നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടിയുള്ള ജാമ്യാപേക്ഷയും തള്ളി; ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

  ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടിയുള്ള ജാമ്യാപേക്ഷയും തള്ളി; ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

  ഒക്ടേബർ 13 വരെയാണ് ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്.

  News18

  News18

  • Share this:
   ന്യഡൽഹി: മുന്‍ കേന്ദ്ര  മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് നീട്ടിയത്. ഇതിനിടെ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചിദംബരം സമർപ്പിച്ച അപേക്ഷയും കോടതി തള്ളി.

   ഒക്ടേബർ 13 വരെയാണ് ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. ഈ മാസം ആദ്യം മുതല്‍ ചിദംബരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിലായിരുന്നു. അതേസമയം ചോദ്യം ചെയ്യലിനായി ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യവും കോടതി തള്ളി.

   തിഹാര്‍ ജയിലില്‍ പ്രത്യേക സെല്ലും, വെസ്റ്റേണ്‍ ടോയ്‌ലെറ്റും, വീട്ടില്‍ പാകംചെയ്ത ഭക്ഷണവും മരുന്നുകളും അനുവദിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

   Also Read ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

   ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ചിദംബരത്തിന് സുപ്രീം കോടതി ഒക്ടോബര്‍ 22 ന് ജാമ്യം അനുവദിച്ചിരുന്നു.

   ഓഗസ്റ്റ് 21 നാണ് ചിദംബരത്തെ സിബിഐ കസ്റ്റഡിയിലെടുത്തത്. സെപ്റ്റംബര്‍ അഞ്ചിനാണ്  തിഹാര്‍ ജയിലിലേക്ക് മാറ്റിയത്.

   First published:
   )}