• HOME
  • »
  • NEWS
  • »
  • india
  • »
  • ലോക്കല്‍ പൊലീസിന്റെ പ്രതികരണമറിയാന്‍ വ്യാജ പരാതി നല്‍കി ഐപിഎസ് ഉദ്യോഗസ്ഥ; വീഡിയോ വൈറല്‍

ലോക്കല്‍ പൊലീസിന്റെ പ്രതികരണമറിയാന്‍ വ്യാജ പരാതി നല്‍കി ഐപിഎസ് ഉദ്യോഗസ്ഥ; വീഡിയോ വൈറല്‍

ഒരു വലിയ സണ്‍ഗ്ലാസ്സും മാസ്‌കും ധരിച്ചുകൊണ്ടാണ് ഓഫീസറുടെ വരവ്. തലയില്‍ ഒരു ഷാള്‍ ഉപയോഗിച്ച് മറച്ചിട്ടുണ്ട്

  • Share this:
ഉത്തര്‍പ്രദേശില്‍ ലോക്കല്‍ പൊലീസിന്റെ (Loca police) പ്രതികരണമറിയാന്‍ വ്യാജ പരാതി (fake complaint) നല്‍കി ഐപിഎസ് ഉദ്യോഗസ്ഥ. താന്‍ നല്‍കിയ പരാതി പരിഗണിക്കാന്‍ പൊലീസിന് എത്ര സമയം വേണ്ടിവന്നുവെന്ന് അറിയാനാണ് ചാരു നിഗം എന്ന ഐപിഎസ് ഓഫീസര്‍ (IPS officer) പരാതി നല്‍കിയത്. ഔറയയില്‍ പൊലീസ് സൂപ്രണ്ടാണ് ചാരു നിഗം. ഒരു വലിയ സണ്‍ഗ്ലാസ്സും മാസ്‌കും ധരിച്ചുകൊണ്ടാണ് ഓഫീസറുടെ വരവ്. തലയില്‍ ഒരു ഷാള്‍ ഉപയോഗിച്ച് മറച്ചിട്ടുണ്ട്. ഔറയ്യ പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.

താന്‍ കവര്‍ച്ചയ്ക്ക് ഇരയായെന്നായിരുന്നു ഇവരുടെ പരാതി. ബൈക്ക് യാത്രികരാണ് സംഭവത്തില്‍ പ്രതികളെന്നും ഔറയ്യ ലോക്കല്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. എമര്‍ജന്‍സി റെസ്‌പോണ്‍സ് നമ്പറായി 112 ലേക്ക് വിളിച്ചാണ് അവര്‍ പരാതി നല്‍കിയത്. നിഗം ഡ്യൂട്ടിയിലുള്ള പൊലീസുകാരോട് എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുന്നതും വീഡിയോയില്‍ കാണാം. പൊലീസ് അവരുടെ മൊഴി രേഖപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.

സംഭവസ്ഥലത്ത് നിരവധി ആളുകള്‍ അവരെ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ട്. എന്നാല്‍, ഇത് ഒരു ഐപിഎസ് ഉദ്യോഗസ്ഥയാണെന്ന് ആരും തിരിച്ചറിഞ്ഞില്ല. നടന്ന കാര്യങ്ങളെക്കുറിച്ച് ഒരാള്‍ പൊലീസുകാരനോട് സംസാരിക്കുന്നുണ്ട്. കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം, ബൈക്കില്‍ വരുന്ന യാത്രക്കാരെ തടഞ്ഞുനിര്‍ത്തി പൊലീസ് പരിശോധന നടത്തുന്നതും വീഡിയോയില്‍ കാണാം. മൊഴികള്‍ രേഖപ്പെടുത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്യുന്ന നിരവധി പൊലീസുകാരെയും അതില്‍ കാണുന്നുണ്ട്.

സംഭവത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി ഉപയോക്താക്കളാണ് കമന്റുകള്‍ രേഖപ്പെടുത്തിയത്. ഈ പരീക്ഷണം നടത്താന്‍ ഐപിഎസ് ഉദ്യോഗസ്ഥ നന്നായി പരിശ്രമം നടത്തിയിട്ടുണ്ടെന്നാണ് ഒരു വിഭാഗം ആളുകള്‍ പറഞ്ഞത്. മോഷണക്കുറ്റം ശരിയായിരുന്നെങ്കില്‍, ഞങ്ങള്‍ക്ക് ഈ പ്രതികരണം കാണാന്‍ കഴിയുമായിരുന്നില്ല എന്നാണ് ഒരാളുടെ കമന്റ്. ഇതെല്ലാം മുന്‍കൂട്ടി ചെയ്തതെന്നായിരുന്നു മറ്റൊരു പ്രതികരണം. നിങ്ങളെപ്പോലുള്ള ഭരണാധികാരികള്‍ രാജ്യത്തിന് അഭിമാനമാണെന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു.

Also Read- ഇന്‍സ്റ്റഗ്രാം വീഡിയോ എടുക്കാന്‍ ബസ് തടഞ്ഞുനിര്‍ത്തിയ വിദ്യാര്‍ത്ഥികളോട് ട്രാഫിക് നിയന്ത്രിക്കാൻ നിർദേശിച്ച് പൊലീസ്

സമ്പാദ്യം മുഴുവന്‍ കള്ളന്മാര്‍ കവര്‍ന്ന് സങ്കടത്തിലായ തെരുവു കച്ചവടക്കാരന് ഒരു ലക്ഷം രൂപ സ്വന്തം കൈയില്‍ നിന്ന് നല്‍കിയ ഐപിഎസ് ഓഫീസറും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ജമ്മു കാശ്മീരിലെ ശ്രീനഗറിലായിരുന്നു സംഭവം നടന്നത്. 90 കാരനായ അബ്ദുല്‍ റഹ്മാന്‍ എന്ന കടല വില്‍പ്പനക്കാരനാണ് ശ്രീനഗര്‍ എസ്എസ്പി സന്ദീപ് ചൗധരി സഹായവുമായെത്തിയത്.

തന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് റഹ്മാന്‍ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. നഷ്ടപ്പെട്ടാലോ എന്ന് കരുതി അബ്ദുള്‍ റഹ്മാന്‍ കൈയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന അബ്ദുള്‍ റഹ്മാനെ കള്ളന്മാര്‍ മര്‍ദിക്കുകയും കൈവശമുണ്ടായിരുന്ന പണം തട്ടിയെടുക്കുകയുമായിരുന്നു. ശ്രീനഗറിലെ ബൊഹരി കദല്‍ മേഖലയില്‍ റോഡരികില്‍ വിവിധതരം കടലകള്‍ വില്‍പന നടത്തുകയാണ് റഹ്മാന്‍. സംഭവമറിഞ്ഞ സന്ദീപ് ചൗധരി സഹായിക്കാന്‍ തയ്യാറാവുകയും ഒരു ലക്ഷം രൂപ റഹ്മാന് കൈമാറുകയും ചെയ്യുകയായിരുന്നു.
Published by:Anuraj GR
First published: