• HOME
  • »
  • NEWS
  • »
  • india
  • »
  • ഡൽഹി-പൂനെ സ്പൈസ് ജെറ്റ് വിമാനത്തിൽ ബോംബ് ഭീഷണി; യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി

ഡൽഹി-പൂനെ സ്പൈസ് ജെറ്റ് വിമാനത്തിൽ ബോംബ് ഭീഷണി; യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി

ഡൽഹി വിമാനത്താവളത്തിലും പരിസരത്തും ഡൽഹി പൊലീസ് സുരക്ഷ ശക്തമാക്കി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    ഡൽഹി-പൂനെ സ്പൈസ് ജെറ്റ് വിമാനത്തിൽ ബോംബ് ഭീഷണി. ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്ന് (വ്യാഴാഴ്ച്ച) വൈകിട്ട് 6.30 പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് ബോംബുണ്ടെന്ന ഫോൺ സന്ദേശം ലഭിച്ചത്. വിമാനം പുറപ്പെടാനിരിക്കേയാണ് സന്ദേശം ലഭിച്ചത്. തുടർന്ന് യാത്രക്കാരേയും ജീവനക്കാരേയും പുറത്തിറക്കി.

    Also Read- ‘അന്നും ഇന്നും ഞാൻ ഒരു ഡോക്ടറാണ്’: പത്തു വയസ്സുകാരന് ദന്തശസ്ത്രക്രിയ നടത്തി ത്രിപുര മുഖ്യമന്ത്രി ഡോ. മാണിക് സാഹ
    ഡൽഹി പൊലീസ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് (ബിഡിഡിഎസ്) എന്നീ സംഘങ്ങളുടെ അന്വേഷണം പുരോഗമിക്കുകയാണ്. നിലവിൽ വിമാനം നിരീക്ഷണത്തിൽ മാറ്റിയിരികുകയാണ്.

    എവിടെ നിന്നാണ് ഫോൺ കോൾ വന്നതെന്ന് കണ്ടെത്തിയതായി ഡൽഹി പൊലീസ് അറിയിച്ചു. ഫോൺ വിളിച്ചയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മുൻകരുതൽ നടപടിയെന്ന നിലയിൽ ഡൽഹി വിമാനത്താവളത്തിലും പരിസരത്തും ഡൽഹി പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

    Published by:Naseeba TC
    First published: