• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ഇതു മാന്യതയില്ലാത്ത പെരുമാറ്റം'; ഇഫ്താര്‍ സംഗമം തടഞ്ഞ പാക് നടപടിക്കെതിരെ ഇന്ത്യ

പാക്സ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ശനിയാഴ്ച സംഘടിപ്പിച്ച ഇഫ്താറില്‍ പങ്കെടുക്കാനെത്തിയവരെയാണ് പാക് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു മടക്കി അയച്ചത്.

news18
Updated: June 2, 2019, 10:20 PM IST
'ഇതു മാന്യതയില്ലാത്ത പെരുമാറ്റം'; ഇഫ്താര്‍ സംഗമം തടഞ്ഞ പാക് നടപടിക്കെതിരെ ഇന്ത്യ
Indian High Commissioner Ajay Bisaria at the Iftar party hosted by him in Pakistan on Saturday.
  • News18
  • Last Updated: June 2, 2019, 10:20 PM IST IST
  • Share this:
ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ നടത്തിയ ഇഫ്താര്‍ വിരുന്ന് അലങ്കോലപ്പെടുത്തിയ പാക് നടപടിക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് ഇന്ത്യ. മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്ന നടപടിയാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പ്രതികരിച്ചു. ഇഫ്താര്‍ സംഗമത്തിനെത്തിയ നയതന്ത്ര പ്രതിനികളെ തടഞ്ഞത് സമാധന ചര്‍ച്ചയ്ക്കു പോലും തിരിച്ചടിയാണെന്നും ഹൈക്കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

പാക്സ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ശനിയാഴ്ച സംഘടിപ്പിച്ച ഇഫ്താറില്‍ പങ്കെടുക്കാനെത്തിയവരെയാണ് പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു മടക്കി അയച്ചത്. പാക്കിസ്ഥാനിലെ സെറേന ഹോട്ടലിലായിരുന്നു ഇഫ്താര്‍ സംഗമം. ഹോട്ടല്‍ വളഞ്ഞ പാക്ക് ഉദ്യോഗസ്ഥര്‍ പരിപാടിക്കെത്തിയ നൂറ് കണക്കിനുപേരെ ഉപദ്രവിച്ചതായും ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനിടെ സംഭവത്തില്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നതായി പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനര്‍ അജയ് ബിസാരിയ പറഞ്ഞു.

കഴിഞ്ഞ മാസം പാക്കിസ്ഥാനിലെ സിഖ് ഗുരുദ്വാരയിലെ സന്ദര്‍ശകരെ സഹായിക്കാനെത്തിയ രണ്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ പാക്കിസ്ഥാന്‍ 20 മിനിറ്റിലധികം ഒരു മുറിയില്‍ പൂട്ടിയിട്ടതും വിവാദമായിരുന്നു.

Also Read ഇന്ത്യയുടെ ലോകകപ്പ് മത്സരം വൈകിപ്പിച്ചത് എന്തിന്?

First published: June 2, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍