നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ബീഫ്, പോർക്ക്, മട്ടൻ; സിന്ധു നദീതട സംസ്കാരത്തിലെ ജനങ്ങളുടെ ഇഷ്ട ആഹാരങ്ങളെ കുറിച്ച് തെളിവുകൾ

  ബീഫ്, പോർക്ക്, മട്ടൻ; സിന്ധു നദീതട സംസ്കാരത്തിലെ ജനങ്ങളുടെ ഇഷ്ട ആഹാരങ്ങളെ കുറിച്ച് തെളിവുകൾ

  കാംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകനായ അക്ഷ്യേത സൂര്യനാരായണന്റേതാണ് പഠനം.

  • Share this:
   സിന്ദു നദീതട സംസ്കാരത്തിൽ ജനങ്ങൾക്കിടയിൽ മാംസ ഭക്ഷണത്തിന്റെ ഉപയോഗം കൂടുതലായിരുന്നുവെന്ന് കണ്ടെത്തൽ. ജേണൽ ഓഫ് ആർക്കിയോളജിക്കൽ സയൻസ് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കണ്ടെത്തലിനെ കുറിച്ച് പറയുന്നത്. കാംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകനായ അക്ഷ്യേത സൂര്യനാരായണന്റേതാണ് പഠനം.

   ബീഫ്, പന്നി, ആട്, ചെമ്മരിയാട് തുടങ്ങിയ മാംസങ്ങളും പാൽ ഉത്പന്നങ്ങളും സിന്ധു നദീതട സംസ്കാരത്തിൽ ജനങ്ങൾ കൂടുതലായി ഉപയോഗിച്ചിരുന്നുവെന്ന് പഠനത്തിൽ പറയുന്നു. 'വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ സിന്ധു നാഗരികതയിൽ നിന്നുള്ള മൺപാത്രങ്ങളിൽ കൊഴുപ്പിന്റെ അവശിഷ്ടങ്ങൾ' എന്ന പേരിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

   ഇന്നത്തെ ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന വടക്കുപറിഞ്ഞാറൻ ഇന്ത്യയിലെ ഹാരപ്പൻ ജനങ്ങൾ ഉപയോഗിച്ചിരുന്ന മൺപാത്രങ്ങളിലെ കൊഴുപ്പിന്റെ അവശിഷ്ടങ്ങളെ കുറിച്ച് പഠിച്ച് അവരുടെ ആഹാര രീതിയെ കുറിച്ച് മനസ്സിലാക്കിയായിരുന്നു പഠനം. പൂനെയിലെ ഡക്കാൻ കോളേജിലെ മുൻ വൈസ് ചാൻസലറും പ്രമുഖ ആർക്കിയോളജിസ്റ്റുമായ പ്രൊഫ. വസന്ത് ഷിൻഡേ, ബനാറസ് ഹിന്ദു സർവകലാശാലയിലെ അധ്യാപകൻ രവീന്ദ്ര എൻ സിങ് തുടങ്ങിയവരും പഠനത്തിന്റെ ഭാഗമായിരുന്നു.

   സിന്ധു നദീതട സംസ്കാരത്തിലെ ജനങ്ങളുടെ ആഹാരരീതിയെ കുറിച്ച് നിരവധി പഠനങ്ങൾ നേരത്തേ വന്നിരുന്നെങ്കിലും അക്കാലത്തെ ജനങ്ങളുടെ കാർഷിക രീതിയെ കേന്ദ്രീകരിച്ചാണ് തന്റെ പഠനമെന്ന് സൂര്യനാരായണനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. “What’s cooking in the Indus Civilisation? Investigating Indus food through lipid residue analysis.’’എന്ന വിഷയത്തിലായിരുന്നു സൂര്യനാരയൺ പിഎച്ച്ഡി ചെയ്തത്.

   You may also like:പതിറ്റാണ്ടു നീണ്ട നിധിവേട്ട; ഒടുവിൽ ഏഴ് കോടിയോളം രൂപയുടെ നിധി ലഭിച്ചത് വിദ്യാർത്ഥിക്ക്

   കന്നുകാലികളേയും എരുമകളേയുമാണ് ജനങ്ങൾ പ്രധാനമായും വളർത്തിയിരുന്നത്. പ്രദേശത്തു നിന്നും ഇവയുടെ എല്ലുകൾ ധാരാളമായി ലഭിച്ചിട്ടുണ്ട്. കന്നുകാലികൾ, പോത്ത് തുടങ്ങിയവയുടെ അവശിഷ്ടങ്ങളാണ് ലഭിച്ചവയിൽ 50 മുതൽ 60 ശതമാനം വരെ. ആട്, ചെമ്മരിയാട് എന്നിവയുടേത് വെറും പത്ത് ശതമാനം മാത്രമാണ് അവശിഷ്ടം ലഭിച്ചത്. ലഭിച്ച അവശിഷ്ടങ്ങളിൽ നിന്നും ബീഫിന്റെ ഉപയോഗം ജനങ്ങൾക്കിടയിൽ കൂടുതലായിരുന്നു എന്ന അനുമാനത്തിലാണ് എത്തുന്നതെന്ന് പഠനം പറയുന്നു.

   മൃഗങ്ങളിൽ പെൺ വർഗത്തെ പാൽ ഉത്പന്നങ്ങൾക്ക് വേണ്ടിയാണ് വളർത്തിയിരുന്നത്. മൂന്ന് മൂന്നര വയസ്സുവരെ കന്നുകാലികളെ വളർത്തിയുരുന്നു. ആൺ വർഗത്തിൽപെട്ട കാലികളെ യാത്രയ്ക്കും ഉപയോഗിച്ചിരുന്നു.

   അപൂർവമായ കണ്ടെത്തലുകളാണ് തന്റെ പഠനത്തിൽ നിന്നും വ്യക്തമായതെന്ന് സൂര്യനാരായൺ പറയുന്നു. സാധാരണ ഗതിയിൽ മൺപാത്രങ്ങളിൽ നടത്തുന്ന പഠനങ്ങളിൽ നിന്നും വിത്തുകളെ കുറിച്ചോ ചെടികളെ കുറിച്ചോ ആണ് സൂചന ലഭിക്കുക. എന്നാൽ മൺപാത്രങ്ങളിലെ കൊഴുപ്പുകളുടെ അവശിഷ്ടങ്ങളിൽ നിന്നും ബീഫ്, ആട്, ചെമ്മരിയാട്, പന്നി തുടങ്ങിയവയെ വ്യാപകമായി ഉപയോഗിച്ചിരുന്നു എന്ന് ഉറപ്പിച്ച് വിശ്വസിക്കാനാകും. ബീഫിന്റെ ഉപയോഗം കൂടുതലായിരുന്നുവെന്നും സൂര്യനാരായൺ പറയുന്നു.

   പ്രദേശങ്ങളിൽ നടത്തിയ പഠനത്തിൽ പക്ഷികളയേും ഭക്ഷണത്തിന് ഉപയോഗിച്ചിരുന്നതായാണ് വ്യക്തമായത്. കോഴി ഇറച്ചി ഉപയോഗിച്ചിരുന്നതിന്റേയും സൂചനയുണ്ട്. ഇവിടെ നിന്നും കണ്ടെത്തിയ വശങ്ങളിൽ പിടിയുള്ള വലിയ പാത്രങ്ങൾ വൈൻ, എണ്ണ തുടങ്ങിയവയുടെ ഉപയോഗത്തെയാണ് സൂചിപ്പിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.
   Published by:Naseeba TC
   First published:
   )}