• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
Football World Cup 2018

രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ കോണ്‍ഗ്രസ്- ജെ ഡി എസ് ക്യാംപില്‍ ചോര്‍ച്ച

news18
Updated: May 16, 2018, 5:28 PM IST
രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ കോണ്‍ഗ്രസ്- ജെ ഡി എസ് ക്യാംപില്‍ ചോര്‍ച്ച
news18
Updated: May 16, 2018, 5:28 PM IST
ബംഗളുരു: കര്‍ണാടകത്തിലെ രാഷ്ട്രീയ നാടകത്തിനിടെ കോണ്‍ഗ്രസ് - ജെ ഡി എസ് ക്യാംപില്‍ ചോര്‍ച്ച. കുമാരസ്വാമിക്കു പിന്തുണ പ്രഖ്യാപിച്ച് നല്‍കിയ എം എല്‍ എമാരുടെ പട്ടികയില്‍ മൂന്നുപേര്‍ ഒപ്പിട്ടില്ല.

കോണ്‍ഗ്രസിന്റെ മഗഡിയില്‍ നിന്നുള്ള എ മഞ്ജുനാഥിനു പുറമെ മേലുക്കോടു നിന്നുള്ള ജെ ഡി എസിന്റെ സിഎസ് പുട്ടുരാജും മാന്‍വിയില്‍ നിന്നുള്ള രാജാ വെങ്കിടപ്പ നായിക്കുമാണ് പട്ടികയില്‍ ഒപ്പിടാത്തത്.

കര്‍ണാടകയില്‍ എങ്ങനെയും സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടയിലും പാര്‍ട്ടി ക്യംപില്‍ ആശങ്കയുണ്ടാക്കുന്നതാണ് പുതിയ വിവരങ്ങള്‍. രാവിലെ ചേരാനിരുന്ന നിയമസഭാകക്ഷി യോഗത്തിലേക്ക്
മുഴുവന്‍ എം എല്‍ എമാരും എത്താതിരുന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. 78 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചിരുന്നത്. എന്നാല്‍ 66 പേര്‍ മാത്രമാണ് യോഗത്തിനെത്തിയിരിക്കുന്നത്.

എം എല്‍ എമാരെ പക്ഷത്താക്കാന്‍ പതിനെട്ടടവും പയറ്റി ബിജെപി രംഗത്തുള്ളതും പാര്‍ട്ടികളില്‍ ആശങ്കയ്ക്കിടയാക്കുന്നുണ്ട്. അതിനിടെ, സോണിയ ഗാന്ധിയുടെ വിശ്വസ്തന്‍ അഹമ്മദ് പട്ടേല്‍ കൂടിയാലോചനകള്‍ക്കായി ബംഗളുരുവിലേക്കു പുറപ്പെട്ടിട്ടുണ്ട്.
First published: May 16, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍