• HOME
  • »
  • NEWS
  • »
  • india
  • »
  • Rakesh Tikait | വാര്‍ത്താസമ്മേളനത്തിനിടെ കര്‍ഷകസമര നേതാവ് രാകേഷ് ടികായത്തിന് നേരെ കറുത്ത മഷി ഒഴിച്ചു

Rakesh Tikait | വാര്‍ത്താസമ്മേളനത്തിനിടെ കര്‍ഷകസമര നേതാവ് രാകേഷ് ടികായത്തിന് നേരെ കറുത്ത മഷി ഒഴിച്ചു

കര്‍ഷകസംഘടനകള്‍ തമ്മിലുള്ള തര്‍ക്കമാണ് അക്രമസംഭവങ്ങള്‍ക്ക് കാരണമായതെന്ന് പൊലീസ്

  • Share this:
    ബെംഗളൂരു: കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ(Rakesh Tikait )ദേഹത്ത് കറുത്ത മഷി(Ink) ഒഴിച്ചു. ബെംഗളൂരുവില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് ഒരു സംഘമാളുകള്‍ സംഘടിച്ചെത്തി മഷി ഒഴിക്കുകയായിരുന്നു. കര്‍ഷകസംഘടനകള്‍ തമ്മിലുള്ള തര്‍ക്കമാണ് അക്രമസംഭവങ്ങള്‍ക്ക് കാരണമായതെന്ന് പൊലീസ് അറിയിച്ചു. കര്‍ണാടകയിലെ കര്‍ഷക നേതാവ് കൊടിഹള്ളി ചന്ദ്രശേഖറിന്റെ അനുയായികളാണ് മഷി ഒഴിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

    മഷി ഒഴിച്ചതിന് പിന്നാലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കസേരകൊണ്ടുള്ള ഏറും കയ്യാങ്കളിയും നടന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കര്‍ഷക പ്രക്ഷോഭത്തിന്റെ പേരില്‍ ടികായത്ത് പണം തട്ടിയെന്ന് നേരത്തെ ചന്ദ്രശേഖര്‍ ആരോപിച്ചിരുന്നു. ഇതില്‍ വിശദീകരണം നല്‍കാനായുള്ള പത്രസമ്മേളനത്തിന് എത്തിയതായിരുന്നു രാകേഷ് ടിക്കായത്ത്.



    സാധാരണ ജനങ്ങള്‍ക്ക് പോലീസിന് ഒരു സുരക്ഷയും നല്‍കാന്‍ കഴിയുന്നില്ലെന്ന് രാകേഷ് ടികായത്ത് സംഭവത്തിന് ശേഷം ആരോപിച്ചു. സംഭവത്തെ അപലപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച രംഗത്ത് എത്തി.കര്‍ഷക മുന്നേറ്റത്തെ അംഗീകരിക്കാനാകാത്തവരാണ് പിന്നിലെന്ന് സംഘടന ആരോപിച്ചു.



    സംഭവത്തില്‍ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ബെംഗളൂരു പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനം നടത്താന്‍ എത്തിയ കൊടിഹള്ളി ചന്ദ്രശേഖറിന് നേരെ ജെഡിഎസ് പ്രവര്‍ത്തകര്‍ മഷിയൊഴിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായിരുന്നു. സംഭവത്തില്‍ എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
    Published by:Jayesh Krishnan
    First published: