• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വിമാനം വൈകുന്നതിനെ കുറിച്ച് യാത്രക്കാരെ എസ്എംഎസ് വഴി അറിയിക്കണം; വിമാനക്കമ്പനികള്‍ക്ക് നിർദേശം

യാത്രക്കാരുടെ പരാതികൾ‌ ഉടനടി പരിഹരിക്കുന്നതാണ് ഏറ്റവും മുൻ‌ഗണന, സിവിൽ ഏവിയേഷൻ നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകൾ‌ അനുസരിച്ച് ഇത് പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: October 12, 2019, 8:36 PM IST
വിമാനം വൈകുന്നതിനെ കുറിച്ച് യാത്രക്കാരെ എസ്എംഎസ് വഴി അറിയിക്കണം; വിമാനക്കമ്പനികള്‍ക്ക് നിർദേശം
flight
  • Share this:
ന്യൂഡൽഹി: വിമാനം വൈകുന്നതിനെ കുറിച്ചും ഗേറ്റ് മാറ്റത്തെ കുറിച്ചും എസ്എംഎസ് വഴി യാത്രക്കാരെ കൃത്യമായി അറിയിക്കണമെന്ന് വിമാനക്കമ്പനികൾക്ക് നിർദേശം. സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലാണ് നിർദേശം നൽകിയിരിക്കുന്നതെന്ന് ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെയുള്ള യാത്രക്കാരുടെ പരാതികൾ പരിഹരിക്കണമെന്നും റീഫണ്ട് കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും ഡജിസിഎ നിർദേശിച്ചിട്ടുണ്ട്.

also read:2014ൽ കോൺഗ്രസിൽ നിന്ന് എഎപിയിലെത്തി; അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം അൽക്ക ലാംബ വീണ്ടും കോൺഗ്രസിൽ

യാത്രക്കാരുടെ പരാതികൾ‌ ഉടനടി പരിഹരിക്കുന്നതാണ് ഏറ്റവും മുൻ‌ഗണന, സിവിൽ ഏവിയേഷൻ നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകൾ‌ അനുസരിച്ച് ഇത് പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

വിമാനം വൈകുന്ന സാഹചര്യമുണ്ടായാൽ നിയമപ്രകാരം വെള്ളം, ആഹാരം എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വിമാനക്കമ്പനി യാത്രക്കാരന് നൽകേണ്ടതാണെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. കണക്റ്റിംഗ് ഫ്ലൈറ്റിനുള്ള സൗകര്യങ്ങളും വിമാനക്കമ്പനി തന്നെ ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.

വിമാനക്കമ്പനികൾക്കെതിരെ പരാതി വർധിച്ച സാഹചര്യത്തിലാണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്. നിലവിൽ എയർസേവ പോർട്ടൽ വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും വിമാനക്കമ്പനികൾക്കെതിരെ പരാതി നൽകാൻ സൗകര്യം ഉണ്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 12, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍