്നത്. ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചതാണ് ഇക്കാര്യം.

കൊറോണ വൈറസ് ബാധിച്ച സ്ഥലത്ത് നിന്നുവന്ന യാത്രക്കാരെ വേഗത്തിൽ പരിശോധിക്കുന്നതിനായി ആരോഗ്യമന്ത്രാലയം കൂടുതൽ തെർമൽ സ്കാനറുകൾ വാങ്ങും. എൻ‌ഐ‌വി പൂനെ കൂടാതെ നാല് ലാബുകൾ കൂടി ക്ലിനിക്കൽ സാമ്പിളുകൾ പരിശോധിക്കാൻ സജ്ജമാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച വരെ മൊത്തം 155 വിമാനങ്ങളിൽ നിന്നായി 33, 552 യാത്രക്കാരെ പരിശോധിച്ചു. 20 യാത്രക്കാരുടെ സാമ്പിളുകളാണ് ഇതുവരെ എൻ‌ഐ‌വി പൂനെയിൽ പരിശോധിച്ചത്. എല്ലാ പരിശോധനാ ഫലവും നെഗറ്റീവ് ആയിരുന്നു.

First published:

Tags: Corona, Corona outbreak, Corona virus, Corona virus China, Corona virus Kerala, Corona virus outbreak, Corona virus Wuhan, IndiGo Flight, IndiGo Servers Down