നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം; ഇഷ്ടം ക്രിക്കറ്റിനോട്; ജെയ്റ്റ്ലിയെ കുറിച്ച് അറിയാം

  ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം; ഇഷ്ടം ക്രിക്കറ്റിനോട്; ജെയ്റ്റ്ലിയെ കുറിച്ച് അറിയാം

  ഏറ്റവും ഇഷ്ടമുള്ള ക്രിക്കറ്റ് താരങ്ങൾ വിരേന്ദർ സേവാഗും ഗൗതം ഗംഭീറും

  അരുൺ ജെയ്റ്റ്ലി

  അരുൺ ജെയ്റ്റ്ലി

  • News18
  • Last Updated :
  • Share this:
   മുൻ ധനമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ജെയ്റ്റ്ലിയെ കുറിച്ചുള്ള രസകരമായ ചില വസ്തുതകൾ ഇവയാണ്.

   • ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇതുവരെ വിജയംനേടാൻ ജെയ്റ്റ്ലിക്ക് കഴിഞ്ഞില്ല.

   • ഓഹരിനിക്ഷേപം വിറ്റഴിക്കുന്നതിനായി മന്ത്രാലയം രൂപീകരിച്ചപ്പോൾ സ്വതന്ത്ര ചുമതലയുള്ള ആദ്യ സഹമന്ത്രിയായത് അരുണ്‍ ജെയ്റ്റ്ലിയാണ്.

   • ജമ്മു കശ്മീർ സർക്കാരുമായുള്ള ചർച്ചകൾക്ക് കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി നിയമിച്ചത് ജെയ്റ്റ്ലിയെ ആയിരുന്നു.

   • 2014ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിക്കായി തന്ത്രം മെനഞ്ഞു. വമ്പൻ വിജയം സ്വന്തമാക്കി.

   • ഏറ്റവും ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവ് അടൽ ബിഹാരി വാജ്പേയി ആണെന്നാണ് അദ്ദേഹത്തിനോട് അടുപ്പമുള്ളവർ പറയുന്നത്.

   • ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെട്ടു. ഡൽഹി ക്രിക്കറ്റ് അസോസിയേഷനെയും ബിസിസിഐയെയും പ്രതിനിധീകരിച്ചു.

   • ഒരേ സമയം അഭിഭാഷകനും എഴുത്തുകാരനും രാഷ്ട്രീയ നേതാവുമായിരുന്നു.

   • ഏറ്റവും ഇഷ്ടമുള്ള ക്രിക്കറ്റ് താരങ്ങൾ വിരേന്ദർ സേവാഗും ഗൗതം ഗംഭീറും.

   • ബോഫോഴ്സ് അഴിമതി അന്വേഷണത്തിന് വഴിതുറന്നത് ജെയ്റ്റ്ലിയുടെ നീക്കങ്ങൾ.

   • കോണ്‍ഗ്രസിലെ മാധവറാവു സിന്ധ്യയും ജനതാദളിലെ ശരദ് യാദവും ബിജെപിയിലെ എൽ കെ അദ്വാനിയും ജെയ്റ്റ്ലിയുടെ കക്ഷികളായിരുന്നു (അഭിഭാഷകൻ എന്ന നിലയിൽ).

   • നിയമകാര്യങ്ങളെക്കുറിച്ചും സമകാലിക വിഷയങ്ങളിലും നിരവധി പുസ്തകങ്ങൾ എഴുതി

   • ബഹുരാഷ്ട്ര ഭീമന്മാരായ കൊക്കക്കോളയ്ക്കും പെപ്സിക്കോയ്ക്കും വേണ്ടി ജെയ്റ്റ്ലി കോടതിയിൽ ഹാജരായിട്ടുണ്ട്.

   • ‌2009ൽ അഭിഭാഷകവൃത്തിക്ക് അവധി നൽകി.

   • അടിയന്തരവാസ്ഥ കാലത്ത് കരുതൽ തടങ്കലിൽ കഴിഞ്ഞു.

   • അന്തേരെ സേ ഉജാലേ കേ ഓർ, ലേഖനങ്ങളുടെയും പ്രസംഗങ്ങളുടെയും സമാഹരണം, സബ് കാ സാത്ത് സബ് കാ വികാസ് തുടങ്ങിയ പ്രസിദ്ധമായ സ്വന്തം പുസ്തകങ്ങളുടെ പ്രകാശനം നിർവഹിച്ചതും  ജെയ്റ്റ്ലിയായിരുന്നു.

   • ബിജെപിക്കും ബിജെപി ഗവൺമെന്റുകൾക്കും അരുൺ ജെയ്റ്റ്ലി നൽകിയ സംഭാവന എളുപ്പത്തിൽ മറക്കാവുന്നതല്ല.

   • അമിത് ഷായ്ക്കും മോദിക്കും മുൻപേ ബിജെപിയിലെ തന്ത്രങ്ങളുടെ ചാണക്യൻ എന്ന വിശേഷണം ജെയ്റ്റ്ലിക്കായിരുന്നു.


   First published: