അന്താരാഷ്ട്ര മാധ്യമങ്ങളുടേതുൾപ്പെടെ ലോകത്തെ പ്രമുഖ വെബ്സൈറ്റുകൾ പ്രവര്‍ത്തനരഹിതമായി. ന്യൂസ് വെബ്സൈറ്റുകൾക്ക് പുറമെ സമൂഹ മാധ്യമങ്ങളുടെയും പ്രവർത്തനവും താറുമാറായത്. ഇവയിൽ പലതിന്റെയും പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. ആമസോൺ, റെഡ്ഡിറ്റ്, ട്വിച്ച്, യുകെ ഗവൺമെന്റ്, ഫിനാൻഷ്യൽ ടൈംസ്, ദി ഗാർഡിയൻ, ദി ന്യൂയോർക്ക് ടൈംസ് എന്നിവ ഉൾപ്പെടെയുള്ള വെബ്സൈറ്റുകളാണ് നിശ്ചലമായത്.
Also Read-
കോവിഡ് കാലത്തെ സുപ്രീംകോടതിയുടെ ഇടപെടലിനെ അഭിനന്ദിച്ച് അഞ്ചാം ക്ലാസുകാരിയുടെ കത്ത്; സമ്മാനവുമായി ജസ്റ്റിസ് രമണ
യുകെ സർക്കാർ വെബ്സൈറ്റായ gov.ukയും പ്രതിസിന്ധി നേരിട്ടുവെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. 'Error 503 Service Unavailable" എന്നാണ് സൈറ്റുകൾ തുറക്കുമ്പോൾ വരുന്ന മെസേജ്. യുഎസ് അധിഷ്ഠിത ക്ലൗഡ് കംപ്യൂട്ടിംഗ് സർവ്വീസായ ഫാസ്റ്റ്ലി നേരിട്ട സാങ്കേതിക പ്രശ്നമാണ് വെബ്സൈറ്റുകൾ നേരിട്ട പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട്. പ്രശ്നം പരിശോധിക്കുകയാണെന്നും എത്രയും പെട്ടന്ന് തന്നെ പരിഹാരം ഉണ്ടാകുമെന്നും ഫാസ്റ്റ്ലി പ്രതികരിച്ചു.
Also Read-
ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് യുഎഇ ജൂലായ് ആറു വരെ നീട്ടി
''ആഗോളതലത്തിൽ ഞങ്ങളുടെ POP- കളിലുടനീളം (സാന്നിധ്യമുള്ള സ്ഥലങ്ങളിൽ) തടസ്സമുണ്ടാക്കുന്ന ഒരു സർവീസ് കോൺഫിഗറേഷൻ ഞങ്ങൾ തിരിച്ചറിഞ്ഞു, ഒപ്പം ആ കോൺഫിഗറേഷനെ ഡിസേബിൾ ചെയ്തു''- പ്രസ്താവനയിൽ ഫാസ്റ്റ്ലി അറിയിച്ചു. ബ്രിട്ടീഷ് സമയം രാവിലെ 11 മണിയോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഒരു മണിക്കൂറോളം വെബ്സൈറ്റുകൾ തുറക്കാൻ തടസം നേരിട്ടു. സിഎൻഎൻ, സ്ട്രീമിങ് സൈറ്റുകളായ ട്വിച്ച്, ഹുലു എന്നിവയുടെ പ്രവർത്തനവും തടസപ്പെട്ടു.
ഇതിന് പിന്നാലെ "InternetOutage" എന്ന ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി.
English Summary: Multiple outages hit websites across the globe on Tuesday morning, affecting news websites and social media platforms. According to BBC, Amazon.com Inc’s retail website also seemed to face an outage. Amazon was not immediately available to comment. Reddit, Twitch, Spotify and Pinterest were also impacted. Leading websites operated by news outlets including the Financial Times, the Guardian, the New York Times, CNN were down. Quora was also down for users in India, though it appears to be back now. Other sites impacted were Stack Overflow, GitHub, gov.uk, Hulu, HBO Max, Quora, PayPal, Vimeo and Shopify, according to Engadget.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.