നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • INX Media Scam Case: അറസ്റ്റ് കശ്മീര്‍ വിഷയത്തില്‍ നിന്നും ശ്രദ്ധതിരിക്കാൻ: കാര്‍ത്തി ചിദംബരം

  INX Media Scam Case: അറസ്റ്റ് കശ്മീര്‍ വിഷയത്തില്‍ നിന്നും ശ്രദ്ധതിരിക്കാൻ: കാര്‍ത്തി ചിദംബരം

  ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടിക്കെതിരെ ശബ്ദമുയര്‍ത്തിയ പ്രതിപക്ഷ നേതാക്കളെ ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണ്

  • Share this:
   ചെന്നൈ: ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസില്‍ ചിദംബരത്തെ നാടകീയമായി അറസ്റ്റു ചെയ്തത് കശ്മീര്‍ വിഷയത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കാനെന്നു മകന്‍ കാര്‍ത്തി ചിദംബരം. അറസ്റ്റ് രാഷ്ട്രീയ നേട്ടത്തിനായി മാത്രമാണെന്ന് വ്യക്തമാണ്. അനിവാര്യമല്ലാത്ത സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്തതെന്നും കാര്‍ത്തി ആരോപിച്ചു.

   ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടിക്കെതിരെ ശബ്ദമുയര്‍ത്തിയ പ്രതിപക്ഷ നേതാക്കളെ ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണ്. കേസ് വ്യാജമായി കെട്ടിച്ചമച്ചതാണ്. സര്‍ക്കാറിന്റെ പകപോക്കല്‍ നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കാര്‍ത്തി പറഞ്ഞു.   ഡല്‍ഹി ജോര്‍ബാഗിലെ വസതിയില്‍ നിന്നും ബുധനാഴ്ച രാത്രിയാണ് ചിദംബരത്തെ സി.ബി.ഐ അറസ്റ്റു ചെയ്തത്. മതില്‍ ചാടിക്കടന്നാണ് സി.ബി.ഐ സംഘം ചിദംബരത്തിന്റെ വസതിയ്ക്കുള്ളില്‍ പ്രവേശിച്ചത്.

   Also Read മുൻ കേന്ദ്രമന്ത്രി പി. ചിദംബരം അറസ്റ്റിൽ

   First published:
   )}