നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കേസ് ഇന്ന് പരിഗണിക്കില്ല; അറസ്റ്റിന്റെ വക്കിൽ ചിദംബരം

  കേസ് ഇന്ന് പരിഗണിക്കില്ല; അറസ്റ്റിന്റെ വക്കിൽ ചിദംബരം

  ചിദംബരത്തിന്റെ ഹർജിയിൽ ഇപ്പോൾ ഒരു ഉത്തരവിറക്കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

  പി ചിദംബരം

  പി ചിദംബരം

  • Share this:
   ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിനു തിരിച്ചടി. മുൻകൂർ ജാമ്യം തേടിയുള്ള ചിദംബരത്തിന്റെ ഹർജി ഇന്ന് പരിഗണിക്കില്ല. ഇതോടെ ചിദംബരത്തിന്റെ അറസ്റ്റിന് സാധ്യത തെളിഞ്ഞു. ലിസ്റ്റ് ചെയ്യാത്തതിനാൽ കേസിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു.

   also read: Explainer: ചിദംബരം കുരുക്കിലായ ഐഎൻഎക്സ് മീഡിയ കേസ് എന്താണ്? നാൾ വഴികൾ

   ചിദംബരത്തിന്റെ ഹർജിയിൽ ഇപ്പോൾ ഒരു ഉത്തരവിറക്കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസ് നാളെയേ കോടതി പരിഗണിക്കുകയുള്ളു. അതുവരെ ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിന് തടസമില്ല. കേസിൽ മുൻകൂർ ജാമ്യം തേടിയുള്ള ചിദംബരത്തിന്റെ അപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

   അതിനിടെ അറസ്റ്റ് ഒഴിവാക്കാൻ ഒളിവിൽ പോയ ചിദംബരത്തിനായി എൻഫോഴ്സ്മെൻ ഡയറക്ടറേറ്റ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഡൽഹിയിലെ ചിദംബരത്തിന്റെ വീട്ടിൽ രണ്ട് തവണ സിബിഐ ഉദ്യോഗസ്ഥർ എത്തിയിരുന്നു. എന്നാൽ അദ്ദേഹത്തെ കണ്ടെത്താനായില്ല. ചിദംബരം രാജ്യം വിട്ട് പോകാതിരിക്കാനാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്.
   First published: