• HOME
  • »
  • NEWS
  • »
  • india
  • »
  • Heart attack | പരീക്ഷാ ഹാളില്‍ വെച്ച് ഹൃദയാഘാതം; പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു

Heart attack | പരീക്ഷാ ഹാളില്‍ വെച്ച് ഹൃദയാഘാതം; പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു

അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

  • Share this:
തിരുപ്പതിൽ (Tirupati) പരീക്ഷാ ഹാളില്‍ വെച്ച് ഹൃദയാഘാതം സംഭവിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു.ഗുഡൂര്‍ ടൗണിലെ ശ്രീ സ്വര്‍ണന്ദ്ര ഭാരതി ജൂനിയര്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ സതീഷാണ് മരിച്ചത്.

തിരുപ്പതി ജില്ലയിലെ ഗുഡൂരിലെ ഡിആര്‍ഡബ്ല്യൂ കോളേജില്‍ ഇംഗീഷ് പരീക്ഷ എഴുതാന്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥി.

രാവിലെ ഹാളില്‍ പ്രവേശിക്കുന്നതിന് പരിശോധന നടത്തുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി കുട്ടി പറയുകയും. തുടര്‍ന്ന് അധികൃതര്‍ അല്‍പസമയം വിശ്രമിക്കാൻ നിര്‍ദ്ദേശിച്ചു. ഇതിനിടയില്‍ ശ്വാസംമുട്ടല്‍  അനുഭവപ്പെട്ട സതിഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Toilet| ഭർതൃഗൃഹത്തിൽ ശുചിമുറിയില്ല; തമിഴ്നാട്ടിൽ നവവധു ജീവനൊടുക്കി

ഭർതൃഗൃഹത്തിൽ ശുചിമുറിയില്ലാത്തതിൽ (Toilet) മനംനൊന്ത് നവവധു (newlyweds woman) ജീവനൊടുക്കി. തമിഴ്നാട്ടിലെ കടലൂരിലാണ് (Cuddalore)സംഭവം. ശുചിമുറിയില്ലാത്തതിനാൽ ഭർത്താവ് കാർത്തികേയന്റെ വീട്ടിലെ താമസം ബുദ്ധിമുട്ടിലായതോടെയാണ് 27കാരിയായ രമ്യ ജീവനൊടുക്കിയത്.

കടലൂർ ജില്ലയിലെ അരിസിപെരിയൻകുപ്പം ഗ്രാമത്തിൽനിന്നുള്ള രമ്യയും കാർത്തികേയനും ഇക്കഴിഞ്ഞ ഏപ്രിൽ ആറിനാണ് വിവാഹിതരായത്. വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായിരുന്നു രമ്യ.

Also Read- Accident| തിരുവനന്തപുരത്ത് KSRTC ബസ് കടക്കുള്ളിലേക്ക് ഇടിച്ചുകയറി; ഡ്രൈവർ ഉൾപ്പെടെ 22 പേർക്ക് പരിക്ക്

ഭർതൃഗൃഹത്തിൽ ശുചിമുറിയില്ലാത്തതിനാൽ വിവാഹ ശേഷവും സ്വന്തം വീട്ടിൽ തന്നെയാണ് രമ്യ താമസിച്ചിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശുചിമുറി സംവിധാനമുള്ള വീട് വേണമെന്ന രമ്യയുടെ ആവശ്യം ഭർത്താവുമായി വഴക്കിന് കാരണമായിരുന്നതായും പറയപ്പെടുന്നു.

തിങ്കളാഴ്ചയാണ് രമ്യയെ വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിൽ അമ്മ കണ്ടെത്തിയത്. ഉടൻതന്നെ കടലൂർ ആശുപത്രിയിൽ എത്തിച്ച രമ്യയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പോണ്ടിച്ചേരിയിലെ ജിപ്മെർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രമ്യയുടെ അമ്മ മഞ്ജുള നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read- മീനിൽ നിറയെ പുഴു; തിരുവനന്തപുരത്ത് പിടിച്ചെടുത്തത് ഒരു മാസം പഴക്കമുള്ള 800 കിലോ മത്സ്യം

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

English Summary: Upset over the lack of a functional toilet at her husband’s house, a 27-year-old woman committed suicide in Tamil Nadu’s Cuddalore. Ramya, who hailed from Arisiperiyankuppam village in the Cuddalore district and worked at a private hospital, got married to Karthikeyan on April 6. According to sources, Ramya had started living with her mother after the wedding as her husband’s house did not have a toilet.
Published by:Jayashankar Av
First published: