• HOME
 • »
 • NEWS
 • »
 • india
 • »
 • IRCTC Flight Package | നാല് രാത്രിയും അഞ്ച് പകലും; നേപ്പാളിലേക്ക് ഐആര്‍സിടിസിയുടെ 40000 രൂപയുടെ ഫ്‌ലൈറ്റ് പാക്കേജ്

IRCTC Flight Package | നാല് രാത്രിയും അഞ്ച് പകലും; നേപ്പാളിലേക്ക് ഐആര്‍സിടിസിയുടെ 40000 രൂപയുടെ ഫ്‌ലൈറ്റ് പാക്കേജ്

കാഠ്മണ്ഡു, പൊഖാറ എന്നിവയുള്‍പ്പെടെ നേപ്പാളിലെ മതപരവും സാംസ്‌കാരിക പ്രാധാന്യവുമുള്ള സ്ഥലങ്ങള്‍ വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാം

 • Last Updated :
 • Share this:
  ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (IRCTC) നേപ്പാളിലേക്ക് (Nepal) ഫ്‌ലൈറ്റ് പാക്കേജുകള്‍ (flight package) ആരംഭിച്ചു. പൊതുജനങ്ങളില്‍ നിന്ന് ഐആര്‍സിടിസിയുടെ ട്രെയിന്‍ പാക്കേജിന് മികച്ച പ്രതികരണം ലഭിച്ചതിനു പിന്നാലെയാണ് പുതിയ ഫ്ലൈറ്റ് പാക്കേജുകള്‍ ആരംഭിച്ചത്.

  യാത്രാ പാക്കേജില്‍ നാല് രാത്രിയും അഞ്ച് പകലുമാണ് വാഗ്ദാനം ചെയ്യുന്നത്. കാഠ്മണ്ഡു, പൊഖാറ എന്നിവയുള്‍പ്പെടെ നേപ്പാളിലെ മതപരവും സാംസ്‌കാരിക പ്രാധാന്യവുമുള്ള സ്ഥലങ്ങള്‍ വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാം. ഓഗസ്റ്റ് 8 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് യാത്ര. വിമാന യാത്രയും പ്രാദേശിക ഗതാഗതവും ഇതില്‍ ഉള്‍പ്പെടുന്നു. ഇതുകൂടാതെ യാത്രക്കാര്‍ക്കുള്ള പ്രഭാതഭക്ഷണവും അത്താഴവും നല്‍കും. ഐആര്‍സിടിസി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നിങ്ങളുടെ പാക്കേജ് ബുക്ക് ചെയ്യാവുന്നതാണ്.

  രണ്ട് പേര്‍ക്കുള്ള പാക്കേജാണ് ബുക്ക് ചെയ്തിരിക്കുന്നതെങ്കില്‍ ഒരാള്‍ക്ക് 43,170 രൂപ നല്‍കണം. നാല് യാത്രക്കാര്‍ ഒരുമിച്ച് ബുക്ക് ചെയ്താല്‍ ഒരാള്‍ക്ക് 42,130 രൂപ നല്‍കണം. ആറ് പേര്‍ക്ക് ഒരുമിച്ച് ബുക്ക് ചെയ്യുകയാണെങ്കില്‍ ഒരാള്‍ക്ക് 41,285 രൂപയാണ് ഈടാക്കുക. 10 പേരടങ്ങുന്ന ഗ്രൂപ്പിന് ഒരാള്‍ക്ക് 39,400 രൂപയാണ് ചെലവ് വരുന്നത്. മുതിര്‍ന്ന മൂന്ന് പേര്‍ ഒരു മുറിയില്‍ താമസിക്കുകയാണെങ്കില്‍ ഒരാള്‍ക്ക് 38,815 രൂപ നല്‍കേണ്ടി വരും. 5 നും 11 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 30,365 രൂപയ്ക്ക് പ്രത്യേകം ബെഡ് നല്‍കും. അതേസമയം, ബെഡ് ഇല്ലാതെ ഇതേ പ്രായത്തിലുള്ള കുട്ടിയുടെ യാത്രാ ചെലവ് 26,015 രൂപയായിരിക്കും.

  Also Read-IRCTC | ട്രെയിനിൽ നിന്ന് ഭക്ഷണം വാങ്ങുന്നതിന് പണം കൈയിൽ കരുതേണ്ട; QR കോഡ് പേമെന്റ് അവതരിപ്പിച്ച് ഐആർസിടിസി

  മേയ് മാസത്തില്‍ ഐആര്‍സിടിസി 18 ദിവസത്തെ ശ്രീരാമായണ യാത്രയ്ക്കായി ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ സര്‍വീസ് നടത്തിയിരുന്നു. അതില്‍ ശ്രീരാമന്റെ ജീവിതത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്കായിരുന്നു യാത്ര. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ബുക്സര്‍, ജനകപൂര്‍, സീതമാര്‍ഹി, കാശി, പ്രയാഗ്, ചിത്രകൂട്, നാസിക്, ഹംപി, രാമേശ്വരം എന്നിവിടങ്ങളിലൂടെയാണ് ട്രെയിന്‍ കടന്നു പോയത്. 18 ദിവസത്തേക്കായിരുന്നു യാത്ര.

  ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയിലായിരുന്നു ആദ്യത്തെ സ്റ്റോപ്പ്. നന്ദിഗ്രാമിലെ ഭാരക് മന്ദിറിലും ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലും ഹനുമാന്‍ ക്ഷേത്രത്തിലും സന്ദര്‍ശനം നടത്താനുള്ള അവസരവും ഉണ്ടായിരുന്നു. തുടര്‍ന്ന്, ബിഹാറിലെ ബക്സറിലേക്കും മഹര്‍ഷി വിശ്വാമിത്രന്റെ ആശ്രമത്തിലേക്കും ഗംഗാ സ്നാനത്തിനായി രാംരേഖ ഘട്ടിലേക്കും സീതാമര്‍ഹിയിലേക്കുമാണ് പോയത്. ഒരാള്‍ക്ക് 62, 370 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. ആദ്യം ബുക്ക് ചെയ്യുന്ന 100 തീര്‍ത്ഥാടകര്‍ക്ക് ബുക്കിംഗില്‍ 10 ശതമാനം ഇളവും ലഭിച്ചിരുന്നു.

  തേക്കേ ഇന്ത്യയില്‍ ഉടനീളം യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി മറ്റൊരു ടൂര്‍ പാക്കേജും ഐആര്‍സിടിസി അവതരിപ്പിച്ചിരുന്നു. ഹൈദരാബാദ്, രാമേശ്വരം, മധുരൈ, കന്യാകുമാരി, തഞ്ചാവൂര്‍, കാഞ്ചീപുരം, മഹാബലിപുരം, ശ്രീശൈലം എന്നിവയുള്‍പ്പെടെ ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ടതും മതപരമായി പ്രാധാന്യമുള്ളതും പൈതൃക സ്മാരകങ്ങളായി കണക്കാക്കുന്നതുമായ സ്ഥലങ്ങളിലൂടെയാകും യാത്ര. ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്.
  Published by:Jayesh Krishnan
  First published: