നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • International Animation Day | ആസിഫാ ഇന്ത്യയുടെ അനിമേഷൻ ദിനാചരണ പരിപാടികൾക്ക് സമാപനം; പ്രശസ്ത കലാകാരൻ ഗ്ലെൻ വിൽപ്പുവിനെ ആദരിക്കും

  International Animation Day | ആസിഫാ ഇന്ത്യയുടെ അനിമേഷൻ ദിനാചരണ പരിപാടികൾക്ക് സമാപനം; പ്രശസ്ത കലാകാരൻ ഗ്ലെൻ വിൽപ്പുവിനെ ആദരിക്കും

  ഒക്ടോബര്‍ 26, 27, 28 ദിവസങ്ങളിലായാണ് ത്രിദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ (ANI) റിപ്പോര്‍ട്ട് ചെയ്തു.

  • Share this:
   ആസിഫ (ASIFA) ഇന്ത്യ 2021 ലെ അന്താരാഷ്ട്ര അനിമേഷന്‍ ദിനം (International Animation Day)വിപുലമായി ആഘോഷിക്കുന്നു. ഒക്ടോബര്‍ 26, 27, 28 ദിവസങ്ങളിലായാണ് ത്രിദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ (ANI) റിപ്പോര്‍ട്ട് ചെയ്തു.

   അനിമേഷന്‍, ഗെയിംസ്, വിഎഫ്എക്‌സ്, തുടങ്ങിയ മേഖലകളിലെ വിദഗ്ദര്‍ വിവിധ വിഷയങ്ങളില്‍ മാസ്റ്റര്‍ ക്ലാസുകള്‍ എടുക്കും. ഇവ പരമ്പരാഗത കലാ സാങ്കേതിക വിദ്യകളില്‍ ആരംഭിച്ച്, ഇന്നത്തെ ഏറ്റവും പുതിയ അതിനൂതന സാങ്കേതിക വിദ്യകള്‍ വരെ ഉൾക്കൊള്ളുന്നതാണ്. ഓസ്‌കാര്‍ പുരസ്‌കാരത്തിനര്‍ഹമായ ടെനറ്റ് (Tenet), എന്ന ചിത്രത്തെ കുറിച്ചുള്ള വിശദമായ ചര്‍ച്ചയും നടക്കുമെന്നാണ് എഎന്‍ഐയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. പരിപാടികളില്‍ സൗജന്യ പ്രവേശനമാണുള്ളത്. കൂടാതെ താത്പര്യമുള്ളവര്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ പരിപാടികളിലും പങ്കെടുക്കാവുന്നതാണ്.

   26 ആം തീയ്യതി ആരംഭിച്ച പരിപാടികള്‍, സാങ്കേതിക വിദ്യയിലെ അതികായനായ അരവിന്ദ് നീലകണ്ഠനായിരുന്നു ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ 13 വര്‍ഷങ്ങളായി ഗെയിംസിന്റേയും അനിമേഷന്‍ രംഗത്തും പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് അരവിന്ദ്. വാള്‍ട്ട് ഡിസ്‌നി കമ്പനി, നിക്കലോഡിയോൺ ആന്‍ഡ് യൂണിറ്റി തുടങ്ങിയ അനിമേഷന്‍ രംഗത്തെ വമ്പന്മാര്‍ക്ക് ഒപ്പമാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ആര്‍ട്ടിസ്റ്റുകള്‍ക്ക് സങ്കീര്‍ണ്ണമായ സാങ്കേതിക വിദ്യകളിലേക്ക് പ്രവേശനം നല്‍കുന്ന വിദ്യകളിലാണ് അര്‍വിന്ദ് പ്രാവീണ്യം നേടിയിരിക്കുന്നനെന്നും എഎന്‍ഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

   പരിപാടിയുടെ രണ്ടാം ദിവസമായ ഒക്ടോബര്‍ 27ന് ഡിഎൻഇജി (DNEG) ഇന്ത്യയുടെ വിഎഫ്എക്‌സ് വിഭാഗം തലവനായ ജിഗേഷ് ഗജ്ജര്‍, ഓസ്‌കാര്‍ പുരസ്‌കാരത്തിന് അര്‍ഹമായ ടെനറ്റില്‍ അവതരിപ്പിച്ച ശ്രദ്ധേയമായ വിഎഫ്എക്‌സ് സാങ്കേതിക വിദ്യകളെക്കുറിച്ച് വിശദമായി ചര്‍ച്ചകള്‍ നടത്തി. ലോക പ്രശസ്ത സംവിധായകനായ ക്രിസ്റ്റഫര്‍ നോളന്റെ സ്വപ്‌ന സിനിമയായ 'ടെനറ്റി'ൽഎങ്ങനെയാണ് ഡിഎന്‍ഇജി, അവിശ്വസനീയവും സങ്കീര്‍ണ്ണവുമായി എഫക്ടുകള്‍ അവതരിപ്പിച്ചത് എന്നതിനെക്കുറിച്ചുള്ള 40 മിനിട്ട് സമയത്തെ ആഴത്തിലുള്ള ചര്‍ച്ചയും ജിഗേഷ് അവതരിപ്പിക്കുമെന്നായിരുന്നു എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്. തന്റെ 18 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍, ലൈഫ് ഓഫ് പൈ, ബ്ലേഡ് റണ്ണര്‍ 2049, ഫസ്റ്റ് മാന്‍ തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമാകാന്‍ ജിഗേഷിന് സാധിച്ചിട്ടുണ്ട്.

   അന്താരാഷ്ട്ര അനിമേഷന്‍ ദിനമായ ഒക്ടോബര്‍ 28ന് ആസിഫാ ഇന്ത്യയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രധാന പരിപാടിയില്‍ ഇന്ത്യയില്‍ ആദ്യമായി ഐതിഹാസിക കലാകാരനായ ഗ്ലെന്‍ വില്‍പ്പുവിനെ ആദരിക്കും. അമേരിക്കന്‍ വംശജനായ ഗ്ലെന്‍ വില്‍പ്പു അമേരിക്കന്‍ ഫൈന്‍ ആര്‍ട്ടിസ്റ്റ്, ഡ്രാഫ്റ്റ്‌സ്മാന്‍, പെയിന്റര്‍, ആര്‍ട്ട് ഇന്‍സ്റ്റ്രക്ടര്‍ തുടങ്ങിയ മേഖലകളില്‍ തന്റെ പ്രാവീണ്യം ലോകത്തിന് മുന്‍പില്‍ കാഴ്ച വെച്ച അതുല്യ പ്രതിഭയാണ്. കലയ്ക്ക് ഇദ്ദേഹം നല്‍കിയ സംഭാവനകളെ ആദരിക്കുകയാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. 90 മിനിട്ട് ദൈര്‍ഘ്യമുള്ള പരിപാടിയില്‍, വില്‍പ്പുവിന്റെ ലൈവ് ഡെമോ ഉള്‍പ്പെടുന്ന അപൂര്‍വ്വ പ്രകടനത്തിന്  സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യം കാണികള്‍ക്ക് ലഭിക്കുമെന്ന് എഎന്‍ഐ റിപ്പോര്‍ട്ടില്‍ അറിയിക്കുന്നു.

   ക്ലാസിക്കല്‍ ആനിമേഷന്‍ ചിത്രീകരണങ്ങളുടെ ആചാര്യനായ വില്‍പ്പു കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി ഡിസ്‌നി, മാര്‍വല്‍ തുടങ്ങിയ ലോകോത്തര സ്റ്റുഡിയോകളില്‍ കലാകാരന്മാരെ പരിശീലിപ്പിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള പല സര്‍വ്വകലാശാലകളിലും ആര്‍ട്ട് വിദ്യാലങ്ങളിലും വില്‍പ്പുവിന്റെ നിരവധി പുസ്തകങ്ങളും വീഡിയോകളും പഠനത്തിനായി ഉപയോഗിക്കുന്നുണ്ട്. ചടങ്ങില്‍, ഭാഗ്യം കടാക്ഷിക്കുന്ന കുറച്ച് ആരാധകര്‍ക്ക് വില്‍പ്പുവിന്റെ ഒപ്പോടു കൂടിയ പുസ്തകം സമ്മാനമായി ലഭിക്കും. നറുക്കെടുപ്പിലൂടെയാണ് ഭാഗ്യശാലികളെ തിരഞ്ഞെടുക്കുക.

   'വാണി' സരസ്വതി ബല്‍ഗമാണ് ആസിഫാ ഇന്ത്യയെ നയിക്കുന്നത്. ഇവര്‍ക്കൊപ്പം, സഞ്ജയ് ഖിമേസര, ശേഷ പ്രസാദ്, രാമകൃഷ്ണന്‍ വിനോദ്, ശിവ കസെറ്റി, രാമകൃഷ്ണ പോളിന, പ്രിയങ്ക അജിത്ത് തുടങ്ങിയവരുടെ കഴിവുറ്റ ഒരു സംഘവും ആണ് ആസിഫാ ഇന്ത്യയുടെ ജീവനാഡിയായി പ്രവര്‍ത്തിക്കുന്നത്. ആസിഫാ ഇന്ത്യ തന്റെ 22 ആം വാര്‍ഷികമാണ് ആഘോഷിക്കുന്നത്. ആനിമേഷൻ കലയുടെയും സർഗ്ഗാത്മകതയുടെയും കലാകാരന്മാരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ആഗോളതലത്തിലെഏറ്റവും പഴക്കമുള്ള സംഘടനയാണ് ആസിഫാ ഇന്റർനാഷണൽ.
   Published by:Naveen
   First published:
   )}