'പീഡനത്തിനിരയാക്കിയ പെണ്‍കുട്ടിയിൽ നിന്ന് രാഖി സ്വീകരിച്ച് സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകുക'; വേറിട്ട ജാമ്യ ഉപാധി വച്ച് ഹൈക്കോടതി

'ആരോപണവിധേയനായ വ്യക്തിയും അയാളുടെ ഭാര്യയും ഈ വരുന്ന രക്ഷാബന്ധൻ ദിനത്തിൽ (ആഗസ്റ്റ് 3) രാവിലെ പതിനൊന്ന് മണിയോടെ പരാതിക്കാരിയുടെ വീട്ടിലെത്തണം.. അവരിൽ നിന്ന് രാഖി സ്വീകരിച്ച് തന്നെക്കൊണ്ട് ആവുന്ന വിധത്തിൽ അവരെ സംരക്ഷിക്കാമെന്ന് ഉറപ്പു നൽകണം'

News18 Malayalam | news18-malayalam
Updated: August 3, 2020, 12:18 PM IST
'പീഡനത്തിനിരയാക്കിയ പെണ്‍കുട്ടിയിൽ നിന്ന് രാഖി സ്വീകരിച്ച് സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകുക'; വേറിട്ട ജാമ്യ ഉപാധി വച്ച് ഹൈക്കോടതി
raksha bandhan
  • Share this:
ഇൻഡോർ: പീഡനക്കേസിൽ ആരോപണവിധേയനായ വ്യക്തിക്ക് ജാമ്യം നൽകാൻ അസാധാരണ ഉപാധി വച്ച് ഹൈക്കോടതി. പീഡനത്തിനിരയാക്കിയ പെൺകുട്ടിയിൽ നിന്ന് രക്ഷാബന്ധൻ ദിനത്തിൽ രാഖി സ്വീകരിച്ച് അവളെ വരുകാലം മുഴുവൻ സംരക്ഷിക്കാമെന്ന് ഉറപ്പു നൽകണമെന്ന ഉപാധിയാണ് മധ്യപ്രദേശ് ഹൈക്കോടതി മുന്നോട്ട് വച്ചത്.

സഹോദരബന്ധങ്ങളുടെ പവിത്രത ഉയർത്തിക്കാട്ടാൻ ആഘോഷിക്കുന്ന ദിനമാണ് രക്ഷാബന്ധൻ.. അതേദിവസം സഹോദരിമാർ സഹോദരന്മാരുടെ കയ്യിൽ രാഖി കെട്ടി നൽകും.. ജീവിതകാലം മുഴുവൻ തങ്ങളുടെ സഹോദരിമാരെ സംരക്ഷിച്ചുകൊള്ളാമെന്ന് സഹോദരന്മാർ ഉറപ്പുനൽകുന്ന ദിനം കൂടിയാണിത്.

TRENDING:മകനൊപ്പം പ്ലസ് ടു പാസായി മാതാപിതാക്കൾ; മുസ്തഫയ്ക്കും കുടുംബത്തിനും ഇത് ഇരട്ടി സന്തോഷം[NEWS]വെ‍‌ന്‍റിലേറ്ററിലേക്ക് മാറ്റുന്നതിന് മുമ്പ് ഡോക്ടറുടെ അവസാനസന്ദേശം; വൈറലായ 'ഡോ.അയിഷ'യുടെ പോസ്റ്റ് വ്യാജം[NEWS]മാധ്യമപ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെട്ടിട്ട് ഒരു വർഷം; നീതി ലഭിക്കുമോ എന്ന് കുടുംബത്തിന് ആശങ്ക'[NEWS]

ഇതേ ആചാരത്തിന്‍റെ ഭാഗമായി, പീഡനക്കേസിലെ പരാതിക്കാരിയിൽ നിന്ന് രാഖി സ്വീകരിക്കണമെന്ന വേറിട്ട നിർദേശമാണ് കോടതി ആരോപണവിധേയനായ വിക്രം ബഗ്രിക്ക് നൽകിയിരിക്കുന്നത്. ഇതിന് പുറമെ ആചാരം അനുസരിച്ച് നൽകുന്ന സമ്മാനമായി 11000 രൂപയും നൽകണമെന്നും ജസ്റ്റിസ് രോഹിത് ആര്യയുടെ സിംഗിള്‍ ബഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്..

'ആരോപണവിധേയനായ വ്യക്തിയും അയാളുടെ ഭാര്യയും ഈ വരുന്ന രക്ഷാബന്ധൻ ദിനത്തിൽ (ആഗസ്റ്റ് 3) രാവിലെ പതിനൊന്ന് മണിയോടെ പരാതിക്കാരിയുടെ വീട്ടിലെത്തണം.. അവരിൽ നിന്ന് രാഖി സ്വീകരിച്ച് തന്നെക്കൊണ്ട് ആവുന്ന വിധത്തിൽ അവരെ സംരക്ഷിക്കാമെന്ന് ഉറപ്പു നൽകണം' കോടതി ഉത്തരവിൽ പറയുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ 20ന് പരാതിക്കാരിയായ യുവതിയുടെ വീട്ടിലെത്തിയ പ്രതി, അവരോട് അപമര്യാദയായി പെരുമാറിയെന്നാണ് വിക്രമിനെതിരായ പരാതി.
Published by: Asha Sulfiker
First published: August 3, 2020, 12:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading