• HOME
 • »
 • NEWS
 • »
 • india
 • »
 • India-Iran | ഇറാന്‍ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

India-Iran | ഇറാന്‍ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യ ഇറാൻ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു അബ്ദുല്ലാഹിയാന്റെ ഇന്ത്യ സന്ദർശനം

 • Share this:
  ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഇറാന്‍ (Iran) വിദേശകാര്യമന്ത്രി  ഹുസൈൻ ആമിർ അബ്ദുല്ലാഹിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രവാചകനെതിരായ ബിജെപി വക്താവിന്‍റെ പരാമര്‍ശം ആഗോളതലത്തിൽ വിവാദമായ സാഹചര്യത്തിലാണ് സന്ദർശനം. സംഭവം ആഗോളതലത്തിൽ വിവാദമായതിന് ശേഷം ഇന്ത്യയിൽ എത്തുന്ന ആദ്യ മുസ്‌ലിം ഭൂരിപക്ഷ രാജ്യത്തിന്റെ പ്രതിനിധിയാണ് ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ. ഇന്ത്യ ഇറാൻ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു അബ്ദുല്ലാഹിയാന്റെ ഇന്ത്യ സന്ദർശനം.

  ബിജെപി വക്താവായിരുന്ന നൂപുർ ശർമ പ്രവാചകനെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെ ഇറാൻ അടക്കമുള്ള ലോകരാഷ്ട്രങ്ങൾ അപലപിച്ചിരുന്നു ഇന്ത്യൻ പ്രതിനിധികളെ വിളിച്ചുവരുത്തിയാണ് പലരാജ്യങ്ങളും പ്രതിഷേധം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയിലും അബ്ദുല്ലാഹിയാൻ സമാന വിഷയം ഉന്നയിച്ചതായാണ് സൂചന. വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ പല അറബ് രാഷ്ട്രങ്ങളുമായുള്ള രാജ്യത്തിന്റെ നയതന്ത്ര ബന്ധങ്ങളിൽ വിള്ളൽ വീഴുമോ എന്ന ആശങ്കയും കേന്ദ്രസർക്കാറിനുണ്ട്. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും അബ്ദുല്ലാഹിയാൻ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

   Also Read- രാജ്യത്ത് ചാവേറാക്രമണത്തിന് പദ്ധതിയിട്ട് അൽഖ്വയ്ദ; ലക്ഷ്യമിടുന്നത് മുംബൈയും ഡൽഹിയും ഉത്തർപ്രദേശും

  ചാനല്‍ ചര്‍ച്ചക്കിടയില്‍ മുഹമ്മദ് നബിയേക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെയും പാര്‍ട്ടിയുടെ ഡല്‍ഹി മാധ്യമവിഭാഗം മേധാവി നവീന്‍ ജിന്‍ഡാലിനേയും  ബിജെപി സസ്പെന്‍ഡ് ചെയ്തിരുന്നു.

  പ്രവാചക നിന്ദാ വിവാദം; മാപ്പുപറഞ്ഞ് അപമാനിതരാകേണ്ടത് രാജ്യമല്ലെന്ന് സീതാറാം യെച്ചൂരി


  പ്രവാചക നിന്ദാ വിവാദത്തില്‍ പ്രതികരണവുമായി സിപിഎം(CPM) ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി(Sitaram Yechury). ബിജെപി നേതാക്കളുടെ വിവാദ പ്രസ്താവനയില്‍ മാപ്പുപറഞ്ഞ് അപമാനിതരാകേണ്ടത് രാജ്യമല്ലെന്ന് യെച്ചൂരി പറഞ്ഞു. ബിജെപിയും ഇന്ത്യന്‍ സര്‍ക്കാരും ഒന്നല്ല. ബിജെപി(BJP) ദേശീയ വക്താക്കള്‍ നടത്തിയത് കലാപം ഉണ്ടാക്കുന്ന പ്രസ്താവനയാണെന്ന് അദ്ദേഹം പറഞ്ഞു.

  ബിജെപി കാരണം ഇപ്പോള്‍ രാജ്യമൊന്നാകെ മാപ്പുപറയേണ്ട അവസ്ഥ വന്നിരിക്കുകയാണെന്നും സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തം ഉണ്ട്. ഇത്തരം പ്രസ്താവന നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ ഏറെ കാലമായി ആവശ്യപ്പെടുന്നുണ്ട്. നിയമം നടപ്പിലാക്കുമെന്ന് ലോകത്തിന് ഉറപ്പ് നല്‍കണമെന്ന് യെച്ചൂരി പറഞ്ഞു.

  Also Read- 'മതഭ്രാന്തന്മാരെ മഹത്വവത്കരിച്ച് സ്മാരകങ്ങള്‍ നിര്‍മിക്കുന്ന പാകിസ്താനെപ്പോലെയല്ല ഞങ്ങള്‍'; മറുപടിയുമായി ഇന്ത്യ

  ഇന്ത്യയില്‍ മതസ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്നും അത് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ പ്രസ്താവനയിറക്കിയിരുന്നു. ഇതിനെതിരെയാണ് ഇന്ത്യ വിമര്‍ശനമുന്നയിച്ചിരുന്നു. ചാനല്‍ ചര്‍ച്ചക്കിടയിലാിരുന്നു ബിജെപി നേതാവിന്റെ വിവാദ പരാമര്‍ശം.

  പ്രവാചകനെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് മുസ്ലിം സംഘടനകള്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രസ്താവനയെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. 20 പോലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം 40 ഓളം പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയുണ്ടായി. സംഭവത്തില്‍ 36 പേരെ അറസ്റ്റ് ചെയ്യുകയും 1500-ഓളം പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
  Published by:Arun krishna
  First published: