• HOME
  • »
  • NEWS
  • »
  • india
  • »
  • അംബേദ്കർക്കെതിരായ പരാമർശം: മഹരാഷ്ട്രയിൽ മന്ത്രിക്കെതിരെ മഷിയേറ്

അംബേദ്കർക്കെതിരായ പരാമർശം: മഹരാഷ്ട്രയിൽ മന്ത്രിക്കെതിരെ മഷിയേറ്

മഷിയെറിഞ്ഞവരെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • Share this:

    പൂനെ: ബിജെപി നേതാവും മഹാരാഷ്ട്ര ഉന്നത സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീലിന് നേരെ മഷിയെറിഞ്ഞു. ശനിയാഴ്ച വൈകിട്ട് പിമ്പ്രി ചിഞ്ച്‌വാഡിലെ ഒരു പാർട്ടി നേതാവിന്റെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അജ്ഞാതരായ മൂന്ന് പേരാണ് ആക്രമണം നടത്തിയത്. ഔറംഗബാദിന് സമീപമുള്ള പൈതാനിൽ പാട്ടീൽ നടത്തിയ പ്രസ്താവനയിൽ പ്രകോപിതരായാണ് ആക്രമണം. മഷിയെറിഞ്ഞവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

    ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ പരിപാടിയിൽ സംസാരിക്കവെ പാട്ടീലിന്റെ വാക്കുകൾ ഇങ്ങനെ. “അംബേദ്കർ, ഫൂലെ…തുടങ്ങി സ്കൂളുകൾ തുടങ്ങിയവർ സർക്കാർ സഹായത്തെ ആശ്രയിച്ചിരുന്നില്ല. ‘ഞാനൊരു സ്കൂൾ തുടങ്ങുകയാണ്, ദയവായി എനിക്ക് പണം തരൂ’ എന്ന് പറഞ്ഞ് ആളുകളുടെ അടുത്ത് പോയി യാചിച്ചാണ് അവർ സ്‌കൂളുകൾ ആരംഭിച്ചത്”.

    Also Read- ഗുണ്ടാ- ലഹരി മാഫിയയുടെ ഭീഷണി; പ്രവാസി വ്യവസായി ഹോട്ടൽ സംരംഭം പൂട്ടാനൊരുങ്ങുന്നു

    തന്റെ വാക്കുകൾ ഈ നേതാക്കളെ അവഹേളിക്കുന്നതായി പ്രചരിച്ചതിന് പിന്നാലെ, സംഭാവനകളിലൂടെ ലഭിച്ച പൊതുപണം കൊണ്ടാണ് ഈ നേതാക്കൾ സ്‌കൂളുകൾ സ്ഥാപിച്ചതെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് പാട്ടീൽ വ്യക്തമാക്കി. “ഞാൻ ഉദ്ദേശിച്ചത് ഫണ്ടിനായി യാചിക്കുക എന്നത് ഇന്നത്തെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി, സംഭാവനകൾ അല്ലെങ്കിൽ ക്രൗഡ് ഫണ്ടിംഗ് തുടങ്ങിയ ആശയങ്ങൾക്ക് സമാനമാണ്,” അദ്ദേഹം പറഞ്ഞു.

    മന്ത്രിക്കെതിരായ മഷി ആക്രമണത്തെ ബിജെപി അപലപിച്ചു. “പ്രതിപക്ഷ പാർട്ടികളിലെ പ്രവർത്തകർ ചന്ദ്രകാന്ത് പാട്ടീലിനെതിരെ ഭീരുത്വം നിറഞ്ഞ ആക്രമണമാണ് നടത്തിയത്. അദ്ദേഹം പറഞ്ഞത് ബോധപൂർവം വളച്ചൊടിക്കുകയായിരുന്നു, കൂടാതെ അദ്ദേഹത്തിന്റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടു. ആക്ഷേപകരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും അദ്ദേഹം ആക്രമിക്കപ്പെട്ടു. ഇത്തരം ആക്രമണങ്ങൾക്കെതിരെ പ്രതികരിക്കാൻ ബിജെപി പ്രവർത്തകർക്ക് കഴിവുണ്ട്”- പാർട്ടി നേതാവ് രാം കദം പറഞ്ഞു,

    മഷി എറിഞ്ഞവരെ പോലീസ് ഉടൻ പിടികൂടിയിരുന്നു. പൊലീസ് കൊണ്ടുപോകുമ്പോൾ പാട്ടീലിനെതിരെയും ഡോ. ബാബാസാഹെബ് അംബേദ്കറിനും മഹാത്മാ ജ്യോതിബ ഫൂലെക്കും അനുകൂലമായും അവർ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

    Published by:Rajesh V
    First published: