Covid 19 | അന്താരാഷ്ട്ര കൊമേഷ്യൽ വിമാന സർവ്വീസുകളുടെ വിലക്ക് ആഗസ്റ്റ് 31 വരെ നീട്ടി

ഇതിനിടെ വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കുന്നതിനുള്ള വന്ദേഭാരത് മിഷന്‍റെ അടുത്ത ഘട്ടം ഇന്ന് മുതൽ ആരംഭിക്കുകയാണ്. ഇതിനായി രണ്ടായിരത്തിലേറെ വിമാന സര്‍വീസുകൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും DGCA അറിയിച്ചിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: August 1, 2020, 8:17 AM IST
Covid 19 | അന്താരാഷ്ട്ര കൊമേഷ്യൽ വിമാന സർവ്വീസുകളുടെ വിലക്ക് ആഗസ്റ്റ് 31 വരെ നീട്ടി
Flight
  • Share this:
ന്യൂഡൽഹി: രാജ്യത്ത് അന്താരാഷ്ട്ര കൊമെഷ്യൽ വിമാന സര്‍വ്വീസുകളുടെ വിലക്ക് ആഗസ്റ്റ് 31 വരെ നീട്ടി. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (DGCA) ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര കാർഗോ സർവീസുകള്‍ക്കും DGCA അനുമതി നൽകിയിട്ടുള്ള പ്രത്യേക വിമാന സർവീസുകൾക്കും വിലക്ക് ബാധകമല്ലെന്ന് ഇവർ പുറത്തുവിട്ട സർക്കുലറിൽ പറയുന്നു.

'അന്താരാഷ്ട്ര കൊമേഷ്യൽ യാത്രാ വിമാന സർവ്വീസുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് ആഗസ്റ്റ് 31 വരെ നീട്ടാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. അതേസമയം ഈ വിലക്ക് അന്താരാഷ്ട്ര കാർഗോ സര്‍വീസുകൾക്കോ DGCA പ്രത്യേക അനുമതി നൽകിയിട്ടുള്ള സർവീസുകൾക്കോ ബാധകമല്ല' സർക്കുലർ വ്യക്തമാക്കുന്നു.

TRENDING:തീർപ്പാകാതെ ഒന്നരലക്ഷത്തോളം ഫയലുകൾ; വീണ്ടും വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി[NEWS]Viral Photo | ഈ ചിത്രത്തിൽ എത്ര ആനകളുണ്ട് ? നെറ്റിസണ്‍സിനെ കുഴപ്പിച്ച് ഒരു ഫോട്ടോ[NEWS]Covid-19: യു.എ.ഇയിലേക്ക് മടങ്ങുന്ന ഇന്ത്യക്കാർ പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യണം[PHOTOS]

ഇതിനിടെ വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കുന്നതിനുള്ള വന്ദേഭാരത് മിഷന്‍റെ അടുത്ത ഘട്ടം ഇന്ന് മുതൽ ആരംഭിക്കുകയാണ്. ഇതിനായി രണ്ടായിരത്തിലേറെ വിമാന സര്‍വീസുകൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും DGCA അറിയിച്ചിട്ടുണ്ട്.
Published by: Asha Sulfiker
First published: August 1, 2020, 8:17 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading