നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • IRCTC വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചുറ്റിക്കാണാം; പ്രത്യേക ട്രെയിൻ സർവീസ് ആരംഭിച്ച് ഐആർസിടിസി

  IRCTC വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചുറ്റിക്കാണാം; പ്രത്യേക ട്രെയിൻ സർവീസ് ആരംഭിച്ച് ഐആർസിടിസി

  യാത്രക്കാർക്ക് രുചികരമായ ഭക്ഷണം, എസി ബസുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഡീലക്സ് ഹോട്ടലുകളിൽ താമസം, ഗൈഡ്, ഇൻഷുറൻസ് തുടങ്ങിയ ഡീലക്സ് ക്ലാസ് സൗകര്യങ്ങൾ ഉറപ്പു വരുത്തുമെന്ന് റെയിൽവേ

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഐആർസിടിസി അഞ്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിൻ സർവീസ് ആരംഭിക്കുന്നു. 'ദേഖോ അപ്നാ ദേശ്' എന്ന് പേരിട്ട ഈ സംരംഭത്തിന്റെ ഭാഗമായി അഞ്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ കണ്ടു മടങ്ങാം. വാർത്താ ഏജൻസിയായ എഎൻഐയാണ് ഞായറാഴ്ച ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 14 രാത്രിയും 15 പകലും നീണ്ട് നിൽക്കുന്നതായിരിക്കും യാത്ര.

   യാത്രയിൽ ഉൾക്കൊള്ളുന്ന നഗരങ്ങൾ

   വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കായി ഒരു പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ സർവീസ് നടത്താൻ ഐആർസിടിസി ആദ്യമായാണ് പദ്ധതിയിടുന്നത്. ഡൽഹിയിലെ സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന യാത്ര, ഗുവാഹത്തി, കാസിരംഗ, അസമിലെ ജോൺഹാർട്ട്, അരുണാചൽ പ്രദേശിലെ ഇറ്റാനഗർ, നാഗാലാൻഡിലെ കൊഹിമ, ഉന കോടി, അഗർത്തല, ത്രിപുരയിലെ ഉദയ്പൂർ, ഷില്ലോംഗ്, മേഘാലയയിലെ ചിറാപുഞ്ചി തുടങ്ങിയ സ്ഥലങ്ങൾ ഉൾക്കൊള്ളുന്നതാണ്.

   ബോർഡിംഗ് പോയിന്റുകൾ

   ഡൽഹി സഫ്ദർജംഗിന് പുറമേ, ഗാസിയാബാദ്, തുണ്ട്ല, കാണ്പൂർ, ലക്നൗ, വാരാണസി, പട്ന റെയിൽവേ സ്റ്റേഷനുകളിൽ സഞ്ചാരികൾക്ക് പ്രത്യേക ട്രെയിനിൽ കയറാം. നവംബർ 26 ന് ഡൽഹി സഫ്ദർജംഗ് സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. ടൂർ പാക്കേജിൽ അസമിലെ കാസിരംഗ നാഷണൽ പാർക്കിൽ ഒരു ജംഗിൾ സഫാരി അടക്കം പ്രധാന കേന്ദ്രങ്ങളിലെ ആകർഷണീയതകൾ മുഴുവൻ ഉൾക്കൊള്ളിച്ചിരിക്കുന്നു.

   സഞ്ചാരികൾക്ക് അസമിലെ കാമാഖ്യ ക്ഷേത്രം, ത്രിപുരയിലെ ത്രിപുർ സുന്ദരി ക്ഷേത്രം എന്നിവ സന്ദർശിക്കാനുള്ള അവസരവും ലഭിക്കും.

   2 AC- യിൽ ഒരാൾക്ക് 85,495 രൂപ മുതലും 1AC- യിൽ 1,02,430 രൂപ മുതലും ആരംഭിക്കുന്നതാണ് പാക്കേജുകൾ. സർക്കാർ/പൊതുമേഖലാ ജീവനക്കാർക്ക് ധനമന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ യോഗ്യതയനുസരിച്ച് ഈ പര്യടനത്തിൽ എൽടിസി സൗകര്യം പ്രയോജനപ്പെടുത്താം.

   യാത്രക്കാർക്ക് രുചികരമായ ഭക്ഷണം, എസി ബസുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഡീലക്സ് ഹോട്ടലുകളിൽ താമസം, ഗൈഡ്, ഇൻഷുറൻസ് തുടങ്ങിയ ഡീലക്സ് ക്ലാസ് സൗകര്യങ്ങൾ ഉറപ്പു വരുത്തുമെന്ന് റെയിൽവേ അധികൃതർ പറയുന്നു, പൂർണ്ണമായി രണ്ട് ഡോസ് കോവിഡ് വാക്സിനേഷൻ ലഭിച്ച ആളുകളെ മാത്രമേ ട്രെയിനിൽ യാത്ര ചെയ്യാൻ അനുവദിക്കൂ.

   ശുദ്ധമായ വെജിറ്റേറിയൻ ഭക്ഷണമാണ് യാത്രയില്‍ ഉടനീളം നല്‍കുക. ട്രെയിൻ സൂപ്രണ്ടായി ഒരു ഐആർസിടിസി ഉദ്യോഗസ്ഥൻ കാണും. ഓരോ കോച്ചിനും പ്രത്യേകം സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടാകും. കൂടാതെ, ടൂർ എസ്കോർട്ടുകൾ, എസ്ഐസി അടിസ്ഥാനത്തിൽ നോൺ-എസി റോഡ് ട്രാൻസ്ഫറുകൾ, യാത്രാ ഇൻഷുറൻസ് എന്നിവയും ഇതില്‍ ഉൾപ്പെടുന്നു.

   കഴിഞ്ഞ തിങ്കളാഴ്ചയാണ് ഐആർസിടിസി ബസ് ടിക്കറ്റിംഗ് സൗകര്യം പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാക്കിയത്. ഇതിന് മുന്നോടിയായി ഇന്ത്യന്‍ റെയില്‍വേ ഒരു ട്രയല്‍ റണ്‍ നടത്തിയിരുന്നു. ട്രെയിന്‍, ഫ്ലൈറ്റ് ബുക്കിംഗുകള്‍ക്കുള്ള ഐആര്‍സിടിസിയുടെ സര്‍വീസ് ഇതിനകം തന്നെ ആളുകള്‍ നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്.
   Published by:Anuraj GR
   First published: