നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Helicopter crash |സംയുക്ത സൈനീക മേധാവി ജനറല്‍ ബിപിന്‍ റാവത്തുള്‍പ്പെട്ട ഹെലികോപ്ടര്‍ അപകടം; അട്ടിമറിയല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

  Helicopter crash |സംയുക്ത സൈനീക മേധാവി ജനറല്‍ ബിപിന്‍ റാവത്തുള്‍പ്പെട്ട ഹെലികോപ്ടര്‍ അപകടം; അട്ടിമറിയല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

  സംയുക്ത  സൈനീക മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെ വീരമൃത്യു വരിച്ച ഹെലികോപ്ടർ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണ റിപ്പോർട്ട്.

  Chopper Crashes

  Chopper Crashes

  • Share this:
  സംയുക്ത  സൈനീക മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെ (Bipin Rawat) വീരമൃത്യു വരിച്ച ഹെലികോപ്ടർ അപകടം (helicopter crash) അട്ടിമറിയല്ലെന്ന് അന്വേഷണ റിപ്പോർട്ട്. ഹെലികോപ്ടറിന്റെ സാങ്കേതിക തകരാറല്ല അപകടത്തിനു കാരണമെന്നും സംയുക്ത സൈനിക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

  കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ വ്യതിയാനമാണ് അപകടത്തിനു കാരണമായതെന്നാണ് കണ്ടെത്തൽ. കാലാവസ്ഥാ വ്യതിയാനം കാരണം മേഘങ്ങൾക്കുള്ളിലേക്ക് പെട്ടെന്ന് ഹെലികോപ്ടർ ഇടിച്ചു കയറുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കാലാവസ്ഥയുടെ പെട്ടെന്നുണ്ടായ മാറ്റം പൈലറ്റിന് പ്രദേശത്തെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കാൻ കാരണമായി എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കുനൂരിലെ കാട്ടേരി ഫാമിനു സമീപം ഡിസംബര്‍ എട്ടിനാണ് അപകടമുണ്ടായത്.

  കോയമ്പത്തൂരിലെ സുലൂർ വ്യോമസേന താവളത്തിൽനിന്ന് ഊട്ടിയിലെ വെല്ലിങ്ടൺ കന്‍റോൺമെന്‍റിലേക്കുള്ള യാത്രാമധ്യേയാണ്  വ്യോമസേനയുടെ റഷ്യൻ നിർമിത എം.ഐ 17വി5 ഹെലികോപ്റ്റർ തകർന്ന് വീണത്.

  എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിങ്ങിന്‍റെ നേതൃത്വത്തിലുള്ള  സംഘമായിരുന്നു അന്വേഷണം നടത്തിയത്. റിപ്പോര്‍ട്ട് നേരത്തെ  പ്രതിരോധ മന്ത്രാലയത്തിന്  കൈമാറിയിരുന്നു. ബ്ലാക്ക് ബോക്സും, കോക്പിറ്റ് റെക്കോര്‍ഡറടക്കം അന്വേഷണസംഘം വിശദമായി പരിശോധിച്ചു. സംഭവസ്ഥലത്തെത്തി ദൃക്സാക്ഷികളില്‍ നിന്നും സംഘം തെളിവെടുത്തിരുന്നു.
  Published by:Sarath Mohanan
  First published: