• HOME
 • »
 • NEWS
 • »
 • india
 • »
 • ബംഗ്ലദേശിന്റെ സ്വാതന്ത്ര്യത്തില്‍ ഇന്ദിര ഗാന്ധിയുടെ പങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളിയില്ല; ട്വീറ്റില്‍ ഖേദം പ്രകടിപ്പിച്ച് ശശി തരൂര്‍ എംപി

ബംഗ്ലദേശിന്റെ സ്വാതന്ത്ര്യത്തില്‍ ഇന്ദിര ഗാന്ധിയുടെ പങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളിയില്ല; ട്വീറ്റില്‍ ഖേദം പ്രകടിപ്പിച്ച് ശശി തരൂര്‍ എംപി

1971 ല്‍ നടന്ന യുദ്ധത്തില്‍ പാകിസ്ഥാന്‍ സൈന്യത്തെ തുരത്താന്‍ ഇന്ത്യയുടെ ഇടപെടലായിരുന്നു ബംഗ്ലദേശ് സ്വാതന്ത്ര്യം സാധ്യമാക്കിയത്

shashi tharoor

shashi tharoor

 • Share this:
  ധാക്ക: ബംഗ്ലദേശിന്റെ സ്വാതന്ത്ര്യത്തിനായി സുഹൃത്തുക്കള്‍ക്കൊപ്പം സത്യാഗ്രഹം നടത്തിയിട്ടുണ്ടെന്നും ഇരുപതാം വയസ്സില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലദേശ് സന്ദര്‍ശന വേളയില്‍ പ്രസംഗിച്ചിരുന്നു. എന്നാല്‍ മോദി പ്രസ്താവനക്കെതിരെ ശശി തരൂർ രംഗത്തെത്തിയിരുന്നു. മോദിയുടെ പ്രസ്താവന ഇന്ദിര ഗാന്ധിയുടെ പങ്ക് തള്ളുന്നതായിരുന്നു എന്നതായിരുന്നു തരൂരിന്റെ വിമര്‍ശനം.

  എന്നാല്‍ വാര്‍ത്തകളും പെട്ടെന്ന് വായിച്ചപ്പോള്‍ ഉണ്ടായ തെറ്റിദ്ധാരണയായിരുന്നെന്നും. ബംഗ്ലദേശ് സ്വാതന്ത്ര്യം നേടിയതിന്റെ 50 വാര്‍ഷികത്തില്‍ സവറിലെ ദേശീയ രക്തസാക്ഷി സ്മാരകത്തില്‍ നടത്തിയ ചടങ്ങില്‍ മോദി ഇന്ദിരയുടെ പങ്കിനെക്കുറിച്ച് സംസാരിച്ചിരുന്നെന്നും പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യകാല പോരാട്ടം ബംഗ്ലാദേശിന്റെ സ്വാതന്ത്യത്തിനു വേണ്ടിയായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രണ്ടു ദവിസത്തെ ബംഗ്ലദേശ് സന്ദര്‍ശനത്തിനായി ധാക്കയിലെത്തിയതായിരുന്നു അദ്ദേഹം. ബംഗ്ലദേശിന്റെ രാഷ്ട്രപിതാവ് മുജീബുള്‍ റഹ്‌മനോടുള്ള ആദരസൂചകമായി മുജീബി ജാക്കറ്റ് ധരിച്ചാണ് പ്രധാനമന്ത്രി പരിപാടിയില്‍ പങ്കെടുത്തിരുന്നത്.

  ബംഗ്ലദേശ് പ്രസ്ഡന്റ് അബ്ദുല്‍ ഹമീദ്, പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. കോവിഡ് മഹാമാരിക്കു ശേഷം ആദ്യമായാണ് നരേന്ദ്ര മോദി വിദേശ യാത്ര നടത്തുന്നത്. അതേസമയം മോദിയുടെ സന്ദര്‍ശനത്തില്‍ ബംഗ്ലദേശില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു.

  1971 ല്‍ നടന്ന യുദ്ധത്തില്‍ പാകിസ്ഥാന്‍ സൈന്യത്തെ തുരത്താന്‍ ഇന്ത്യയുടെ ഇടപെടലായിരുന്നു ബംഗ്ലദേശ് സ്വാതന്ത്ര്യം സാധ്യമാക്കിയത്. ബംഗ്ലദേശിന്റെ സ്വാതന്ത്ര്യത്തിനായുള്ള .പോരാട്ടത്തില്‍ ഇന്ദിര ഗാന്ധിയുടെ പങ്ക് എല്ലാവര്‍ക്കും അറിയാവുന്നതാണെന്ന് മോദി പറഞ്ഞു. കൂടാതെ ഇന്ത്യന്‍ സൈന്യത്തിന്റെ പങ്കിനെയും അദ്ദേഹം അനുമസ്മരിച്ചു. അതേസമയം മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോയ ബാല മോദിയെ പോലെ തന്നെയാരകും ഈ അവകാശവാദവും എന്നായിരുന്നു അദ്ദേഹം പരിഹസിച്ചു.

  ധാക്കയില്‍ പത്ത് മണിയോടെയെത്തിയ നരേന്ദ്രമോദിയെ പ്രധാനമന്ത്രി ഷേയ്ഖ് ഹസീന സ്വീകരിച്ചു. യുദ്ധ സ്മാരകത്തിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച പ്രധാനമന്ത്രി ഒരു ഹോട്ടലില്‍ ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്തു. ബംഗ്ലാദേശിന്‍റെ വികസനത്തില്‍ ഇന്ത്യ എപ്പോഴും ഒപ്പമുണ്ടാകുമെന്ന് യാത്രക്ക് മുമ്പ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രാജ്യത്തിന്‍റെ അമ്പതാം സ്വാതന്ത്ര്യവാര്‍ഷികാഘോഷങ്ങളില്‍ നരേന്ദ്ര മോദി മുഖ്യാതിഥിയാകും. സത്ഖിരയിലെ കാളിക്ഷേത്രവും, ഒരാഖണ്ഡിയിലെ മത് വാ ക്ഷേത്രവും മോദി സന്ദര്‍ശിക്കും. ബംഗ്ലാദേശ് പ്രസിഡന്റ് അബ്‌ദുൾ ഹമീദുമായി കൂടിക്കാഴ്‌ച നടത്തുന്ന പ്രധാനമന്ത്രി, ഇരുരാജ്യങ്ങളും തമ്മിലുള്ള നിർണായകമായ നയതന്ത്ര ചർച്ചകളിൽ പങ്കെടുക്കും.

  Also Read- മുംബൈ കോവിഡ് 19 ആശുപത്രിയിൽ തീപിടുത്തം; 2 മരണം തീപിടുത്തം മൂലമല്ലെന്ന് അധികൃതർ

  രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർക്ക് മാത്രമായി ഉപയോഗിക്കാനുളള എയർ ഇന്ത്യ വൺ ( എ.ഐ 160) വിമാനത്തിലാണ് നരേന്ദ്ര മോദി ധാക്കയിലറങ്ങിയത്. യു എസ് പ്രസിഡന്റിന്റെ എയർഫോഴ്സ് വണ്ണിനോട് കിടപിടിക്കുന്ന സുരക്ഷാ സന്നാഹങ്ങളാണ് വിമാനത്തിലുളളത്. 8458 കോടിയാണ് ഇതിന്റെ വില. ആഢംബര സൗകര്യങ്ങൾ, പത്രസമ്മേളന മുറി, മെഡിക്കൽ സജ്ജീകരണങ്ങൾ എന്നിവയെല്ലാം പ്രത്യേകമായി ഉൾപ്പെടുത്തിയാണ് ബോയിംഗ് 777 എയർ ഇന്ത്യ സജ്ജമാക്കിയത്. വൈഫൈ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്.
  Published by:Anuraj GR
  First published: